Article Index

ആമുഖം

1.1 ഇന്ത്യൻ ജനതയുടെ പുരോഗമനപരവും സാമ്രാജ്യത്വവിരുദ്ധവും വിപ്ലവകരവുമായ പാരമ്പര്യമാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. നിശ്ചയദാർഢ്യമുള്ള ഒരു ചെറുസംഘം സാമ്രാജ്യവിരുദ്ധ പോരാളികൾ റഷ്യയിലെ ഒക്‌ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിൽനിന്ന് പ്രചോദനം നേടി 1920ൽ രൂപീകരിച്ച കാലംമുതൽ പൂർണസ്വാതന്ത്ര്യത്തിനും അടിസ്ഥാനപരമായ സാമൂഹ്യപരിവർത്തനത്തിനുംവേണ്ടി പോരാടുകയെന്ന ലക്ഷ്യം മുന്നിൽവെച്ചാണ് പാർട്ടി പ്രവർത്തിച്ചുവന്നത്. വർഗ ചൂഷണത്തിൽനിന്നും സാമൂഹ്യമായ അടിച്ചമർത്തലിൽനിന്നും മുക്തമായ സോഷ്യലിസ്റ്റ്‌സമൂഹം ഇന്ത്യയിൽ സ്ഥാപിക്കുന്നതിനുവേണ്ടി പ്രവർത്തിക്കാൻ പാർടി സ്വയം സമർപ്പിച്ചു.  

1.2 ഇരുപതാംനൂറ്റാണ്ടിന്റെ മുഖ്യസവിശേഷതകളായ സാമ്രാജ്യത്വക്രമത്തിനെതിരായ ദേശീയ വിമോചനപ്രസ്ഥാനങ്ങളെയും ലോകമെമ്പാടും ജനാധിപത്യത്തിനും സോഷ്യലിസത്തിനുംവേണ്ടി നടന്ന സമരങ്ങളെയും തൊഴിലാളിവർഗ സാർവദേശീയതയോട് കൂറുപുലർത്തിക്കൊണ്ട്,പാർട്ടി അടിപതറാതെ പിന്തുണച്ചു. ദേശീയസ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും അന്തിമലക്ഷ്യമായ കമ്യൂണിസത്തിലേക്ക് മുന്നേറുന്നതിനും ഉതകുംവിധം സോഷ്യലിസം കൈവരിക്കുന്നതിനുമുള്ള വഴികാട്ടിയായി മാർക്‌സിസം-ലെനിനിസത്തിന്റെ തത്ത്വങ്ങളെ പാർട്ടി അംഗീകരിച്ചു. കമ്യൂണിസ്റ്റുകാരാണ് പൂർണസ്വാതന്ത്ര്യം എന്ന ആവശ്യം രാജ്യത്ത് ആദ്യമായി ഉന്നയിച്ചത്. 1921-ൽ അഹമ്മദാബാദിൽ ചേർന്ന ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ ഇതിനായി അവർ ഒരു പ്രമേയം അവതരിപ്പിക്കുകയും ചെയ്തു.  

1.3 പൂർണസ്വാതന്ത്ര്യം എന്ന ആവശ്യം ഉന്നയിക്കുമ്പോൾതന്നെ, സ്വരാജ് എന്ന മുദ്രാവാക്യത്തിന് പുരോഗമനപരമായ ഉള്ളടക്കം നൽകാൻകൂടി പാർടി ശ്രദ്ധിച്ചു. ഭൂപ്രഭുത്വവും നാടുവാഴിമേധാവിത്വവും നിർമാർജനംചെയ്യുക, ജാതീയമായ അടിച്ചമർത്തൽ അവസാനിപ്പിക്കുക മുതലായ പ്രധാന പ്രശ്‌നങ്ങൾ ഉൾപ്പെടുത്തി സാമൂഹ്യവും സാമ്പത്തികവുമായ പരിവർത്തനത്തിന് ഉതകുന്ന വ്യക്തമായ പരിപാടി മുന്നോട്ടുവച്ചുകൊണ്ടാണ് ഇതു ചെയ്തത്.  

1.4 സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുമ്പോൾതന്നെ കമ്യൂണിസ്റ്റുകാർ തുടക്കംതൊട്ടേ തൊഴിലാളികളെ ട്രേഡ് യൂണിയനുകളിലും കർഷകരെ കിസാൻസഭയിലും വിദ്യാർഥികളെ അവരുടെ യൂണിയനുകളിലും ഇതരവിഭാഗങ്ങളെ അതത് ബഹുജനസംഘടനകളിലും സംഘടിപ്പിക്കാൻ എല്ലാ കഴിവുകളും വിനിയോഗിച്ചു. ഈ പരിശ്രമങ്ങളാലാണ് അഖിലേന്ത്യാ കിസാൻസഭ, അഖിലേന്ത്യാ വിദ്യാർഥി ഫെഡറേഷൻ മുതലായ ദേശീയസംഘടനകൾ സ്ഥാപിതമായതും ഓൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ് ശക്തിപ്പെട്ടതും. പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷനും, ഇന്ത്യൻ പീപ്പിൾസ് തീയേറ്റേഴ്‌സ് അസോസിയേഷനും പോലുള്ള പുരോഗമനപരമായ സാംസ്‌കാരിക-സാഹിത്യ സംഘടനകൾ രൂപീകരിക്കുന്നതിനും കമ്യൂണിസ്റ്റുകാർ മുൻകൈയെടുത്തു.  

1.5 ഇന്ത്യയിൽനിന്ന് കമ്യൂണിസം തുടച്ചുമാറ്റാൻ ബ്രിട്ടീഷ് ഭരണാധികാരികൾ ദൃഢനിശ്ചയം ചെയ്തിരുന്നു. ശൈശവാവസ്ഥയിലായിരുന്ന കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾക്കുനേരെ അവർ മൃഗീയമായ മർദനനടപടികൾ കൈക്കൊള്ളുകയും വിപ്ലവാശയങ്ങളുടെ പ്രചാരം തടയാൻ കമ്യൂണിസ്റ്റ് സാഹിത്യം നിരോധിക്കുകയുംചെയ്തു. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിലെ യുവനേതൃത്വത്തിനെതിരെ പല ഗൂഢാലോചനക്കേസുകളും നടത്തി; പെഷാവാർ (1922), കാൺപുർ (1924), മീറത്ത് (1929). രൂപംകൊണ്ടതിനു തൊട്ടുപിന്നാലെ 1920-കളിൽ പാർട്ടി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും തുടർന്ന് രണ്ടുദശകത്തിലേറെക്കാലം പാർട്ടിക്ക് നിയമവിരുദ്ധ സാഹചര്യങ്ങളിൽ പ്രവർത്തിക്കേണ്ടിവരികയുംചെയ്തു. കടുത്ത അടിച്ചമർത്തലുണ്ടായിട്ടും പൂർണസ്വാതന്ത്ര്യത്തിനും മൗലികമായ സാമൂഹ്യപരിവർത്തനത്തിനുംവേണ്ടി ജനങ്ങളെ അണിനിരത്തുന്നതിൽ പാർട്ടി അനുക്രമമായ പുരോഗതി കൈവരിച്ചു.  

1.6 കമ്യൂണിസ്റ്റ് പാർട്ടിയുടെ വീറുറ്റതും അചഞ്ചലവുമായ സാമ്രാജ്യത്വവിരുദ്ധ നിലപാട് വിവിധ വിപ്ലവധാരകളെയും പോരാളികളെയും അതിൽ ചേരാൻ പ്രേരിപ്പിച്ചു. പഞ്ചാബിലെ ഗദർപോരാളികൾ, ഭഗത്‌സിങ്ങിന്റെ സഹപ്രവർത്തകർ, ബംഗാളിലെ വിപ്ലവകാരികൾ, ബോംബെ-മദിരാശി പ്രവിശ്യകളിലെ വീറുറ്റ തൊഴിലാളിവർഗപ്പോരാളികൾ, കേരളത്തിലെയും ആന്ധ്രപ്രദേശിലെയും രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലെയും ഉൽപ്പതിഷ്ണുക്കളും സാമ്രാജ്യവിരുദ്ധരുമായ കോൺഗ്രസുകാർ എന്നിവർ അവരിൽ ഉൾപ്പെടുന്നു. ഇങ്ങനെ രാജ്യമെമ്പാടുമുള്ള ഏറ്റവും മികച്ച പോരാളികളുടെ പ്രവേശനത്തോടെ പാർട്ടി കൂടുതൽ ശക്തമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച സ്വാതന്ത്ര്യസമരപ്രസ്ഥാനവുമായും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുമായും അടുത്തു സഹകരിച്ചുപ്രവർത്തിക്കവെതന്നെ കമ്യൂണിസ്റ്റ് പാർട്ടി തൊഴിലാളിവർഗത്തിന്റെ സ്വതന്ത്രപാർട്ടിയെന്ന നിലയിൽ സ്വയം കെട്ടിപ്പടുക്കുന്നതിനും ശക്തിയാർജിക്കുന്നതിനും നിരന്തരം യത്‌നിച്ചു.  

1.7 ഇന്ത്യൻ ജനതയുടെ അതിശക്തമായ സാമ്രാജ്യവിരുദ്ധ മുന്നേറ്റത്തിന് രണ്ടാംലോകമഹായുദ്ധത്തിനുശേഷമുള്ള കാലഘട്ടം സാക്ഷ്യംവഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ മുന്നേറ്റം നയിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർട്ടി മുന്നിട്ടുനിന്നു. തേഭാഗാ, പുന്നപ്ര-വയലാർ, വടക്കേ മലബാർ എന്നീ സമരങ്ങളും; വാർളിയിലെ ആദിവാസികളുടെയും ത്രിപുരയിലെ ഗോത്രവർഗക്കാരുടെയും സമരങ്ങളും സർവോപരി തെലങ്കാന കർഷകരുടെ ചരിത്രപ്രധാനമായ സായുധസമരവും ഈ പോരാട്ടങ്ങളിൽ പ്രാധാന്യമർഹിക്കുന്നു. പല നാട്ടുരാജ്യങ്ങളിലും ഉത്തരവാദിത്തഭരണം സ്ഥാപിക്കാനുള്ള ജനകീയപ്രസ്ഥാനങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വപരമായ പങ്കുവഹിച്ചു. പുതുശേരിയിലെ ഫ്രഞ്ച് വാഴ്ചയ്ക്കും ഗോവയിലെ പോർത്തുഗീസ് വാഴ്ചയ്ക്കുമെതിരായ വിമോചനസമരങ്ങൾ സംഘടിപ്പിക്കുന്നതിലും അവയ്ക്ക് പിന്തുണ നൽകുന്നതിലും പാർട്ടി സജീവമായ പങ്കുവഹിച്ചു. തൊഴിലാളികളുടെയും കർഷകരുടെയും വിദ്യാർഥികളുടെയും സമരപരമ്പരയും ഐ എൻ എ തടവുകാരുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരവും 1946-ലെ നാവികകലാപത്തോടുകൂടി ഒരു പുതിയ ഉച്ചകോടിയിലെത്തി. ഫാസിസം പരാജയപ്പെടുകയും ദേശീയ വിമോചനപ്രസ്ഥാനങ്ങളുടെ വേലിയേറ്റം ശക്തമാകുകയുംചെയ്ത സാർവദേശീയ പശ്ചാത്തലത്തിൽ ഈ ജനമുന്നേറ്റം നേരിടേണ്ടിവന്ന ബ്രിട്ടീഷ് സാമ്രാജ്യത്വവും പ്രമുഖ ബൂർഷ്വാപാർട്ടികളായ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നേതാക്കളും ഒരു ഒത്തുതീർപ്പിലെത്തി. തൽഫലമായി രാജ്യം വിഭജിക്കപ്പെടുകയും ബൂർഷ്വാ ഭൂപ്രഭുവർഗങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യയും പാക്കിസ്താനും സ്വതന്ത്രരാജ്യങ്ങളായി നിലവിൽവരികയുംചെയ്തു. ദേശീയപ്രസ്ഥാനം പൊതുവെ ബൂർഷ്വാസിയുടെ നേതൃത്വത്തിലായത് ഈ ഒത്തുതീർപ്പിന് സഹായകമായി എന്നതാണ് വസ്തുത.  

