II സോഷ്യലിസം സമകാലിക ലോകത്തിൽ
2.1 ലോകത്തിലെ ഐതിഹാസിക സമരങ്ങളുടെ മുദ്രപതിഞ്ഞതാണ് ഇരുപതാംനൂറ്റാണ്ട്. സാമ്രാജ്യത്വത്തിനെതിരായപോരാട്ടത്തിന്റെ നൂറ്റാണ്ടായിരുന്നു അത്.1917-ലെ ഒക്‌ടോബർ സോഷ്യലിസ്റ്റ്വിപ്ലവത്തോടെ ആരംഭിച്ച ഗംഭീരമായ സംഭവങ്ങൾക്ക് വിപ്ലവനൂറ്റാണ്ട് സാക്ഷ്യംവഹിച്ചു. സോവിയറ്റ്‌യൂണിയൻനിർണായക പങ്കുവഹിച്ചുകൊണ്ട് രണ്ടാംലോകയുദ്ധത്തിൽ ഫാസിസത്തിനുമേൽ കൈവരിച്ച വിജയം ഒരു സുപ്രധാനസംഭവമായിരുന്നു. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ളഉഗ്രസംഘട്ടനത്തിന്റെ ഫലമായിരുന്നു ചരിത്രപ്രധാനമായ ചൈനീസ് വിപ്ലവം. വിയത്‌നാം, കൊറിയ, ക്യൂബ എന്നിവിടങ്ങളിലെ വിപ്ലവശക്തികൾകൈവരിച്ച വിജയവും കിഴക്കൻ യൂറോപ്പിലെസോഷ്യലിസ്റ്റ് രാജ്യങ്ങളുടെ രൂപീകരണവും കോളനികൾ രാഷ്ട്രീയസ്വാതന്ത്ര്യംനേടുന്നതിലേക്ക് നയിച്ച ദേശീയ വിമോചനപ്രസ്ഥാനങ്ങളുടേതും ആയിരുന്നുഈ നൂറ്റാണ്ട്. മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തം പ്രവചിച്ച ലോകചരിത്രത്തിലെ പുതുയുഗം കുറിക്കുന്നതായിരുന്നു ഈവിജയങ്ങൾ. മുമ്പൊരിക്കലും വിഭാവനം ചെയ്യാൻപോലും കഴിയാത്ത തോതിൽമാനവരാശിയുടെ മുന്നേറ്റത്തിന് മഹാസാധ്യതകൾ തുറന്നവയായിരുന്നു ഈനൂറ്റാണ്ടിലെ വിപ്ലവസംഭവങ്ങളുംശാസ്ത്ര-സാങ്കേതിക വിപ്ലവവും.
2.2 സോഷ്യലിസ്റ്റ് വ്യവസ്ഥ സ്വീകരിച്ച രാജ്യങ്ങൾ ഒരു പുതിയ പാതവെട്ടിത്തുറന്നു. സോവിയറ്റ് യൂണിയൻരൂപീകരിക്കപ്പെട്ടതോടെ ചരിത്രത്തിൽഇദംപ്രഥമമായി അധ്വാനിക്കുന്ന ജനതയ്ക്ക്വർഗചൂഷണത്തിൽനിന്ന് വിമുക്തമായ ഒരു വ്യവസ്ഥിതിയിൽ ജീവിക്കാമെന്ന നില വന്നു. സത്വരമായ വ്യവസായവൽക്കരണവും നാടുവാഴിത്ത അവശിഷ്ടങ്ങളുടെ തുടച്ചുനീക്കലുംസാമ്പത്തിക-സാംസ്‌കാരിക-ശാസ്ത്രമണ്ഡലങ്ങളിലെ സർവതോമുഖമായ പുരോഗതിയും മഹാഭൂരിപക്ഷംവരുന്ന ജനസാമാന്യത്തിന് ഒരു പുതിയ ജീവിതവും അധ്വാനിക്കുന്ന ജനതയ്ക്ക് അധികാരപ്രാപ്തിയും പ്രദാനംചെയ്തു.ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും നിർമാർജനം, തൊഴിലില്ലായ്മാനിവാരണം, ആരോഗ്യ-വിദ്യാഭ്യാസ-പാർപ്പിടരംഗങ്ങളിൽ വിപുലമായ സാമൂഹ്യസുരക്ഷിതത്വ ശൃംഖല ഏർപ്പെടുത്തൽ, ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും വൻ കുതിച്ചുകയറ്റം ഇവ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെഅഭൂതപൂർവമായ നേട്ടങ്ങളായിരുന്നു. താരതമ്യേന പിന്നോക്കമായിരുന്ന അവികസിതമുതലാളിത്ത സമൂഹങ്ങളാണ് ഈ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചത്. വിഷമകരമായസാഹചര്യങ്ങളിൽ സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ തരണംചെയ്തുകൊണ്ടും സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണത്തെയും അട്ടിമറിയെയും ഭീഷണികളെയും എതിരിട്ടുകൊണ്ടുമാണ് സോഷ്യലിസം കെട്ടിപ്പടുക്കേണ്ടിവന്നത്. സോവിയറ്റ് യൂണിയനിൽ കൈവരിച്ച നേട്ടങ്ങൾ മുതലാളിത്തരാജ്യങ്ങളിലും അവയുടെ സ്വാധീനം ചെലുത്തുകയുണ്ടായി. ക്ഷേമരാഷ്ട്രസങ്കൽപ്പത്തിന്റെ കാഴ്ചപ്പാടനുസരിച്ച് സ്വന്തം ജനങ്ങൾക്ക് സാമൂഹ്യസുരക്ഷിതത്വം ഏർപ്പെടുത്താനും വ്യാപിപ്പിക്കാനും ഭരണാധികാരികൾ നിർബന്ധിതമായി.
2.3 എങ്കിലും മുമ്പാരും കടന്നുപോയിട്ടില്ലാത്ത പാതയിലൂടെസോഷ്യലിസം കെട്ടിപ്പടുക്കുന്നതിനിടയിൽസോവിയറ്റ് യൂണിയനും മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങൾക്കും ഗുരുതരമായ അബദ്ധങ്ങൾപിണഞ്ഞു. സോഷ്യലിസം കെട്ടിപ്പടുക്കുന്നത്ദീർഘമായ പ്രക്രിയയാണെന്ന് ശരിയായ രീതിയിൽ മനസ്സിലാക്കാതിരുന്നത്;പാർട്ടിയുടെയും ഭരണകൂടത്തിന്റെയും പങ്കിനെസംബന്ധിച്ച തെറ്റായ ധാരണ;സമ്പദ്ഘടനയിലും അത് കൈകാര്യംചെയ്യുന്നരീതിയിലും കാലോചിതമായ മാറ്റങ്ങൾവരുത്തുന്നതിലെ പരാജയം; പാർട്ടിയിലുംഭരണകൂടത്തിലും സമൂഹത്തിലുംസോഷ്യലിസ്റ്റ് ജനാധിപത്യംഅഗാധമാക്കുന്നതിലെ പരാജയം;ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ വളർച്ച;പ്രത്യയശാസ്ത്ര പ്രബുദ്ധത ചോർന്നുപോയത്എന്നിവയാണ് ഈ അബദ്ധങ്ങളുടെ ഉറവിടം.