
ജനനായകന്‍ ഇ കെ നായനാരുടെ 100-ാം ജന്മദിനമായ 2019 ഡിസംബര്‍ 9 ന് കല്യാശ്ശേരിയില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു
1919 ഡിസംബര്‍ 9 ന് കല്യാശ്ശേരിയില്‍ ജനിക്കുകയും ബാലസംഘത്തിലൂടെ കര്‍ഷക-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി മാറിയ അതുല്യനായ നേതാവാണ് ഇ കെ നായനാര്‍. 20-ാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി വ്യാവസായിക-കാര്‍ഷിക മേഖലയില്‍ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആറോണ്‍ മില്ലിലെ സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്നാണ് ആദ്യമായി 1940-ല്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്തും ചൈനീസ് ചാരനെന്ന് മുദ്രകുത്തിയും 6 വര്‍ഷത്തോളം ജയിലില്‍ കിടന്നതുള്‍പ്പെടെ നിരവധി തവണയാണ് ജയിലില്‍ കിടക്കേണ്ടി വന്നത്. കര്‍ഷകസമര ചരിത്രത്തിലെ പ്രസിദ്ധമായ കയ്യൂര്‍ സമരത്തിലും,സാമ്രാജ്യവിരുദ്ധ സമരമായ മൊഴാറ സമരത്തിലും പങ്കെടുത്ത പടയാളി. ഈ സമരകാലത്തും അടിയന്തിരാവസ്ഥകാലത്തും ഉള്‍പ്പെടെ 9 വര്‍ഷം ഒളിവില്‍ കഴിഞ്ഞു. 1980 ലും 1987 ലും 1996 ലുമായി 3 തവണകളിലായി 3991 ദിവസം മുഖ്യമന്ത്രിയായി. കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും കാലം ആ സ്ഥാനമലങ്കരിച്ചത് നായനാറായിരുന്നു. രണ്ട് തവണ പ്രതിപക്ഷ നേതാവായി. 23 വര്‍ഷം നിയമസഭാംഗമായി പ്രവര്‍ത്തിച്ചു. ആദ്യ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിന്‍റെ നായകനായി 1980 ല്‍ സത്യപ്രതിഞ്ജ ചെയ്ത ശേഷം റേഡിയോ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും പ്രസക്തമാണ്. ڇകേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സ് സര്‍ക്കാരിനെ പോലെ ഭരണഘടനയും തെരഞ്ഞെടുപ്പ് നിയമങ്ങളും അനുസരിച്ച് ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണ നേടിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലെത്തിയത്.കേന്ദ്രസര്‍ക്കാറിനെ അധികാരത്തിലെത്തിച്ച ജനവിധി എല്‍.ഡി.എഫ് അംഗീകരിക്കുന്നത് പോലെ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാറിനെ കേന്ദ്രവും, കേരളത്തിലെ പ്രതിപക്ഷവും മാനിക്കണംڈ. സംഘപരിവാറിന് ഇഷ്ടപ്പെടാത്ത രാഷ്ട്രീയ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ രാഷ്ട്രീയമായും സാമ്പത്തികമായും ഞെരുക്കുകയും കേരളത്തിലെ…
Readmore

നീതിനിഷേധത്തിനെതിരെ ജനങ്ങളുടെ കൂട്ടായ്മ
നീതി നിഷേധത്തിനെതിരെ തലശ്ശേരിയിൽ നവംബർ 7ന് വൈകുന്നേരം 5 മണിക്ക് ‘നീതിക്കായി ജനതയുടെ കൂട്ടായ്മ’ എന്ന പരിപാടി സിപിഐ(എം) സംഘടിപ്പിക്കുന്നു. ഫസൽകേസിൽ നിരപരാധികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉൾപ്പെടെയുള്ള 8 പേർ നീതിനിഷേധിക്കപ്പെട്ടവരാണ്. 2006 ഒക്‌ടോബർ 22നായിരുന്നു ഫസൽ കൊല്ലപ്പെട്ടത്.…

കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികാഘോഷം
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികം 2019 ഒക്‌ടോബർ 17 മുതൽ 2020 ഒക്‌ടോബർ 17 വരെയുള്ള ഒരു വർഷക്കാലം ആഘോഷിക്കാൻ സി.പി.ഐ.എം കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുകയാണ്. 1920 ഒക്‌ടോബർ 17ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉസ്‌ബെക്കിസ്ഥാന്റെ തലസ്ഥാനമായിരുന്ന താഷ്‌കെന്റിൽ…

അവിശുദ്ധ സഖ്യം: കോൺഗ്രസ് നേതൃത്വം മറുപടി പറയണം
കണ്ണൂർ > കൂത്തുപറമ്പ് എഡ്യൂക്കേഷണല്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, ബിജെപി സഖ്യത്തെക്കുറിച്ച് കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ പുലർത്തുന്ന മൗനം ഈ അവിശുദ്ധ കൂട്ടുകെട്ടിന് ഉത്തരവാദികള്‍ നേതൃത്വം തന്നെയാണെന്നതിന്റെ തെളിവാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്‌താവനയിൽ പറഞ്ഞു.…