1.8 മുഖ്യമായും വിദേശ സാമ്രാജ്യഭരണത്തിനെതിരായ പൊതു ദേശീയമുന്നണി എന്ന ഘട്ടം അങ്ങനെ അവസാനിച്ചു. രാജ്യം സ്വാതന്ത്ര്യം കൈവരിച്ചതിനുശേഷവും കമ്യൂണിസ്റ്റ് പാർട്ടിക്കെതിരായ അടിച്ചമർത്തൽ തുടർന്നു. 1948-നും 1952-നും ഇടയ്ക്ക് കോൺഗ്രസ് ഭരണാധികാരികൾ പ്രത്യേകിച്ച് തെലങ്കാനയിൽ അഴിച്ചുവിട്ട രൂക്ഷമായ ആക്രമണങ്ങൾ; പിന്നീട് അർധഫാസിസ്റ്റ് ഭീകരതയുടെകാലത്ത് ആദ്യം പശ്ചിമബംഗാളിലും പിന്നീട് ത്രിപുരയിലും ആവർത്തിച്ചുണ്ടായ മർദനനടപടികൾ, കേരളത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പാർട്ടി കേഡർമാർക്കെതിരെ നടന്ന മാരകാക്രമണങ്ങൾ--ഇവയ്‌ക്കൊന്നും വിപ്ലവപ്രസ്ഥാനത്തെ മുന്നോട്ടുനയിക്കുന്നതിൽനിന്ന് പാർട്ടിയെ പിന്തിരിപ്പിക്കാൻ കഴിഞ്ഞില്ല. പിളർപ്പൻ ശിഥിലീകരണപ്രസ്ഥാനങ്ങളുടെ രൂപത്തിൽ ദേശീയ ഐക്യത്തിന് ഭീഷണി നേരിട്ടപ്പോൾ ജനങ്ങളുടെ ഐക്യം പരിരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിൽ പാർട്ടി മുൻനിന്നു. പഞ്ചാബിലും ത്രിപുരയിലും അസമിലും പശ്ചിമബംഗാളിലും കശ്മീരിലും പിളർപ്പൻ- ഛിദ്രശക്തികൾക്കെതിരായ പോരാട്ടത്തിൽ നൂറുകണക്കിന് ധീരരായ പാർട്ടിപ്രവർത്തകർ ജീവൻ ബലിയർപ്പിച്ചു.  

1.9 അങ്ങനെ രൂപംകൊണ്ട നാൾമുതൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യൻ രാഷ്ട്രീയരംഗത്ത് പുരോഗമനപരമായ പങ്കാണ് വഹിച്ചത്. സ്വന്തം ബഹുജനാടിത്തറയും ജനപ്രീതിയും ബൂർഷ്വാ-ഭൂപ്രഭു വാഴ്ചയ്ക്ക് ബദലായ സമീപനവുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനം രാജ്യത്തെ രാഷ്ട്രീയ-സാമൂഹ്യജീവിതത്തിൽ സുപ്രധാന ശക്തിയാണ്. 1957-ൽ കേരളത്തിൽ രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയും പിന്നീട് പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും സി പി ഐ (എം)ന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വത്തിൽ അധികാരമേറ്റ ഗവൺമെൻറുകളും ജനകീയനയങ്ങൾ നടപ്പാക്കുന്നതിൽ മാതൃകകാട്ടി. ഈ സർക്കാരുകൾ നിലവിലുള്ള ചട്ടക്കൂട്ടിനുള്ളിൽ ഭൂപരിഷ്‌കാരം നടപ്പാക്കുകയും അധികാരം വികേന്ദ്രീകരിക്കുകയും പഞ്ചായത്ത്‌വ്യവസ്ഥയെ ചൈതന്യപൂർണമാക്കുകയും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾക്ക് ജനാധിപത്യാവകാശങ്ങൾ ഉറപ്പുവരുത്തുകയും അങ്ങനെ രാജ്യത്ത് ബദൽനയങ്ങൾക്കുവേണ്ടി സമരംചെയ്യുന്ന ജനാധിപത്യശക്തികൾക്ക് കരുത്തുപകരുകയുംചെയ്തു. ഊക്കേറിയ സമരങ്ങൾ നടത്തിയതുവഴി പാർട്ടി ഗണ്യമായ നേട്ടങ്ങൾ കൈവരിച്ചു. ജയപരാജയങ്ങളെ സ്വയംവിമർശനപരമായി അപഗ്രഥിക്കാൻ പ്രതിജ്ഞാബദ്ധമായ പാർട്ടി എന്ന നിലയിൽ പിഴവുകളിൽനിന്ന് പാഠമുൾക്കൊള്ളുവാനും നമ്മുടെ സമൂഹത്തിലെ മൂർത്ത പരിതഃസ്ഥിതികളിൽ മാർക്‌സിസം-ലെനിനിസം പ്രയോഗിക്കുന്നതിനുള്ള ശേഷി വർധിപ്പിക്കാനും പാർട്ടി നിരന്തരം പരിശ്രമിക്കുന്നു.  

1.10 റിവിഷനിസത്തിനെതിരെ സുദീർഘസമരത്തിനുശേഷമാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) രൂപീകരിച്ചത്. 1964-ൽ പാർട്ടി പരിപാടി അംഗീകരിക്കുകയും റിവിഷനിസത്തിനും വരട്ടുതത്വവാദത്തിനുമെതിരെ ഈ ധാരണയുടെ അടിസ്ഥാനത്തിലുള്ള തന്ത്രത്തെയും അടവുകളെയും കാത്തുരക്ഷിക്കുകയുംചെയ്തു. സോവിയറ്റ് യൂണിയനടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളും ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനവും വമ്പിച്ച തിരിച്ചടികൾ നേരിടുന്നതിന് ഇരുപതാംനൂറ്റാണ്ടിന്റെ അവസാന ദശകം സാക്ഷ്യംവഹിച്ചു. അതോടെ സാർവദേശീയ സംഭവവികാസങ്ങളും പ്രസ്ഥാനത്തിന്റെ അനുഭവങ്ങളും പുനർവിചിന്തനത്തിനു വിധേയമാക്കേണ്ടിവന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള അരനൂറ്റാണ്ടിനിടയിൽ നമ്മുടെ രാജ്യത്തും സുപ്രധാന മാറ്റങ്ങളും സംഭവവികാസങ്ങളുമുണ്ടായി. പരിപാടി കാലോചിതമാക്കുന്നതിനായി സി പി ഐ (എം) 1964 മുതൽക്കുള്ള സംഭവവികാസങ്ങളും അനുഭവങ്ങളും പുനരവലോകനംചെയ്തു.  

1.11 വിപ്ലവപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തിൽ വിപ്ലവശക്തികൾ കൈവരിക്കേണ്ട തന്ത്രപരമായ ലക്ഷ്യം സി പി ഐ (എം) ഇന്ത്യൻ ജനതയ്ക്കുമുമ്പാകെ അവതരിപ്പിക്കുന്നു. ഒരു സോഷ്യലിസ്റ്റ് സമൂഹമെന്ന ലക്ഷ്യത്തിലേക്കുള്ള ആദ്യത്തെചുവടുവയ്‌പെന്ന നിലയിൽ ജനകീയജനാധിപത്യം കൈവരിക്കുന്നതിന് ഭരണവിഭാഗങ്ങൾക്കെതിരായ പോരാട്ടത്തിൽ തൊഴിലാളികൾക്കും കൃഷിക്കാർക്കും അധ്വാനിക്കുന്ന മുഴുവൻ ജനങ്ങൾക്കുപുരോഗമന-ജനാധിപത്യശക്തികൾക്കും മാർഗദശകമായ ഒരു പരിപാടി പാർടി മുന്നോട്ടുവയ്ക്കുന്നു.


II  സോഷ്യലിസം സമകാലിക ലോകത്തിൽ 

2.1 ലോകത്തിലെ ഐതിഹാസിക സമരങ്ങളുടെ മുദ്രപതിഞ്ഞതാണ് ഇരുപതാംനൂറ്റാണ്ട്. സാമ്രാജ്യത്വത്തിനെതിരായപോരാട്ടത്തിന്റെ നൂറ്റാണ്ടായിരുന്നു അത്.1917-ലെ ഒക്‌ടോബർ സോഷ്യലിസ്റ്റ്വിപ്ലവത്തോടെ ആരംഭിച്ച ഗംഭീരമായ സംഭവങ്ങൾക്ക് വിപ്ലവനൂറ്റാണ്ട് സാക്ഷ്യംവഹിച്ചു. സോവിയറ്റ്‌യൂണിയൻനിർണായക പങ്കുവഹിച്ചുകൊണ്ട് രണ്ടാംലോകയുദ്ധത്തിൽ ഫാസിസത്തിനുമേൽ കൈവരിച്ച വിജയം ഒരു സുപ്രധാനസംഭവമായിരുന്നു. സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലുള്ളഉഗ്രസംഘട്ടനത്തിന്റെ ഫലമായിരുന്നു ചരിത്രപ്രധാനമായ ചൈനീസ് വിപ്ലവം. വിയത്‌നാം, കൊറിയ, ക്യൂബ എന്നിവിടങ്ങളിലെ വിപ്ലവശക്തികൾകൈവരിച്ച വിജയവും കിഴക്കൻ യൂറോപ്പിലെസോഷ്യലിസ്റ്റ് രാജ്യങ്ങളുടെ രൂപീകരണവും കോളനികൾ രാഷ്ട്രീയസ്വാതന്ത്ര്യംനേടുന്നതിലേക്ക് നയിച്ച ദേശീയ വിമോചനപ്രസ്ഥാനങ്ങളുടേതും ആയിരുന്നുഈ നൂറ്റാണ്ട്. മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തം പ്രവചിച്ച ലോകചരിത്രത്തിലെ പുതുയുഗം കുറിക്കുന്നതായിരുന്നു ഈവിജയങ്ങൾ. മുമ്പൊരിക്കലും വിഭാവനം ചെയ്യാൻപോലും കഴിയാത്ത തോതിൽമാനവരാശിയുടെ മുന്നേറ്റത്തിന് മഹാസാധ്യതകൾ തുറന്നവയായിരുന്നു ഈനൂറ്റാണ്ടിലെ വിപ്ലവസംഭവങ്ങളുംശാസ്ത്ര-സാങ്കേതിക വിപ്ലവവും.  