മാർക്‌സിസം-ലെനിനിസത്തിന്റെ സാധുത നിരാകരിക്കുന്നതല്ല ഈ വൈകല്യങ്ങൾ. മറിച്ച് വിപ്ലവസിദ്ധാന്തത്തിൽനിന്നുംപ്രയോഗത്തിൽനിന്നുമുള്ളവ്യതിയാനത്തെയാണ് അവപ്രതിനിധാനംചെയ്യുന്നത്. സോവിയറ്റ്യൂണിയനും മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളുംപിരിച്ചുവിടപ്പെട്ടതും കിഴക്കൻ യൂറോപ്പിലേറ്റതിരിച്ചടികളും ഒരു പുതിയപരിതഃസ്ഥിതിയിൽ കലാശിച്ചു.ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തിൽസോഷ്യലിസ്റ്റ് ശക്തികൾക്ക് ഹൂങ്കേറിയ സാ മ്രാജ്യത്വത്തിന്റെ വെല്ലുവിളികൾഒരിക്കൽക്കൂടി നേരിടേണ്ടിവന്നു. തിരിച്ചടികളെ കൂസാതെ കമ്യൂണിസ്റ്റ്പ്രസ്ഥാനവും വിപ്ലവശക്തികളും അബദ്ധങ്ങളിൽനിന്ന് പാഠമുൾക്കൊണ്ടുകൊണ്ട് പുനരണിചേരുകയും സാമ്രാജ്യത്വത്തിന്റെയും പിന്തിരിപ്പൻ ശക്തികളുടെയും ആക്രമണോൽസുകമായ വെല്ലുവിളിയെ നേരിടുകയും ചെയ്യുമെന്ന് സി പി ഐ (എം)ന് ഉത്തമബോധ്യമുണ്ട്.
2.4 വളവുകളും തിരിവുകളുംവിജയങ്ങൾക്കൊപ്പം തിരിച്ചടികളുംഉണ്ടായെങ്കിലും മാനവപുരോഗതിയുടെ പരിണാമത്തിൽ സോഷ്യലിസവും ജനകീയസമരങ്ങളും ചെലുത്തിയ പ്രചണ്ഡമായ സ്വാധീനംപ്രതിഫലിപ്പിക്കുന്നവയാണ് ഇരുപതാംനൂറ്റാണ്ടിലെ വിശേഷിച്ചും 1917-ന് ശേഷമുള്ള സംഭവവികാസങ്ങൾ. വിപ്ലവപരിവർത്തനങ്ങൾ ചരിത്രത്തിൽ ഗുണപരമായ കുതിച്ചുചാട്ടങ്ങൾസൃഷ്ടിക്കുകയും ആധുനിക നാഗരികതയിൽ മായാത്ത മുദ്രപതിക്കുകയുംചെയ്തു. സാമൂഹ്യമോചനത്തിന്റെയും സോഷ്യലിസ്റ്റ്പരിവർത്തനത്തിന്റെയും പ്രക്രിയ ദീർഘവും സങ്കീർണവുമായിരിക്കും.മുതലാളിത്തത്തിൽനിന്ന്സോഷ്യലിസത്തിലേക്കുള്ള പരിവർത്തനംഒറ്റയടിക്കുള്ള മാറ്റമല്ലെന്നും ഭരണാധികാരം നേടിയതിനുശേഷവും ദീർഘവും രൂക്ഷവുമായവർഗസമരങ്ങളുടെ കാലഘട്ടമാണെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു.