2.2 സോഷ്യലിസ്റ്റ് വ്യവസ്ഥ സ്വീകരിച്ച രാജ്യങ്ങൾ ഒരു പുതിയ പാതവെട്ടിത്തുറന്നു. സോവിയറ്റ് യൂണിയൻരൂപീകരിക്കപ്പെട്ടതോടെ ചരിത്രത്തിൽഇദംപ്രഥമമായി അധ്വാനിക്കുന്ന ജനതയ്ക്ക്വർഗചൂഷണത്തിൽനിന്ന് വിമുക്തമായ ഒരു വ്യവസ്ഥിതിയിൽ ജീവിക്കാമെന്ന നില വന്നു. സത്വരമായ വ്യവസായവൽക്കരണവും നാടുവാഴിത്ത അവശിഷ്ടങ്ങളുടെ തുടച്ചുനീക്കലുംസാമ്പത്തിക-സാംസ്‌കാരിക-ശാസ്ത്രമണ്ഡലങ്ങളിലെ സർവതോമുഖമായ പുരോഗതിയും മഹാഭൂരിപക്ഷംവരുന്ന ജനസാമാന്യത്തിന് ഒരു പുതിയ ജീവിതവും അധ്വാനിക്കുന്ന ജനതയ്ക്ക് അധികാരപ്രാപ്തിയും പ്രദാനംചെയ്തു.ദാരിദ്ര്യത്തിന്റെയും നിരക്ഷരതയുടെയും നിർമാർജനം, തൊഴിലില്ലായ്മാനിവാരണം, ആരോഗ്യ-വിദ്യാഭ്യാസ-പാർപ്പിടരംഗങ്ങളിൽ വിപുലമായ സാമൂഹ്യസുരക്ഷിതത്വ ശൃംഖല ഏർപ്പെടുത്തൽ, ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും വൻ കുതിച്ചുകയറ്റം ഇവ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെഅഭൂതപൂർവമായ നേട്ടങ്ങളായിരുന്നു. താരതമ്യേന പിന്നോക്കമായിരുന്ന അവികസിതമുതലാളിത്ത സമൂഹങ്ങളാണ് ഈ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചത്. വിഷമകരമായസാഹചര്യങ്ങളിൽ സാമൂഹ്യവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ തരണംചെയ്തുകൊണ്ടും സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണത്തെയും അട്ടിമറിയെയും ഭീഷണികളെയും എതിരിട്ടുകൊണ്ടുമാണ് സോഷ്യലിസം കെട്ടിപ്പടുക്കേണ്ടിവന്നത്. സോവിയറ്റ് യൂണിയനിൽ കൈവരിച്ച നേട്ടങ്ങൾ മുതലാളിത്തരാജ്യങ്ങളിലും അവയുടെ സ്വാധീനം ചെലുത്തുകയുണ്ടായി. ക്ഷേമരാഷ്ട്രസങ്കൽപ്പത്തിന്റെ കാഴ്ചപ്പാടനുസരിച്ച് സ്വന്തം ജനങ്ങൾക്ക് സാമൂഹ്യസുരക്ഷിതത്വം ഏർപ്പെടുത്താനും വ്യാപിപ്പിക്കാനും ഭരണാധികാരികൾ നിർബന്ധിതമായി.  

2.3 എങ്കിലും മുമ്പാരും കടന്നുപോയിട്ടില്ലാത്ത പാതയിലൂടെസോഷ്യലിസം കെട്ടിപ്പടുക്കുന്നതിനിടയിൽസോവിയറ്റ് യൂണിയനും മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങൾക്കും ഗുരുതരമായ അബദ്ധങ്ങൾപിണഞ്ഞു. സോഷ്യലിസം കെട്ടിപ്പടുക്കുന്നത്ദീർഘമായ പ്രക്രിയയാണെന്ന് ശരിയായ രീതിയിൽ മനസ്സിലാക്കാതിരുന്നത്;പാർട്ടിയുടെയും ഭരണകൂടത്തിന്റെയും പങ്കിനെസംബന്ധിച്ച തെറ്റായ ധാരണ;സമ്പദ്ഘടനയിലും അത് കൈകാര്യംചെയ്യുന്നരീതിയിലും കാലോചിതമായ മാറ്റങ്ങൾവരുത്തുന്നതിലെ പരാജയം; പാർട്ടിയിലുംഭരണകൂടത്തിലും സമൂഹത്തിലുംസോഷ്യലിസ്റ്റ് ജനാധിപത്യംഅഗാധമാക്കുന്നതിലെ പരാജയം;ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ വളർച്ച;പ്രത്യയശാസ്ത്ര പ്രബുദ്ധത ചോർന്നുപോയത്എന്നിവയാണ് ഈ അബദ്ധങ്ങളുടെ ഉറവിടം.മാർക്‌സിസം-ലെനിനിസത്തിന്റെ സാധുത നിരാകരിക്കുന്നതല്ല ഈ വൈകല്യങ്ങൾ. മറിച്ച് വിപ്ലവസിദ്ധാന്തത്തിൽനിന്നുംപ്രയോഗത്തിൽനിന്നുമുള്ളവ്യതിയാനത്തെയാണ് അവപ്രതിനിധാനംചെയ്യുന്നത്. സോവിയറ്റ്യൂണിയനും മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളുംപിരിച്ചുവിടപ്പെട്ടതും കിഴക്കൻ യൂറോപ്പിലേറ്റതിരിച്ചടികളും ഒരു പുതിയപരിതഃസ്ഥിതിയിൽ കലാശിച്ചു.ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തിൽസോഷ്യലിസ്റ്റ് ശക്തികൾക്ക് ഹൂങ്കേറിയ സാ മ്രാജ്യത്വത്തിന്റെ വെല്ലുവിളികൾഒരിക്കൽക്കൂടി നേരിടേണ്ടിവന്നു. തിരിച്ചടികളെ കൂസാതെ കമ്യൂണിസ്റ്റ്പ്രസ്ഥാനവും വിപ്ലവശക്തികളും അബദ്ധങ്ങളിൽനിന്ന് പാഠമുൾക്കൊണ്ടുകൊണ്ട് പുനരണിചേരുകയും സാമ്രാജ്യത്വത്തിന്റെയും പിന്തിരിപ്പൻ ശക്തികളുടെയും ആക്രമണോൽസുകമായ വെല്ലുവിളിയെ നേരിടുകയും ചെയ്യുമെന്ന് സി പി ഐ (എം)ന് ഉത്തമബോധ്യമുണ്ട്.

2.4 വളവുകളും തിരിവുകളുംവിജയങ്ങൾക്കൊപ്പം തിരിച്ചടികളുംഉണ്ടായെങ്കിലും മാനവപുരോഗതിയുടെ പരിണാമത്തിൽ സോഷ്യലിസവും ജനകീയസമരങ്ങളും ചെലുത്തിയ പ്രചണ്ഡമായ സ്വാധീനംപ്രതിഫലിപ്പിക്കുന്നവയാണ് ഇരുപതാംനൂറ്റാണ്ടിലെ വിശേഷിച്ചും 1917-ന് ശേഷമുള്ള സംഭവവികാസങ്ങൾ. വിപ്ലവപരിവർത്തനങ്ങൾ ചരിത്രത്തിൽ ഗുണപരമായ കുതിച്ചുചാട്ടങ്ങൾസൃഷ്ടിക്കുകയും ആധുനിക നാഗരികതയിൽ മായാത്ത മുദ്രപതിക്കുകയുംചെയ്തു. സാമൂഹ്യമോചനത്തിന്റെയും സോഷ്യലിസ്റ്റ്പരിവർത്തനത്തിന്റെയും പ്രക്രിയ ദീർഘവും സങ്കീർണവുമായിരിക്കും.മുതലാളിത്തത്തിൽനിന്ന്സോഷ്യലിസത്തിലേക്കുള്ള പരിവർത്തനംഒറ്റയടിക്കുള്ള മാറ്റമല്ലെന്നും ഭരണാധികാരം നേടിയതിനുശേഷവും ദീർഘവും രൂക്ഷവുമായവർഗസമരങ്ങളുടെ കാലഘട്ടമാണെന്നും ചരിത്രം നമ്മെ പഠിപ്പിക്കുന്നു.  

2.5 മാനവരാശിയെ ബാധിക്കുന്നമൗലികപ്രശ്‌നങ്ങൾ പരിഹരിക്കാൻലോകമുതലാളിത്തത്തിന് കെൽപ്പില്ല.വികസിതമുതലാളിത്തരാജ്യങ്ങളിൽ തൊഴിലവസരം വർധിക്കാതെയുംവരുമാനത്തിലെ അസമത്വങ്ങൾഅതിരൂക്ഷമാക്കിക്കൊണ്ടുമുള്ള വളർച്ചകൈവരിക്കുന്നതിലാണ്,ശാസ്ത്ര-സാങ്കേതികപുരോഗതിയുടെസഹായത്തോടെ ഉൽപ്പാദകശക്തികൾക്കുണ്ടായ വമ്പിച്ച വളർച്ച കലാശിച്ചത്. വർധിച്ചനിരക്കിൽ മിച്ചമൂല്യംകവർന്നെടുക്കപ്പെട്ടതുമൂലം തൊഴിലാളികൾകൂടുതൽ രൂക്ഷമായ ചൂഷണത്തിനുവിധേയരാവുകയാണ് ഇതുമൂലം സംഭവിച്ചത്.ഏതാനും വ്യക്തികളുടെയുംബഹുരാഷ്ട്രകോർപ്പറേഷനുകളുടെയും കൈകളിൽ സമ്പത്തിന്റെയുംആസ്തികളുടെയും കേന്ദ്രീകരണംനിലനിർത്തുന്നതിനാണ് ശാസ്ത്രത്തിലെയുംസാങ്കേതികവിദ്യയിലെയും മുന്നേറ്റങ്ങൾഉപയോഗിക്കപ്പെട്ടത്. കൊള്ളയുടെയുംനശീകരണത്തിന്റെയും വ്യവസ്ഥയാണ്സാമ്രാജ്യത്വമെന്ന് തെളിഞ്ഞിരിക്കുന്നു.ലക്ഷോപലക്ഷം ജീവൻ അപഹരിച്ചുകൊണ്ട്‌പൈശാചികമായ രണ്ടു ലോകയുദ്ധങ്ങളിലേക്ക്ഇരുപതാംനൂറ്റാണ്ടിൽ അത് മാനവരാശിയെതള്ളിയിട്ടു. വികസിത മുതലാളിത്ത സമ്പദ്ഘടനകളുടെഅവിഭാജ്യഭാഗമായിത്തീർന്നിരിക്കുന്ന പടക്കോപ്പുനിർമാണവ്യവസായം.ഉൽപ്പന്നങ്ങൾക്കുള്ള മൊത്തം ചോദനത്തെ അത്സദാ ഉയർത്തിനിർത്തുന്നു.വികസനസംരംഭങ്ങളിൽനിന്ന് ഭരണകൂടംപിന്മാറണമെന്ന് വാദിക്കുന്ന നവലിബറൽ കുറിപ്പുകൾ തൊഴിലാളിവർഗത്തിന്റെയും സാധാരണ പൗരന്മാരുടെയും സാമൂഹ്യസുരക്ഷിതത്വത്തിനും ക്ഷേമാനുകൂല്യങ്ങൾക്കുമുള്ള അടങ്കൽക്രൂരമായി വെട്ടിക്കുറക്കുന്നതിന് ഇടയാക്കുന്നു. തൊഴിലവസരം വർധിക്കാത്തവികസനം, തൊഴിലാളികളെ കാഷ്വൽജോലിക്കാരാക്കൽ, വരുമാനത്തിലെയുംസമ്പത്തിലെയും വളർന്നുവരുന്ന അസമത്വംഎന്നിവയാണ് ഇതിന്റെ പ്രകടമായ സ്വഭാവവിശേഷങ്ങൾ.വികസിതമുതലാളിത്തരാജ്യങ്ങളിലെധനവ്യവസ്ഥയുടെ അസ്ഥിരതയും വളർച്ചാനിരക്കിലെ മരവിപ്പും മാന്ദ്യവും വിഭവ ഉപഭോഗത്തിലെ യുക്തിഹീനതയും ദുർവ്യയവുമെല്ലാം മുതലാളിത്തവ്യവസ്ഥയിൽഅന്തർലീനമായ പ്രതിസന്ധിയുടെലക്ഷണങ്ങളാണ്. ബഹുരാഷ്ട്രകുത്തകകളുടെ ലാഭത്തിനായുള്ള ദുരമൂത്ത പരാക്രമവുംധനികരാഷ്ട്രങ്ങളുടെ ധൂർത്തേറിയഉപഭോഗവും കടുത്ത പരിസരവിനാശത്തിന്ഇടയാക്കുകയും പൊതുവിൽ ലോകത്തിലെയുംപ്രത്യേകിച്ച് മൂന്നാംലോകത്തിലെയുംപരിസ്ഥിതിയെ ഗുരുതരമായിഭീഷണിപ്പെടുത്തുകയുംചെയ്യുന്നു.ഉൽപ്പാദനത്തിന്റെ നിരന്തരം  വർധിക്കുന്നസാമൂഹ്യവൽക്കരണവും മിച്ചോൽപ്പന്നത്തിന്റെസ്വകാര്യ സ്വായത്തമാക്കൽ വർധിച്ചുവരുന്നതുംതമ്മിലുള്ള മുതലാളിത്ത വ്യവസ്ഥയിലെഅന്തർലീനമായ മൗലികവൈരുധ്യം കൂടുതൽരൂക്ഷമായിരിക്കുന്നു.

2.6 ഫിനാൻസ്മൂലധനത്തിന്റെകേന്ദ്രീകരണവും സാർവദേശീയവൽക്കരണവും മുതലാളിത്തത്തിന്റെ ഇപ്പോഴത്തെ ഘട്ടത്തിൽ പൂർവാധികം ഉയർന്ന തലത്തിലെത്തിയിരിക്കുന്നു. ആഗോളതലത്തിൽഅനവരതം ചലിച്ചുകൊണ്ടിരിക്കുന്ന മൂലധനംരാഷ്ട്രങ്ങളുടെ പരമാധികാരത്തിനുനേരെ കൈയേറ്റം നടത്തുകയും കൊള്ളലാഭത്തിനുവേണ്ടിഅവയുടെ സമ്പദ്ഘടനകളിലേക്ക് തടസമെന്യേപ്രവേശിക്കാൻ അവസരം തേടുകയുംചെയ്യുന്നു. ഊഹക്കച്ചവടത്തിലേർപ്പെട്ട ഈഫിനാൻസ്മൂലധനത്തെ പരിസേവിക്കുന്നസാമ്രാജ്യത്വക്രമം സ്വച്ഛന്ദപ്രവാഹത്തിനായിഎല്ലാ തടസങ്ങളും തകർത്തുമാറ്റുകയും ഈഭൂഗോളത്തിന്റെ ഓരോ ഭാഗത്തും ഈമൂലധനത്തിന് അനുകൂലമായ വ്യവസ്ഥകൾഅടിച്ചേൽപ്പിക്കുകയും ചെയ്യുന്നു.കൊളോണിയലിസത്തിനുശേഷമുള്ളഅന്യായമായ ഈ ആഗോളക്രമംശാശ്വതീകരിക്കാനുള്ള ഉപകരണങ്ങളാണ്അന്താരാഷ്ട്രനാണയനിധിയും ലോകബാങ്കുംലോകവ്യാപാരസംഘടനയും.ഊഹക്കച്ചവടപരമായഫിനാൻസ്മൂലധനത്തിന്റെ പുതിയമേൽക്കോയ്മവികസിതമുതലാളിത്തരാജ്യങ്ങളിൽ വളർച്ചമുരടിക്കാനിടയാക്കുന്നു. തീവ്രതരമായചൂഷണത്തിന്റേതും വർധിച്ചുവരുന്നകടഭാരത്തിന്റേതുമായ വിഷമവൃത്തമാണ്മൂന്നാംലോകത്തിന് അതുണ്ടാക്കിവെച്ചിരിക്കുന്നത്.കുറഞ്ഞതോതിൽ വികസിതമായമുതലാളിത്തരാജ്യങ്ങളിലെവ്യാപാരവ്യവസ്ഥകൾ,വ്യാവസായിക-കാർഷികോൽപ്പാദനം,സാങ്കേതികവിദ്യയുടെ പ്രവാഹം,സേവനമേഖല എന്നിവയെല്ലാംതന്നെസാമ്രാജ്യത്വമൂലധനത്തിന്റെ താൽപര്യങ്ങൾനിറവേറ്റുന്ന വിധത്തിലാക്കപ്പെട്ടിരിക്കുന്നു.സാമ്രാജ്യത്വവ്യവസ്ഥ ലോകത്തെ രണ്ടായിവിഭജിച്ചിരിക്കുന്നു.ധനികവികസിതമുതലാളിത്തരാജ്യങ്ങളും മാനവരാശിയിലെ മഹാഭൂരിപക്ഷംഅധിവസിക്കുന്ന വികസ്വരരാജ്യങ്ങളും.ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടുദശകങ്ങളിലായി ധനിക-ദരിദ്രരാജ്യങ്ങൾതമ്മിലുള്ള വിടവ് രൂക്ഷമായിവിപുലപ്പെട്ടിരിക്കുന്നു.സാമ്രാജ്യത്വപ്രേരിതമായആഗോളവൽക്കരണപ്രക്രിയയോടെ അത്കൂടുതൽ മൂർഛിക്കുകയും ചെയ്തിരിക്കുന്നു.  

2.7 പഴയരീതിയിലുള്ള കൊളോണിയലിസം അവസാനിച്ചതിനുശേഷം പുത്തൻ കൊളോണിയൽതന്ത്രം പിന്തുടരുകയായിരുന്ന സാമ്രാജ്യത്വം സോവിയറ്റ് യൂണിയന്റെ തകർച്ചയോടെആഗോളമേൽക്കോയ്മക്കുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തിയിരിക്കയാണ്. സ്വന്തംമേധാവിത്വം സ്ഥാപിക്കുന്നതിനായിഅമേരിക്കൻ സാമ്രാജ്യത്വം അതിന്റെസാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായശേഷി ആക്രമണോൽസുകമായിഉപയോഗപ്പെടുത്തുന്നു. സാമ്രാജ്യത്വക്രമംഅടിച്ചേൽപ്പിക്കുന്നതിനായി നാറ്റോയെ വികസിപ്പിച്ചും ലോകത്തെമ്പാടുംസൈനികമായി ഇടപെട്ടും സാമ്രാജ്യത്വപ്രേരിതമായആഗോളവൽക്കരണത്തെ ശക്തിപ്പെടുത്താനാണ് ശ്രമം. ശാക്തിക ബലാബലത്തിലെ മാറ്റംസൃഷ്ടിച്ച പ്രതികൂലസാഹചര്യങ്ങളുടെപശ്ചാത്തലത്തിലും സോഷ്യലിസ്റ്റ്രാഷ്ട്രങ്ങളായ ചൈന, വിയത്‌നാം, ക്യൂബ,കൊറിയ, ലാവോസ് എന്നിവസോഷ്യലിസത്തോടുള്ള പ്രതിബദ്ധതമുറുകെപിടിക്കുന്നു. നിലവിലുള്ളസോഷ്യലിസ്റ്റ് രാജ്യങ്ങളെ അട്ടിമറിക്കാൻസജീവമായി യത്‌നിച്ചുകൊണ്ട് അവയ്‌ക്കെതിരെ പ്രത്യയശാസ്ത്രപരവും സാമ്പത്തികവും രാഷ്ട്രീയവുമായ മണ്ഡലങ്ങളിൽ നിരന്തരമായയുദ്ധം അഴിച്ചുവിട്ടിരിക്കയാണ് സാമ്രാജ്യത്വം.അന്താരാഷ്ട്രമാധ്യമങ്ങളിന്മേൽനിയന്ത്രണമുള്ള സാമ്രാജ്യത്വംആഗോളവാർത്താവിനിമയ വിപ്ലവത്തെഉപയോഗപ്പെടുത്തിക്കൊണ്ട് മുതലാളിത്തവിരുദ്ധആശയങ്ങളെയും സോഷ്യലിസത്തെയുംഅവമതിപ്പെടുത്തുന്നതിനുംഅടിച്ചമർത്തുന്നതിനുംആക്രമണോൽസുകമായി ശ്രമിക്കുന്നു.  

2.8 ഇരുപതാംനൂറ്റാണ്ടിന്റെഅവസാനത്തോടെ സാർവദേശീയശാക്തിക ബലാബലം സാമ്രാജ്യത്വത്തിന്അനുകൂലമായിട്ടുണ്ടെങ്കിലുംശാസ്ത്ര-സാങ്കേതിക മുന്നേറ്റം പ്രയോഗത്തിൽവരുത്തിക്കൊണ്ട് മുതലാളിത്തം ഉൽപ്പാദകശക്തികളെ വികസിപ്പിക്കുന്നത്തുടരുന്നുവെങ്കിലും, അടിച്ചമർത്തലിന്റെയുംചൂഷണത്തിന്റെയും അനീതിയുടെയുംവ്യവസ്ഥയാണെന്നതിനുപുറമെ, അത് നിരന്തരംപ്രതിസന്ധിയെ നേരിടുന്ന വ്യവസ്ഥകൂടിയാണ്. മുതലാളിത്തത്തിന്ബദലായ ഏകവ്യവസ്ഥ സോഷ്യലിസമാണ്.അതിനാൽ ഈ കാലഘട്ടത്തിലെകേന്ദ്രസാമൂഹ്യ വൈരുധ്യം മുതലാളിത്തവുംസോഷ്യലിസവും തമ്മിലുള്ളതായി തുടരുന്നു. പുതുലിബറൽആഗോളകടന്നാക്രമണത്തിൻകീഴിൽസാമ്രാജ്യത്വരാജ്യങ്ങളും മൂന്നാംലോകരാജ്യങ്ങളും തമ്മിലുള്ളവൈരുധ്യം അതിവേഗം മൂർഛിക്കുകയും മുന്നണിയിലേക്ക് വരികയും ചെയ്യുന്നു.മുതലാളിത്തത്തിൻകീഴിലെ അസമമായ വികാസം കാരണംസാമ്രാജ്യത്വരാജ്യങ്ങൾ തമ്മിൽ തമ്മിലുള്ള വൈരുധ്യങ്ങളും നിലനിൽക്കുന്നു. മുകളിൽ പരാമർശിച്ച മുതലാളിത്തത്തിന്റെ ഇപ്പോഴത്തെ സ്വഭാവവിശേഷങ്ങൾ കാരണം അധ്വാനവും മൂലധനവും തമ്മിലുള്ള വൈരുധ്യം രൂക്ഷമായിത്തീരുന്നു. ഈ വൈരുധ്യങ്ങളെല്ലാം തുടർന്നും മൂർഛിക്കുകയും ലോകസംഭവങ്ങളിൽ അവയുടെ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.  