2.5 മാനവരാശിയെ ബാധിക്കുന്നമൗലികപ്രശ്‌നങ്ങൾ പരിഹരിക്കാൻലോകമുതലാളിത്തത്തിന് കെൽപ്പില്ല.വികസിതമുതലാളിത്തരാജ്യങ്ങളിൽ തൊഴിലവസരം വർധിക്കാതെയുംവരുമാനത്തിലെ അസമത്വങ്ങൾഅതിരൂക്ഷമാക്കിക്കൊണ്ടുമുള്ള വളർച്ചകൈവരിക്കുന്നതിലാണ്,ശാസ്ത്ര-സാങ്കേതികപുരോഗതിയുടെസഹായത്തോടെ ഉൽപ്പാദകശക്തികൾക്കുണ്ടായ വമ്പിച്ച വളർച്ച കലാശിച്ചത്. വർധിച്ചനിരക്കിൽ മിച്ചമൂല്യംകവർന്നെടുക്കപ്പെട്ടതുമൂലം തൊഴിലാളികൾകൂടുതൽ രൂക്ഷമായ ചൂഷണത്തിനുവിധേയരാവുകയാണ് ഇതുമൂലം സംഭവിച്ചത്.ഏതാനും വ്യക്തികളുടെയുംബഹുരാഷ്ട്രകോർപ്പറേഷനുകളുടെയും കൈകളിൽ സമ്പത്തിന്റെയുംആസ്തികളുടെയും കേന്ദ്രീകരണംനിലനിർത്തുന്നതിനാണ് ശാസ്ത്രത്തിലെയുംസാങ്കേതികവിദ്യയിലെയും മുന്നേറ്റങ്ങൾഉപയോഗിക്കപ്പെട്ടത്. കൊള്ളയുടെയുംനശീകരണത്തിന്റെയും വ്യവസ്ഥയാണ്സാമ്രാജ്യത്വമെന്ന് തെളിഞ്ഞിരിക്കുന്നു.ലക്ഷോപലക്ഷം ജീവൻ അപഹരിച്ചുകൊണ്ട്‌പൈശാചികമായ രണ്ടു ലോകയുദ്ധങ്ങളിലേക്ക്ഇരുപതാംനൂറ്റാണ്ടിൽ അത് മാനവരാശിയെതള്ളിയിട്ടു. വികസിത മുതലാളിത്ത സമ്പദ്ഘടനകളുടെഅവിഭാജ്യഭാഗമായിത്തീർന്നിരിക്കുന്ന പടക്കോപ്പുനിർമാണവ്യവസായം.ഉൽപ്പന്നങ്ങൾക്കുള്ള മൊത്തം ചോദനത്തെ അത്സദാ ഉയർത്തിനിർത്തുന്നു.വികസനസംരംഭങ്ങളിൽനിന്ന് ഭരണകൂടംപിന്മാറണമെന്ന് വാദിക്കുന്ന നവലിബറൽ കുറിപ്പുകൾ തൊഴിലാളിവർഗത്തിന്റെയും സാധാരണ പൗരന്മാരുടെയും സാമൂഹ്യസുരക്ഷിതത്വത്തിനും ക്ഷേമാനുകൂല്യങ്ങൾക്കുമുള്ള അടങ്കൽക്രൂരമായി വെട്ടിക്കുറക്കുന്നതിന് ഇടയാക്കുന്നു. തൊഴിലവസരം വർധിക്കാത്തവികസനം, തൊഴിലാളികളെ കാഷ്വൽജോലിക്കാരാക്കൽ, വരുമാനത്തിലെയുംസമ്പത്തിലെയും വളർന്നുവരുന്ന അസമത്വംഎന്നിവയാണ് ഇതിന്റെ പ്രകടമായ സ്വഭാവവിശേഷങ്ങൾ.വികസിതമുതലാളിത്തരാജ്യങ്ങളിലെധനവ്യവസ്ഥയുടെ അസ്ഥിരതയും വളർച്ചാനിരക്കിലെ മരവിപ്പും മാന്ദ്യവും വിഭവ ഉപഭോഗത്തിലെ യുക്തിഹീനതയും ദുർവ്യയവുമെല്ലാം മുതലാളിത്തവ്യവസ്ഥയിൽഅന്തർലീനമായ പ്രതിസന്ധിയുടെലക്ഷണങ്ങളാണ്. ബഹുരാഷ്ട്രകുത്തകകളുടെ ലാഭത്തിനായുള്ള ദുരമൂത്ത പരാക്രമവുംധനികരാഷ്ട്രങ്ങളുടെ ധൂർത്തേറിയഉപഭോഗവും കടുത്ത പരിസരവിനാശത്തിന്ഇടയാക്കുകയും പൊതുവിൽ ലോകത്തിലെയുംപ്രത്യേകിച്ച് മൂന്നാംലോകത്തിലെയുംപരിസ്ഥിതിയെ ഗുരുതരമായിഭീഷണിപ്പെടുത്തുകയുംചെയ്യുന്നു.ഉൽപ്പാദനത്തിന്റെ നിരന്തരം വർധിക്കുന്നസാമൂഹ്യവൽക്കരണവും മിച്ചോൽപ്പന്നത്തിന്റെസ്വകാര്യ സ്വായത്തമാക്കൽ വർധിച്ചുവരുന്നതുംതമ്മിലുള്ള മുതലാളിത്ത വ്യവസ്ഥയിലെഅന്തർലീനമായ മൗലികവൈരുധ്യം കൂടുതൽരൂക്ഷമായിരിക്കുന്നു.