2.9 സാമ്രാജ്യത്വത്തിനും അതിന്റെചൂഷണക്രമത്തിനുമെതിരെവിട്ടുവീഴ്ചയില്ലാത്ത സമരം നടത്തുന്നതിന്തൊഴിലാളിവർഗവും അതിന്റെ പാർടികളുംപ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായുംസംഘടനാപരമായും സ്വയംസജ്ജമാകേണ്ടതുണ്ട്.സാമ്രാജ്യത്വത്തിനെതിരെ പോരാടുന്നതിനുംഇന്നത്തെ അന്യായമായ ആഗോളക്രമംനിലനിർത്താനും ശാശ്വതീകരിക്കാനുംശ്രമിക്കുന്ന ഭരണവർഗങ്ങളെപരാജയപ്പെടുത്തുന്നതിനുമായിലോകമെമ്പാടുമുള്ള ഇടതുപക്ഷ, ജനാധിപത്യ,പുരോഗമനശക്തികളുടെ ഐക്യംകെട്ടിപ്പടുക്കേണ്ടതുണ്ട്. തൊഴിലാളിവർഗസാർവദേശീയതയെ ആധാരമാക്കിയപാർട്ടിയെന്ന നിലയിൽ സി പി ഐ (എം) സാമ്രാജ്യത്വ മേൽക്കോയ്മക്കെതിരെപോരാടാൻ പ്രതിജ്ഞാബദ്ധമാണ്.സാമ്രാജ്യത്വപ്രേരിതമായആഗോളവൽക്കരണത്തിന്റെസാമ്പത്തികക്രമത്തിനെതിരായുംസമാധാനത്തിനും ജനാധിപത്യത്തിനുംസോഷ്യലിസത്തിനും വേണ്ടിയും പോരാടുന്നലോകത്തിലെ മുഴുവൻ ശക്തികളോടും പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നു.


III സ്വാതന്ത്ര്യലബ്ധിയും അതിനുശേഷവും

3.1 ഇന്ത്യൻ ജനതയുടെ വിപുലമായവിഭാഗങ്ങൾ സ്വാതന്ത്ര്യസമരത്തിൽ അത്യുൽസാഹത്തോടെ പങ്കാളികളാകുകയും അത് വിജയകരമാക്കുകയും ചെയ്തു. ദേശസ്‌നേഹത്താൽ ജ്വലിച്ച അവർ സ്വതന്ത്രഭാരതത്തിലേക്കും ഒരു പുതിയ ജനജീവിതത്തിലേക്കും ഉറ്റുനോക്കി. ദാരിദ്ര്യത്തിന്റേതും ചൂഷണത്തിന്റേതുമായ പരിതാപകരമായ പരിതഃസ്ഥിതിയുടെ അന്ത്യം അവർ പ്രതീക്ഷിച്ചു. അവരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നതിനർഥം ഭൂമി, ആഹാരം, ന്യായമായ കൂലി, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യരക്ഷ,തൊഴിലവസരം എന്നിവയായിരുന്നു. ജാതീയത, വർഗീയത, മതവിദ്വേഷംപോലുള്ള സാമൂഹ്യതിന്മകളിൽ നിന്നുള്ള മോചനവും ജനാധിപത്യ ചുറ്റുപാടിൽ ജനതയുടെ സാംസ്‌കാരികാവശ്യങ്ങളുടെ സാക്ഷാൽക്കാരവുമാണ് സ്വാതന്ത്ര്യംകൊണ്ട് അവർ വിവക്ഷിച്ചത്. 

3.2 തൊഴിലാളിവർഗവും കൃഷിക്കാരുംഇടത്തരക്കാരും ബുദ്ധിജീവികളും സ്ത്രീകളുംവിദ്യാർഥികളും യുവാക്കളും വൻതോതിൽപങ്കുവഹിച്ചതിനാലാണ് സ്വാതന്ത്ര്യത്തിനായുള്ളദേശീയപ്രസ്ഥാനം വിജയം വരിച്ചത്. എങ്കിലും, നേതൃത്വം ബൂർഷ്വാസിയുടെ കൈകളിലായിരുന്നു. പുതിയ ഭരണകൂടത്തെ നയിച്ച വൻകിട ബൂർഷ്വാസി ജനാധിപത്യവിപ്ലവത്തിന്റെ മൗലിക കടമകൾ നിറവേറ്റാൻ വിസമ്മതിച്ചു. ഉൽപ്പാദനശക്തികളെ വരിഞ്ഞുകെട്ടിയ ചങ്ങലക്കെട്ടുകൾ തകർത്തുകൊണ്ട് മാത്രമേ ഇന്ത്യൻ സമൂഹത്തെ പുനരുദ്ധരിക്കാൻകഴിയൂ. ഇത്തിക്കണ്ണി ഭൂപ്രഭുത്വത്തിന്അറുതിവരുത്തുകയും കർഷകത്തൊഴിലാളികൾക്കും ദരിദ്രകർഷകർക്കുമായി ഭൂമി വിതരണംചെയ്യുകയും വേണമായിരുന്നു.വീർപ്പുമുട്ടിക്കുന്ന വിദേശമൂലധനാധിപത്യത്തിൽനിന്ന് വിമുക്തമായ വ്യവസായവികസനം സ്വാശ്രയസമ്പദ്ഘടനയോടുകൂടിയ വികസിതവ്യാവസായിക രാഷ്ട്രത്തിന് അടിത്തറ പാകുമായിരുന്നു. ജനാധിപത്യവിപ്ലവത്തിന്റെ കടമകൾ സമഗ്രമായിനടപ്പാക്കിയാലുണ്ടാവുന്ന ഫലത്തെക്കുറിച്ചു ഭയന്ന വൻകിട ബൂർഷ്വാസി ഭൂപ്രഭുക്കളുമായി സഖ്യമുണ്ടാക്കുകയും സാമ്രാജ്യത്വവുമായി സന്ധിചെയ്യുകയും ചെയ്തു. ഈബൂർഷ്വാ-ഭൂപ്രഭു സഖ്യത്തെപ്രതിഫലിപ്പിക്കുന്നതായിരുന്നു കോൺഗ്രസ് ഭരണാധികാരികളുടെ നയങ്ങൾ. പിന്നീടുള്ള ദശകങ്ങളിലെ മുതലാളിത്തപാതയുടെ സ്വഭാവത്തിനു നിർണായകമായത്ഭരണവർഗങ്ങളുടെ ഈ സ്വഭാവമാണ്.  

3.3 സമൃദ്ധമായ തോതിൽകൃഷിനിലയങ്ങൾ, ജലസേചനശേഷി,വിവിധ മേഖലകളിലായി വൈവിധ്യമാർന്ന വിളകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ,വമ്പിച്ച ധാതുസമ്പത്ത്,വൈദ്യുതോൽപ്പാദനത്തിനുള്ള അളവറ്റ സാധ്യതഎന്നിങ്ങനെ രാജ്യത്തിന്റെ സമ്പൂർണവികസനത്തിന് ആവശ്യമായ അളവറ്റപ്രകൃതിവിഭവങ്ങളാൽ അനുഗൃഹീതമാണ്ഇന്ത്യ. ഇന്ത്യയുടെ വമ്പിച്ചമനുഷ്യാധ്വാനശേഷിയും ഇന്ത്യൻ ജനങ്ങളുടെ സാങ്കേതികവും ഭരണപരവുംധൈഷണികവുമായ പ്രാഗൽഭ്യങ്ങളും വൻസാധ്യതകളുടെ കലവറയാണ്. ഭരണകൂടാധികാരം കൈക്കലാക്കിയ വൻകിട ബൂർഷ്വാസി ഈ ശേഷികൾവികസിപ്പിക്കുന്നതിനു പകരം സ്വന്തം സങ്കുചിത താൽപര്യങ്ങൾ നിറവേറ്റുന്നതിന് അനുയോജ്യമായ വിധത്തിലുള്ള മുതലാളിത്ത വികസന രീതിയിലൂടെയാണ് നീങ്ങിയത്.  

3.4 സ്വാതന്ത്ര്യലബ്ധിക്കുശേഷം ബൂർഷ്വാസിയുടെ ദ്വിമുഖ സ്വഭാവംസാമ്രാജ്യത്വവുമായി സംഘട്ടനങ്ങളിൽഏർപ്പെടുകയും കൂട്ടുകെട്ടുണ്ടാക്കുകയും ചെയ്യുന്നതിലൂടെ പ്രകടമായി.ഭരണകൂടനേതൃത്വം കൈക്കലാക്കിയ വൻകിടബൂർഷ്വാസി ഒരു പ്രത്യേക രീതിയിലുള്ളമുതലാളിത്ത വികസനം അംഗീകരിച്ചു.സാമ്രാജ്യത്വവുമായി അത് സന്ധിചെയ്യുകയും ഭൂപ്രഭുത്വവുമായി സഖ്യം നിലനിർത്തുകയുംചെയ്തു. സ്വന്തം നിലശക്തിപ്പെടുത്തുന്നതിനായി ഒരുവശത്ത്ജനങ്ങളെ ആക്രമിക്കുന്നതിനും സാമ്രാജ്യത്വവുമായും ഭൂപ്രഭുത്വവുമായുമുള്ളസംഘട്ടനങ്ങളും വൈരുധ്യങ്ങളും സമ്മർദം ചെലുത്തിയും വിലപേശിയും സന്ധിചെയ്തും പരിഹരിക്കുന്നതിനുമായി അത്ഭരണകൂടാധികാരത്തെ ഉപയോഗപ്പെടുത്തി. ഈ പ്രക്രിയക്കിടയിൽ അത് വിദേശകുത്തകകളുമായി ശക്തമായ ബന്ധങ്ങളുണ്ടാക്കുകയും ഭൂപ്രഭുക്കളുമായിഅധികാരം പങ്കിടുകയും ചെയ്തു. ഉദാരവൽക്കരണത്തോടെ, വൻകിട ബൂർഷ്വാസിസമ്പദ്ഘടന വിദേശമൂലധനത്തിനു തുറന്നുകൊടുക്കുന്നതിന്റെ ഏറ്റവും ശക്തമായ വക്താവായി. അത് അന്താരാഷ്ട്ര ഫിനാൻസ് മൂലധനവുമായി ശക്തമായ ബന്ധങ്ങളുണ്ടാക്കി; പൊതുമേഖലയും സമ്പദ്ഘടന മൊത്തത്തിലും സ്വകാര്യവൽക്കരിക്കണമെന്ന ആവശ്യത്തിനു പിന്നിലുള്ള മുഖ്യപ്രേരകശക്തിയും അതാണ്.  

3.5 സ്വാതന്ത്ര്യലബ്ധിയെ തുടർന്നുള്ളആദ്യവർഷങ്ങളിൽ പാശ്ചാത്യരാജ്യങ്ങളിൽ നിന്ന് നീതിപൂർവമായ സമീപനംഉണ്ടാകാതിരുന്നതിനാൽ ഇന്ത്യൻ ബൂർഷ്വാസിസഹായത്തിനായി സോവിയറ്റ് യൂണിയനെസമീപിച്ചു. മുതലാളിത്തം കെട്ടിപ്പടുക്കുന്നപാതയാണ് അവർ അവലംബിച്ചത്. അത് ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ളമുതലാളിത്തമായിരുന്നു. സ്വന്തം നില ശക്തിപ്പെടുത്തുന്നതിനു പ്രയോജനകരമായി വിലപേശാൻ കഴിയുന്ന ഉപാധി എന്നനിലയിൽ അവർ സാമ്രാജ്യത്വത്തിന്റെയുംസോഷ്യലിസത്തിന്റെതുമായ രണ്ടുചേരികളുടെഅസ്തിത്വം ഉപയോഗപ്പെടുത്താൻ തുടങ്ങി.മുതലാളിത്തപാതയുടെ ഭാഗമായി അവർസാമ്പത്തികാസൂത്രണം ഏർപ്പെടുത്തി.ചൂഷകവർഗങ്ങളിൽ ഒരു ചെറിയ വിഭാഗത്തെതുണയ്ക്കുന്ന വീക്ഷണമാണ് ബജറ്റ് നയവുംപൊതുസാമ്പത്തികനയവുംആവിഷ്‌കരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. ഘനവ്യവസായങ്ങളും പശ്ചാത്തല സൗകര്യങ്ങളും പോലുള്ള കൂറ്റൻ പദ്ധതികൾക്ക് ആവശ്യമായ വിഭവങ്ങൾലഭ്യമാക്കാൻ കഴിവുറ്റ നിലയിലായിരുന്നില്ലസ്വകാര്യമേഖല എന്നതിനാൽ ഈ രംഗങ്ങളിൽപൊതുമേഖല വികസിപ്പിക്കപ്പെട്ടു. ഈ പൊതുമേഖലാ സംരംഭങ്ങൾ കെട്ടിപ്പടുത്തത്അങ്ങനെ ഒരളവോളം സമ്പദ്ഘടനയുടെ വ്യവസായവൽക്കരണത്തിനും സാമ്രാജ്യത്വ കുത്തകകളോടുള്ള പരിപൂർണമായ ആശ്രിതത്വം തരണം ചെയ്യുന്നതിനും സഹായകമായി.