2.6 ഫിനാൻസ്മൂലധനത്തിന്റെകേന്ദ്രീകരണവും സാർവദേശീയവൽക്കരണവും മുതലാളിത്തത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തിൽ പൂർവാധികം ഉയർന്ന തലത്തിലെത്തിയിരിക്കുന്നു. ആഗോളതലത്തിൽഅനവരതം ചലിച്ചുകൊണ്ടിരിക്കുന്ന മൂലധനംരാഷ്ട്രങ്ങളുടെ പരമാധികാരത്തിനുനേരെ കൈയേറ്റം നടത്തുകയും കൊള്ളലാഭത്തിനുവേണ്ടിഅവയുടെ സമ്പദ്ഘടനകളിലേക്ക് തടസമെന്യേപ്രവേശിക്കാൻ അവസരം തേടുകയുംചെയ്യുന്നു. ഊഹക്കച്ചവടത്തിലേർപ്പെട്ട ഈഫിനാൻസ്മൂലധനത്തെ പരിസേവിക്കുന്നസാമ്രാജ്യത്വക്രമം സ്വച്ഛന്ദപ്രവാഹത്തിനായിഎല്ലാ തടസങ്ങളും തകർത്തുമാറ്റുകയും ഈഭൂഗോളത്തിന്റെ ഓരോ ഭാഗത്തും ഈമൂലധനത്തിന് അനുകൂലമായ വ്യവസ്ഥകൾഅടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.കൊളോണിയലിസത്തിനുശേഷമുള്ളഅന്യായമായ ഈ ആഗോളക്രമംശാശ്വതീകരിക്കാനുള്ള ഉപകരണങ്ങളാണ്അന്താരാഷ്ട്രനാണയനിധിയും ലോകബാങ്കുംലോകവ്യാപാരസംഘടനയും.ഊഹക്കച്ചവടപരമായഫിനാൻസ്മൂലധനത്തിന്റെ പുതിയമേൽക്കോയ്മവികസിതമുതലാളിത്തരാജ്യങ്ങളിൽ വളർച്ചമുരടിക്കാനിടയാക്കുന്നു. തീവ്രതരമായചൂഷണത്തിന്റേതും വർധിച്ചുവരുന്നകടഭാരത്തിന്റേതുമായ വിഷമവൃത്തമാണ്മൂന്നാംലോകത്തിന് അതുണ്ടാക്കിവെച്ചിരിക്കുന്നത്.കുറഞ്ഞതോതിൽ വികസിതമായമുതലാളിത്തരാജ്യങ്ങളിലെവ്യാപാരവ്യവസ്ഥകൾ,വ്യാവസായിക-കാർഷികോൽപ്പാദനം,സാങ്കേതികവിദ്യയുടെ പ്രവാഹം,സേവനമേഖല എന്നിവയെല്ലാംതന്നെസാമ്രാജ്യത്വമൂലധനത്തിന്റെ താൽപര്യങ്ങൾനിറവേറ്റുന്ന വിധത്തിലാക്കപ്പെട്ടിരിക്കുന്നു.സാമ്രാജ്യത്വവ്യവസ്ഥ ലോകത്തെ രണ്ടായിവിഭജിച്ചിരിക്കുന്നു.ധനികവികസിതമുതലാളിത്തരാജ്യങ്ങളും മാനവരാശിയിലെ മഹാഭൂരിപക്ഷംഅധിവസിക്കുന്ന വികസ്വരരാജ്യങ്ങളും.ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടുദശകങ്ങളിലായി ധനിക-ദരിദ്രരാജ്യങ്ങൾതമ്മിലുള്ള വിടവ് രൂക്ഷമായിവിപുലപ്പെട്ടിരിക്കുന്നു.സാമ്രാജ്യത്വപ്രേരിതമായആഗോളവൽക്കരണപ്രക്രിയയോടെ അത്കൂടുതൽ മൂർഛിക്കുകയും ചെയ്തിരിക്കുന്നു.