3.6 ഭരണകൂടാധികാരം ബൂർഷ്വാസിയുടെ കൈകളിൽനിക്ഷിപ്തമായതുകൊണ്ട് അവികസിത രാജ്യമായ ഇന്ത്യയിലെ സാമ്പത്തികാസൂത്രണം മുതലാളിത്ത സാമ്പത്തിക വികസനത്തിന്ഖണ്ഡിതമായ ഗതിവേഗവും ദിശയും പ്രദാനം ചെയ്തു. ഗവൺമെൻറ് നയങ്ങളുടെപരിമിതികൾക്കകത്തു ലഭ്യമാകുന്ന വിഭവശേഷി കൂടുതൽ അനുയോജ്യമായവിധത്തിൽ ഉപയോഗപ്പെടുത്തുവാൻ സൗകര്യപ്പെടുത്തിക്കൊണ്ടാണ് ഇതു സാധിച്ചത്.ഈ പദ്ധതികളുടെ ഏറ്റവും പ്രധാനപ്പെട്ടസ്വഭാവവിശേഷം പ്രകടമാവുന്നത് വ്യാവസായിക വികസനത്തിൽ, വിശേഷിച്ചും സർക്കാർ/പൊതുമേഖലയിലായി ചില ഘനയന്ത്ര നിർമാണ വ്യവസായങ്ങൾ വികസിച്ചതിലാണ്. സോഷ്യലിസ്റ്റ്രാജ്യങ്ങളിൽനിന്ന്, പ്രധാനമായും സോവിയറ്റ്യൂണിയനിൽനിന്ന്, നിരന്തരമായി ലഭിച്ചപിന്തുണകൊണ്ടാണ് ഈ നേട്ടങ്ങൾ സാധ്യമായത്. ബാങ്കുകൾ, ഇൻഷുറൻസ്തുടങ്ങി ധനമേഖലയുടെയും എണ്ണ-കൽക്കരി വ്യവസായങ്ങളുടെയും ദേശസാൽക്കരണത്തോടെ പൊതുമേഖല വികസിച്ചു.

3.7 വ്യവസായവൽക്കരണത്തിനായിഅർധമനസോടെയാണെങ്കിലും വേറെയും ചില നടപടികൾ കൈക്കൊള്ളപ്പെട്ടു. ഗവേഷണവുംവികസനവും, ഒരു പുതിയ പേറ്റൻറ് നിയമംഅംഗീകരിക്കൽ, നമ്മുടെ വിപണിയിൽ വിദേശ ഉൽപ്പന്നങ്ങളുടെയുംമൂലധനത്തിന്റെയും കടന്നുവരവിന്നിയന്ത്രണം, ചെറുകിട വ്യവസായങ്ങളുടെസംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകപ്പെട്ടു. ഇന്ത്യയിൽ നിലവിലുണ്ടായിരുന്നപരിതഃസ്ഥിതികളിൽ ഈ നടപടികളെല്ലാം സാമ്പത്തിക പിന്നോക്കാവസ്ഥയും വിദേശശക്തികളോടുള്ള നാണംകെട്ട ആശ്രിതത്വവുംഒരളവോളം തരണം ചെയ്യുന്നതിനും വ്യവസായവൽക്കരണത്തിന് സാങ്കേതികാടിത്തറ പാകുന്നതിനും സഹായകമായി.  

3.8 പരിമിതമായആസൂത്രണത്തിലൂടെയുള്ള ഭരണകൂടഇടപെടലിനും പൊതുമേഖലയുടെവികസനത്തിനുമൊപ്പം മാറിമാറിവന്നഗവൺമെൻറുകൾ പിന്തുടർന്ന നയങ്ങളുടെഫലമായി സമ്പത്ത് കേന്ദ്രീകരിക്കുകയും കുത്തകകൾ അതിവേഗത്തിൽ വളരുകയുംചെയ്തു. വൻകിട ബൂർഷ്വാസിയുടെനേതൃത്വത്തിൽ മുതലാളിത്തംകെട്ടിപ്പടുക്കാനുള്ള ഒരു ഉപകരണമായി പൊതുമേഖല മാറി. പൊതുമേഖലയിലെ ധനകാര്യസ്ഥാപനങ്ങളിൽനിന്നുള്ള വായ്പയിൽ സിംഹഭാഗവും വൻകിടബൂർഷ്വാസി കൈക്കലാക്കി. മാറിമാറിവന്നഗവൺമെൻറുകളുടെ ബജറ്റ്-നികുതി നയങ്ങൾസമ്പത്ത് ജനങ്ങളിൽനിന്ന്ബൂർഷ്വാ-ഭൂപ്രഭുവർഗങ്ങളിൽ ഒരു ചെറുവിഭാഗത്തിലേക്ക് കൈമാറ്റംചെയ്യാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. വൻതോതിലുള്ള നികുതിവെട്ടിപ്പ് ഭീമമായതോതിൽ കള്ളപ്പണം കുന്നുകൂടാൻ ഇടയാക്കി;മൂലധനത്തിന്റെ സ്വകാര്യസഞ്ചയനംശക്തിപ്പെടുത്തുന്ന ഒരു രീതിയായിരുന്നു ഇത്.മുതലാളിത്ത വികസനത്തിനുള്ളപദ്ധതികൾക്ക് പണം ലഭ്യമാക്കുന്നതിന്റെപേരിൽ സാധാരണക്കാരെയും തൊഴിലാളികളെയും കൃഷിക്കാരെയും ഇടത്തരക്കാരെയും നിർദയമായ ചൂഷണത്തിന് വിധേയരാക്കി. അടിസ്ഥാനപരമായ ഭൂപരിഷ്‌കരണത്തിന്റെ അഭാവത്തിൽ ആഭ്യന്തര കമ്പോളം മരവിച്ചുനിന്നു. തന്മൂലം ആഭ്യന്തര വ്യവസായത്തിന് വിദേശമൂലധനത്തെആശ്രയിക്കാതെ വളരാനോ വികസിക്കാനോ നിർവാഹമില്ലായിരുന്നു. ഭീമമായ തോതിലുള്ളവൈദേശികവും ആഭ്യന്തരവുമായ വായ്പകൾ ഈ രൂപത്തിലുള്ള സ്‌റ്റേറ്റ് മുതലാളിത്തത്തിന് വേണ്ട പണം ലഭ്യമാക്കി. കുത്തകകളുടെ വളർച്ചയും വിദേശ ഫിനാൻസ് മൂലധനത്തിന്റെ വർധിച്ച തോതിലുള്ളനുഴഞ്ഞുകയറ്റവുമായിരുന്നു ഈ പാതയുടെ പ്രകടമായ സ്വഭാവവിശേഷം.  

3.9 അമ്പതുകൾ മുതൽ ഭരണവർഗങ്ങൾ പിന്തുടർന്ന മുതലാളിത്ത വികാസത്തിന്റേതായ ഈ പ്രത്യേക പാത പ്രതിസന്ധികൾ നിറഞ്ഞതാകുമെന്നും സ്തംഭനാവസ്ഥയിലേക്കു എത്തിക്കുമെന്നുംഉറപ്പായിരുന്നു. ഭൂപ്രഭുത്വവുമായി വൻകിട ബൂർഷ്വാസി സന്ധിചെയ്തത് കർഷകരുടെ ക്രയശേഷി പരിമിതപ്പെടുത്തുന്നതിനുംആഭ്യന്തരവിപണി വിപുലപ്പെടാതിരിക്കുന്നതിനും കാരണമായി. വ്യവസായവൽക്കരണത്തിനും ഭരണകൂടത്തിന്റെ ചെലവുകൾ നിർവഹിക്കുന്നതിനും വേണ്ട പണം കണ്ടെത്തുന്നതിനായി വൈദേശികവും ആഭ്യന്തരവുമായ വായ്പകളെ വർധിച്ചതോതിൽ ആശ്രയിച്ചത്, വൈദേശികഅടവുശിഷ്ടനിലയിലും ധനകമ്മിയിലും ഗുരുതരമായ പ്രതിസന്ധി ഉളവാക്കി.കോൺഗ്രസ് ഗവൺമെൻറ് ഐ എം എഫ്-ലോകബാങ്ക് നിബന്ധനകൾസ്വീകരിക്കുന്നതിലേക്ക് ഒടുവിൽ ധനപ്രതിസന്ധി നയിച്ചു. വിദേശ ഫിനാൻസ് മൂലധനവുമായി വർധിച്ച തോതിൽ കൂട്ടുകൂടിയും സമ്പദ്ഘടന തുറന്നുകൊടുത്തും ഈ പ്രതിസന്ധി തരണം ചെയ്യാൻഇന്ത്യയിലെ വൻകിട ബൂർഷ്വാസി തുനിഞ്ഞു.

3.10 സ്വന്തം മൂലധനാടിത്തറദുർബലമായതിനാൽ മുതലാളിത്തവികസനത്തിന് പശ്ചാത്തലസൗകര്യമൊരുക്കുന്നതിനായി സർക്കാർഇടപെടലിനെ നേരത്തെ അനുകൂലിച്ചവൻകിട ബൂർഷ്വാസി, സർക്കാരിന്റെ സഹായത്തോടെയുള്ള വികസനത്താലുംസബ്‌സിഡികളാലും ദശകങ്ങൾകൊണ്ട്മതിയായ തോതിൽ മൂലധനംസമാഹരിക്കുകയും സ്വയം തടിച്ചുകൊഴുക്കുകയും ചെയ്തു.എൺപതുകളുടെ അവസാനമായപ്പോഴേക്കുംവൻകിട ബൂർഷ്വാസി, സർക്കാരിനായിനീക്കിവെച്ച മർമപ്രധാനമേഖലകളിലേക്ക്കടക്കുവാനും പൊതുമേഖലയെഏറ്റെടുക്കവാനും വിദേശമൂലധനത്തിന്റെകൂട്ടുകെട്ടോടെ പുതിയ മേഖലകളിലേക്ക്പ്രവേശിക്കുവാനും തയ്യാറായി. ഭരണകൂടനേതൃത്വത്തിലുള്ള മുതലാളിത്ത പാതഇതോടൊപ്പം നേരിട്ട പ്രതിസന്ധിയാണ്ഉദാരവൽക്കരണത്തിന് ആഭ്യന്തരമായി അടിത്തറരൂപപ്പെടുത്തിയത്. വൈദേശികമായി, സോവിയറ്റ് യൂണിയന്റെ തകർച്ച നയമാറ്റപ്രക്രിയക്ക് വേഗം കൂട്ടുന്നതിനും ഐ എം എഫ്-ലോകബാങ്ക് കൽപ്പനകൾസ്വീകരിക്കുന്നതിനും ഇടയാക്കി.  

3.11 സമ്പദ്ഘടനതുറന്നുകൊടുക്കുന്നതിനുംഉദാരവൽക്കരിക്കുന്നതിനുമുള്ള സമ്മർദംഎൺപതുകളുടെ മധ്യത്തിൽരാജീവ്ഗാന്ധിയുടെ ഭരണകാലത്ത് സാമ്പത്തികനയങ്ങളിൽ വ്യതിയാനം സൃഷ്ടിച്ചു.ഇറക്കുമതി ഉദാരവൽക്കരണവുംഹ്രസ്വകാലവായ്പകളുടെ വർധനയും ഭീമമായധനകമ്മിയിലേക്ക് നയിച്ചു. ഇതുംസാർവദേശീയസ്ഥിതിയിൽ വന്ന മാറ്റവുംഘടനാപരമായ നീക്കുപോക്കനുസരിച്ചുള്ളവായ്പ ലഭിക്കുന്നതിനായിഐ എം എഫിന്റെയും ലോകബാങ്കിന്റെയുംനിബന്ധനകൾ 1991 ലെ കോൺഗ്രസ്ഗവൺമെൻറ് സ്വീകരിക്കുന്നസ്ഥിതിവിശേഷത്തിലേക്ക് നയിച്ചു. ബി ജെ പിഅധികാരത്തിലേറിയപ്പോൾ ഉദാരവൽക്കരണനയങ്ങൾ കൂടുതൽ മുന്നോട്ടുകൊണ്ടുപോയി.1991 മുതൽ മാറിമാറിവന്ന ഗവൺമെൻറുകൾപിന്തുടർന്ന ഉദാരവൽക്കരണത്തിന്റെതുംഘടനാപരമായ നീക്കുപോക്കിന്റെതുമായനയങ്ങൾ വിദേശമൂലധനത്തിന് സമ്പദ്ഘടനതുറന്നുകൊടുക്കുന്നതിലേക്കും പൊതുമേഖലപൊളിച്ചുമാറ്റുന്ന പ്രക്രിയയിലേക്കുംഇറക്കുമതി ഉദാരമാക്കുന്നതിലേക്കും നയിച്ചു.സർക്കാരിനും പൊതുമേഖലക്കുമായിഇതുവരെയും നീക്കിവച്ചപ്രവർത്തനരംഗങ്ങൾ വിദേശികളുടെയുംഇന്ത്യക്കാരുടെയും കുത്തക മൂലധനത്തിന്തുറന്നുകൊടുത്തിരിക്കുകയാണ്. പൊതുമേഖലയെ ഇല്ലായ്മ ചെയ്യുക എന്നകാഴ്ചപ്പാടോടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിൽക്കുകയും,നിസാരവിലയ്ക്ക് സ്വകാര്യകുത്തകകൾ അവ വാങ്ങുകയും ചെയ്യുന്നു. ഇറക്കുമതിച്ചുങ്കംകുറച്ചതിനാൽ വിദേശ ചരക്കുകൾ നാടൻഉൽപ്പന്നങ്ങളെ പുറന്തള്ളുന്നു. തൽഫലമായിഒട്ടുവളരെ സ്ഥാപനങ്ങൾ പൂട്ടേണ്ടിവരികയുംപതിനായിരക്കണക്കിന് തൊഴിലാളികൾതൊഴിലിൽനിന്ന് പറിച്ചെറിയപ്പെടുകയുംചെയ്യുന്നു. ധനമേഖലതുറന്നുകൊടുക്കുന്നതിനായി അന്താരാഷ്ട്രഫിനാൻസ് മൂലധനം ഇടതടവില്ലാതെ സമ്മർദംചെലുത്തിക്കൊണ്ടിരുന്നു. ബാങ്കിംഗ് വ്യവസായത്തിന്റെ സ്വകാര്യവൽക്കരണത്തിനുംഇൻഷ്വറൻസ് മേഖല തുറന്നുകൊടുക്കുന്നതിനുംമുൻഗണന നൽകപ്പെട്ടിരിക്കുന്നു. 1994-ൽ ഗാട്ട്കരാർ ഒപ്പുവച്ചത് ലോകവ്യാപാരസംഘടനയുടെ മേൽക്കോയ്മ ഇന്ത്യ അംഗീകരിക്കുന്നതിലേക്ക് നയിച്ചു. പേറ്റൻറ്‌നിയമത്തിൽ വരുത്തിയ മാറ്റങ്ങളുംസേവനമേഖല തുറന്നുകൊടുക്കലുംസാമ്രാജ്യത്വ മൂലധനത്തിന്റെതാൽപര്യങ്ങൾക്ക് പ്രയോജനം ചെയ്യുന്നു.സാമ്പത്തിക പരമാധികാരംചോർന്നുപോകുന്നതിന് ഈസംഭവവികാസങ്ങളെല്ലാം ഇടയാക്കിയിട്ടുണ്ട്.  

3.12 ഉദാരവൽക്കരണത്തിന്റെയുംസ്വകാര്യവൽക്കരണത്തിന്റെയും പാത വൻകിടബൂർഷ്വാസിക്ക് വമ്പിച്ചനേട്ടമുണ്ടാക്കിക്കൊടുത്തു. പുതിയ ബിസിനസ്കുടുംബങ്ങളുടെ കടന്നുവരവോടെ അതിന്റെഅണികൾ വിപുലമായി. ഏറ്റവും ഉയർന്ന 22കുത്തക കുടുംബങ്ങളുടെ ആസ്തി 1957ൽ 312.63 കോടി രൂപയായിരുന്നത്അഞ്ഞൂറുമടങ്ങുകണ്ട് വർധിച്ച് 1997ൽ 1,58,004.72 കോടി രൂപയായി.ഉദാരവൽക്കരണത്തിൻകീഴിൽ ആദായനികുതി നിരക്കുകൾ ഇളവുചെയ്തും സ്വത്തുനികുതിപോലെയുള്ള മറ്റു പല നികുതികൾ ഒഴിവാക്കിയും വൻകിട ബിസിനസ്കുടുംബങ്ങൾക്കും ധനികവിഭാഗങ്ങൾക്കും വമ്പിച്ച ഇളവുകൾ നൽകി. ഇത്തരം നയങ്ങൾധനികവർഗങ്ങളെ വൻതോതിൽസമ്പന്നരാക്കുകയും അവർ ഉപഭോഗം ചെയ്യുന്നസുഖഭോഗവസ്തുക്കളുടെ വിപണിവിപുലീകരിക്കുകയും ചെയ്തു. ഈ ചോദനംനിറവേറ്റുന്നതിനായി വിദേശ മൂലധനവുമായികൂട്ടുചേർന്ന് ആഭ്യന്തരമായി ചരക്കുകൾനിർമിക്കുകയോ അവ ഇറക്കുമതിനടത്തുകയോ ചെയ്തുവരുന്നു.വിദേശമൂലധനത്തിന്റെ അനിയന്ത്രിതമായകടന്നുവരവ് ആഭ്യന്തര വ്യവസായത്തിന്റെമർമപ്രധാന മേഖലകളെ ബാധിച്ചിരിക്കുന്നു.ബഹുരാഷ്ട്രകമ്പനികൾ ഇന്ത്യൻ കമ്പനികളെവിലയ്ക്ക് വാങ്ങിക്കൊണ്ടിരിക്കുന്നു. വൻകിടയല്ലാത്തബൂർഷ്വാസിയിലെ ചില വിഭാഗങ്ങൾപോലുംവിദേശ മൂലധനവുമായി കൂട്ടുകൂടാൻസന്നദ്ധമാകുന്നുണ്ടെങ്കിലും, ഇടത്തരം -ചെറുകിട മുതലാളിമാരിൽ നല്ല പങ്കിനേയുംഉദാരവൽക്കരണം ദോഷകരമായിബാധിച്ചിരിക്കുകയാണ്.

3.13 ഉദാരവൽക്കരണ കാലഘട്ടത്തിൽവൈദേശികവും ആഭ്യന്തരവുമായ കടബാധ്യത വർധിച്ചു. റവന്യൂച്ചെലവിൽ ഒരു വലിയ പങ്ക്പലിശച്ചെലവാണ്. പൊതുമുതൽമുടക്കും പൊതുചെലവും ഇടിഞ്ഞുകൊണ്ടിരിക്കുന്നത് വികസന പ്രവർത്തനങ്ങളെയും ദാരിദ്ര്യനിർമാർജന പദ്ധതികളെയും ബാധിച്ചിട്ടുണ്ട്. സാമൂഹ്യവും സാമ്പത്തികവും പ്രാദേശികവുമായ അസമത്വങ്ങളുടെഭയങ്കരമായ വർധന ഉദാരവൽക്കരണം മൂലം ഉണ്ടായി. ഔദ്യോഗിക കണക്കുകൾ പ്രകാരംതന്നെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ എണ്ണത്തിൽ, വിശേഷിച്ച്ഗ്രാമപ്രദേശങ്ങളിൽ, വർധന ഉണ്ടായി.പൊതുവിതരണ സമ്പ്രദായം വെട്ടിച്ചുരുക്കിയപശ്ചാത്തലത്തിൽ അവശ്യസാധനങ്ങളുടെ,വിശേഷിച്ച് ഭക്ഷ്യസാധനങ്ങളുടെ, വിലക്കയറ്റംതുടരുന്നത് പാവപ്പെട്ടവരെ ഏറ്റവുംഗുരുതരമായി ബാധിച്ചിരിക്കുന്നു.വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽദാനം,ക്ഷേമപദ്ധതികൾ എന്നീ രംഗങ്ങളിൽസാമൂഹ്യച്ചെലവുകൾ വെട്ടിക്കുറച്ചത്പണിയെടുക്കുന്ന ജനങ്ങളെ വിനാശകരമായിബാധിച്ചിട്ടുണ്ട്.  