2.7 പഴയരീതിയിലുള്ള കൊളോണിയലിസം അവസാനിച്ചതിനുശേഷം പുത്തൻ കൊളോണിയൽതന്ത്രം പിന്തുടരുകയായിരുന്ന സാമ്രാജ്യത്വം സോവിയറ്റ് യൂണിയന്റെ തകർച്ചയോടെആഗോളമേൽക്കോയ്മക്കുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിയിരിക്കയാണ്. സ്വന്തംമേധാവിത്വം സ്ഥാപിക്കുന്നതിനായിഅമേരിക്കൻ സാമ്രാജ്യത്വം അതിന്റെസാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായശേഷി ആക്രമണോൽസുകമായിഉപയോഗപ്പെടുത്തുന്നു. സാമ്രാജ്യത്വക്രമംഅടിച്ചേൽപ്പിക്കുന്നതിനായി നാറ്റോയെ വികസിപ്പിച്ചും ലോകത്തെമ്പാടുംസൈനികമായി ഇടപെട്ടും സാമ്രാജ്യത്വപ്രേരിതമായആഗോളവൽക്കരണത്തെ ശക്തിപ്പെടുത്താനാണ് ശ്രമം. ശാക്തിക ബലാബലത്തിലെ മാറ്റംസൃഷ്ടിച്ച പ്രതികൂലസാഹചര്യങ്ങളുടെപശ്ചാത്തലത്തിലും സോഷ്യലിസ്റ്റ്രാഷ്ട്രങ്ങളായ ചൈന, വിയത്‌നാം, ക്യൂബ,കൊറിയ, ലാവോസ് എന്നിവസോഷ്യലിസത്തോടുള്ള പ്രതിബദ്ധതമുറുകെപിടിക്കുന്നു. നിലവിലുള്ളസോഷ്യലിസ്റ്റ് രാജ്യങ്ങളെ അട്ടിമറിക്കാൻസജീവമായി യത്‌നിച്ചുകൊണ്ട് അവയ്‌ക്കെതിരെ പ്രത്യയശാസ്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ മണ്ഡലങ്ങളിൽ നിരന്തരമായയുദ്ധം അഴിച്ചുവിട്ടിരിക്കയാണ് സാമ്രാജ്യത്വം.അന്താരാഷ്ട്രമാധ്യമങ്ങളിന്മേൽനിയന്ത്രണമുള്ള സാമ്രാജ്യത്വംആഗോളവാർത്താവിനിമയ വിപ്ലവത്തെഉപയോഗപ്പെടുത്തിക്കൊണ്ട് മുതലാളിത്തവിരുദ്ധആശയങ്ങളെയും സോഷ്യലിസത്തെയുംഅവമതിപ്പെടുത്തുന്നതിനുംഅടിച്ചമർത്തുന്നതിനുംആക്രമണോൽസുകമായി ശ്രമിക്കുന്നു.
2.8 ഇരുപതാംനൂറ്റാണ്ടിന്റെഅവസാനത്തോടെ സാർവദേശീയശാക്തിക ബലാബലം സാമ്രാജ്യത്വത്തിന്അനുകൂലമായിട്ടുണ്ടെങ്കിലുംശാസ്ത്ര-സാങ്കേതിക മുന്നേറ്റം പ്രയോഗത്തിൽവരുത്തിക്കൊണ്ട് മുതലാളിത്തം ഉൽപ്പാദകശക്തികളെ വികസിപ്പിക്കുന്നത്തുടരുന്നുവെങ്കിലും, അടിച്ചമർത്തലിന്റെയുംചൂഷണത്തിന്റെയും അനീതിയുടെയുംവ്യവസ്ഥയാണെന്നതിനുപുറമെ, അത് നിരന്തരംപ്രതിസന്ധിയെ നേരിടുന്ന വ്യവസ്ഥകൂടിയാണ്. മുതലാളിത്തത്തിന്ബദലായ ഏകവ്യവസ്ഥ സോഷ്യലിസമാണ്.അതിനാൽ ഈ കാലഘട്ടത്തിലെകേന്ദ്രസാമൂഹ്യ വൈരുധ്യം മുതലാളിത്തവുംസോഷ്യലിസവും തമ്മിലുള്ളതായി തുടരുന്നു. പുതുലിബറൽആഗോളകടന്നാക്രമണത്തിൻകീഴിൽസാമ്രാജ്യത്വരാജ്യങ്ങളും മൂന്നാംലോകരാജ്യങ്ങളും തമ്മിലുള്ളവൈരുധ്യം അതിവേഗം മൂർഛിക്കുകയും മുന്നണിയിലേക്ക് വരികയും ചെയ്യുന്നു.മുതലാളിത്തത്തിൻകീഴിലെ അസമമായ വികാസം കാരണംസാമ്രാജ്യത്വരാജ്യങ്ങൾ തമ്മിൽ തമ്മിലുള്ള വൈരുധ്യങ്ങളും നിലനിൽക്കുന്നു. മുകളിൽ പരാമർശിച്ച മുതലാളിത്തത്തിന്റെ ഇപ്പോഴത്തെ സ്വഭാവവിശേഷങ്ങൾ കാരണം അധ്വാനവും മൂലധനവും തമ്മിലുള്ള വൈരുധ്യം രൂക്ഷമായിത്തീരുന്നു. ഈ വൈരുധ്യങ്ങളെല്ലാം തുടർന്നും മൂർഛിക്കുകയും ലോകസംഭവങ്ങളിൽ അവയുടെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
2.9 സാമ്രാജ്യത്വത്തിനും അതിന്റെചൂഷണക്രമത്തിനുമെതിരെവിട്ടുവീഴ്ചയില്ലാത്ത സമരം നടത്തുന്നതിന്തൊഴിലാളിവർഗവും അതിന്റെ പാർടികളുംപ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായുംസംഘടനാപരമായും സ്വയംസജ്ജമാകേണ്ടതുണ്ട്.സാമ്രാജ്യത്വത്തിനെതിരെ പോരാടുന്നതിനുംഇന്നത്തെ അന്യായമായ ആഗോളക്രമംനിലനിർത്താനും ശാശ്വതീകരിക്കാനുംശ്രമിക്കുന്ന ഭരണവർഗങ്ങളെപരാജയപ്പെടുത്തുന്നതിനുമായിലോകമെമ്പാടുമുള്ള ഇടതുപക്ഷ, ജനാധിപത്യ,പുരോഗമനശക്തികളുടെ ഐക്യംകെട്ടിപ്പടുക്കേണ്ടതുണ്ട്. തൊഴിലാളിവർഗസാർവദേശീയതയെ ആധാരമാക്കിയപാർട്ടിയെന്ന നിലയിൽ സി പി ഐ (എം) സാമ്രാജ്യത്വ മേൽക്കോയ്മക്കെതിരെപോരാടാൻ പ്രതിജ്ഞാബദ്ധമാണ്.സാമ്രാജ്യത്വപ്രേരിതമായആഗോളവൽക്കരണത്തിന്റെസാമ്പത്തികക്രമത്തിനെതിരായുംസമാധാനത്തിനും ജനാധിപത്യത്തിനുംസോഷ്യലിസത്തിനും വേണ്ടിയും പോരാടുന്നലോകത്തിലെ മുഴുവൻ ശക്തികളോടും പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.