3.14 മുതലാളിമാരും ഗവൺമെൻറുംഅടിച്ചേൽപ്പിച്ച കനത്തഭാരം പേറുന്നത് തൊഴിലാളിവർഗമാണ്. വില സദാവർധിക്കുന്നതുമൂലം തൊഴിലാളികളുടെയഥാർഥ വേതനം ഉയരുന്നില്ല.വ്യവസായരംഗത്ത് പ്രതിസന്ധി പടർന്നുപിടിച്ചതിനാൽ സ്ഥാപനങ്ങൾഅടച്ചുപൂട്ടുന്നതിന്റെയും പിരിച്ചുവിടലിന്റെയും രൂപത്തിലുള്ളആക്രമണങ്ങൾ തൊഴിലാളികൾനേരിടേണ്ടിവരുന്നു. തൊഴിലാളികളുടെഅവകാശങ്ങൾ കാത്തുരക്ഷിക്കാൻഉദ്ദേശിക്കപ്പെട്ടിട്ടുള്ള തൊഴിൽ നിയമങ്ങളിൽപല തകരാറുകളുമുണ്ട്. അവപോലുംപാലിക്കപ്പെടുന്നില്ല. തൊഴിലുടമകൾനിയമങ്ങൾ ലംഘിക്കുന്നത്പതിവായിരിക്കുന്നു. രഹസ്യബാലറ്റ് മുഖേന ട്രേഡ് യൂണിയനുകൾക്ക് അംഗീകാരംനൽകുന്നതും കൂട്ടായി വിലപേശുന്നതിനുള്ളഅവകാശവും നിഷേധിക്കപ്പെടുന്നു.ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും ഫലമായി,ലക്ഷക്കണക്കിന് തൊഴിലാളികൾതൊഴിൽരഹിതരായിരിക്കുകയാണ്. അവർക്ക്ഒരു സാമൂഹ്യസുരക്ഷിതത്വവുമില്ല.ഉദാരവൽക്കരണനയത്തിന്റെ ഭാഗമായി തൊഴിൽവിപണിയിന്മേലുള്ള നിയന്ത്രണങ്ങൾ നീക്കംചെയ്യണമെന്ന് മുതലാളിമാർ ആവശ്യപ്പെടുന്നു.സുദീർഘ സമരങ്ങളിലൂടെ തൊഴിലാളികൾനേടിയെടുത്ത അവകാശങ്ങളുംആനുകൂല്യങ്ങളും പരിമിതപ്പെടുത്താനാണ്നീക്കം. സ്ഥിരം ജോലികൾ കരാർജോലികളോ താൽക്കാലിക ജോലികളോ ആയി മാറ്റപ്പെടുന്നു. കുറഞ്ഞ വേതനംലഭിക്കുന്നവരും ആദ്യംപിരിച്ചുവിടപ്പെടുന്നവരും തൊഴിലെടുക്കുന്നസ്ത്രീകളാണ്. ബാലവേല വർധിക്കുകയുംചൂഷണത്തിന്റെ ഏറ്റവും നികൃഷ്ടരൂപങ്ങൾക്ക് കുട്ടികൾ വിധേയരാവുകയുംചെയ്യുന്നു. സംഘടിതമേഖലയ്ക്ക് പുറത്തുള്ളലക്ഷോപലക്ഷം തൊഴിലാളികൾക്ക് തൊഴിൽനിയമങ്ങളുടെ യാതൊരു പരിരക്ഷയുംലഭിക്കുന്നില്ല. ഗവൺമെൻറ് നിശ്ചയിച്ച മിനിമംവേതനം പോലും നിഷേധിക്കപ്പെടുന്നു.വിപുലമായ അസംഘടിതമേഖലയിലെ തൊഴിലെടുക്കുന്ന സ്ത്രീ - പുരുഷന്മാരുടെഅവസ്ഥ ദുരിതമയമാണ്. തുച്ഛവേതനത്തിന്അപകടകരമായ സാഹചര്യങ്ങളിൽ യാതൊരുസാമൂഹ്യ സുരക്ഷിതത്വവുമില്ലാതെ ദീർഘസമയം ജോലിചെയ്യാൻ അവർ നിർബന്ധിതരാണ്. ഇളവില്ലാതെ തൊഴിലെടുപ്പിക്കുന്നതും തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യുന്നതുമാണ് ബൂർഷ്വാസിക്കുംവൻകിട കരാറുകാർക്കും ബഹുരാഷ്ട്ര കോർപ്പറേഷനുകൾക്കും ലാഭമുണ്ടാക്കിക്കൊടുക്കുന്നത്.

3.15 കാർഷിക പ്രശ്‌നം ഇന്ത്യൻജനതയുടെ ഏറ്റവും മുഖ്യമായദേശീയപ്രശ്‌നമായി തുടരുന്നു. അത്പരിഹരിക്കുന്നതിന് ഭൂപ്രഭുത്വം,ഹുണ്ടികക്കാരും കച്ചവടക്കാരും ചേർന്നുനടത്തുന്ന ചൂഷണം, നാട്ടിൻപുറത്തെ ജാതീയവും ലിംഗപരവുമായ പീഡനംഎന്നിവയ്‌ക്കെതിരെ സമൂലവും സമഗ്രവുമായകാർഷിക പരിഷ്‌കരണം ഉൾപ്പെടെവിപ്ലവകരമായ പരിവർത്തനം ആവശ്യമാണ്.പുരോഗമനപരവും ജനാധിപത്യപരവുമായി കാർഷിക പ്രശ്‌നം പരിഹരിക്കുന്നത് പോയിട്ട്,അതു കൈകാര്യം ചെയ്യുന്നതിൽപോലുംപരാജയപ്പെട്ടതുപോലെ മറ്റൊരു രംഗത്തുംഇന്ത്യയിലെ ബൂർഷ്വാ-ഭൂപ്രഭുവാഴ്ചയുടെപാപ്പരത്തം ഇത്രയേറെ പ്രകടമല്ല.  

3.16 സ്വാതന്ത്ര്യലബ്ധിക്കുശേഷംകോൺഗ്രസ് ഭരണാധികാരികൾഭൂപ്രഭുത്വത്തിന് അറുതിവരുത്തുന്നതിന് പകരംഅർധഫ്യൂഡൽ-ഭൂപ്രഭുക്കളെ മുതലാളിത്തഭൂപ്രഭുക്കളായി രൂപാന്തരപ്പെടുത്തുകയുംധനിക കർഷകരുടേതായ ഒരു വിഭാഗത്തെവളർത്തിയെടുക്കുകയും ചെയ്യുന്ന കാർഷിക നയങ്ങളാണ് പിന്തുടർന്നത്. പഴയനിയമാനുസൃത ഭൂപ്രഭുത്വം അവസാനിപ്പിക്കുന്നതിനുള്ള നിയമനിർമാണം ഭീമമായ നഷ്ടപരിഹാരം നേടുന്നതിനുംവൻതോതിൽ ഭൂമി കൈവശം നിലനിർത്തുന്നതിനും അവരെഅനുവദിക്കുകയായിരുന്നു. സ്വയം കൃഷിയിറക്കുന്നതിനെന്ന വ്യാജേന നിലങ്ങൾവീണ്ടെടുക്കാൻ അവകാശം നൽകുന്നകുടിയായ്മ നിയമങ്ങൾ നടപ്പാക്കിയത് ലക്ഷോപലക്ഷം കുടിയാന്മാർഒഴിപ്പിക്കപ്പെടുന്നതിലേക്കാണ് നയിച്ചത്. വിപുലമായ ഭൂസ്വത്ത് അതേപടിനിലനിർത്താൻ ഉതകുന്ന വേണ്ടത്ര പഴുതുകൾഉള്ളവയായിരുന്നു ഭൂപരിധി നിയമങ്ങൾ. ലക്ഷോപലക്ഷം ഏക്കർ വരുന്ന മിച്ചഭൂമിപിടിച്ചെടുക്കുകയോ കർഷകത്തൊഴിലാളികൾക്കുംദരിദ്രകർഷകർക്കും വിതരണം ചെയ്യുകയോ ഉണ്ടായില്ല. ഗ്രാമീണ പരിവർത്തനത്തിനുലഭിച്ച ചരിത്രസന്ദർഭത്തെ ഭയങ്കരമായി വഞ്ചിച്ച പാരമ്പര്യമാണ് കോൺഗ്രസ് പാർട്ടിയുടേത്. സി പി ഐ (എം) നേതൃത്വത്തിലുള്ള ഇടതുമുന്നണി ഗവൺമെൻറുകൾ ഭരിക്കുന്ന പശ്ചിമബംഗാൾ,കേരളം, ത്രിപുര എന്നിവിടങ്ങളിൽ മാത്രമാണ്നിലവിലുള്ള നിയമങ്ങൾ പ്രകാരംഭൂപരിഷ്‌കരണം നടപ്പാക്കിയത്.

3.17 നിക്ഷേപത്തിനായുള്ള ധനസഹായങ്ങളും ഗവർമെൻറ് വായ്പകളും ഭൂപ്രഭുക്കൾക്കും ധനികകർഷകർക്കുംപ്രയോജനകരമാകുന്ന തരത്തിലുള്ള കാർഷിക നയങ്ങളാണ് കോൺഗ്രസ് ഗവൺമെൻറുകളും അവരുടെ പിൻഗാമികളും ആവിഷ്‌കരിച്ചത്.ബാങ്കുകളും സഹകരണ സ്ഥാപനങ്ങളും മുഖേനയുള്ള വായ്പകളും ഈ വിഭാഗങ്ങൾകൈക്കലാക്കി. അറുപതുകളുടെ അവസാനം മുതൽ സാങ്കേതികവിദ്യയുടെ പ്രയോഗം, ഗോതമ്പിന്റെയും അരിയുടെയും അത്യുൽപ്പാദനശേഷിയാർന്ന പുതിയ ഇനം വിത്തുകൾ ലഭ്യമാക്കൽ, രാസപദാർഥങ്ങളുടെ ഉപയോഗം എന്നിവ ഭക്ഷ്യധാന്യങ്ങളുടെയും ഭക്ഷ്യേതരവിളകളുടെയും ഉൽപ്പാദനക്ഷമത വർധിപ്പിക്കുകയുണ്ടായി. ഈ കാർഷിക വളർച്ചയോടൊപ്പം അസമത്വവും വർധിച്ചു. ഇന്ത്യ കൂടുതൽ ഭക്ഷ്യധാന്യങ്ങൾഉൽപ്പാദിപ്പിക്കുകയും ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കാൻ പ്രാപ്തമാകുകയുംചെയ്തുവെങ്കിലും, ലക്ഷോപലക്ഷം ജനങ്ങൾമതിയായ ആഹാരം നിഷേധിക്കപ്പെട്ട്പട്ടിണിക്കും പോഷകാഹാരക്കുറവിനുംഇരയായി കഴിയുകയാണ്. 

3.18 കാർഷികബന്ധങ്ങളിൽ,നാട്ടിൻപുറത്തെ മുതലാളിത്ത ബന്ധങ്ങളുടെ വളർച്ചയാണ് മുഖ്യപ്രവണത. അതിന്റെസ്വഭാവവിശേഷങ്ങൾ ഇവയാണ്:ഗ്രാമങ്ങളിലെ അധ്വാനിക്കുന്നബഹുജനങ്ങളുടെ വലിയ വിഭാഗങ്ങൾതൊഴിലാളികളാക്കപ്പെടുകയുംഗ്രാമീണജനസംഖ്യയിലെ കർഷകത്തൊഴിലാളികളുടെ അനുപാതംവൻതോതിൽ വർധിക്കുകയും ചെയ്യുന്നു. കർഷകർക്കിടയിൽ വേർതിരിവ്ത്വരിതമാകുന്നു. ഉൽപ്പാദനം കമ്പോളത്തിനുവേണ്ടിയായി മാറുന്നു. പരമ്പരാഗതമായിപാട്ടക്കാരായ കുടിയാന്മാർ വൻതോതിൽഒഴിപ്പിക്കപ്പെടുന്നു. ഗ്രാമീണ ധനികർ,വിശേഷിച്ചും ഭൂപ്രഭുക്കൾ, കൃഷിയിലുംകൃഷിയുമായി ബന്ധപ്പെട്ടപ്രവർത്തനങ്ങളിലും വർധിച്ച തോതുകളിൽമൂലധനത്തിന്റെ പുനർനിക്ഷേപം നടത്തുന്നു.ഇതിന്റെ ഫലമായി നാളിതുവരെഉണ്ടായിട്ടില്ലാത്ത തോതിൽ മൂലധനത്തിന്റെപുനരുൽപ്പാദനം നടക്കുന്നു.

3.19 കൃഷിയിൽ മുതലാളിത്തബന്ധങ്ങളുടെ വളർച്ചയാണ് മുഖ്യമായഅഖിലേന്ത്യാ പ്രവണത. അതുപോലെ പ്രകടമാണ്, കാർഷികബന്ധങ്ങൾ പ്രാദേശികമായും അതിലും താഴ്ന്നതലങ്ങളിലും കൂടുതൽ വൈവിധ്യമാർന്നതും ഉൽപ്പാദനവും കൈമാറ്റവും സംബന്ധിച്ചമുതലാളിത്ത ബന്ധങ്ങളുടെ വളർച്ച കൂടുതൽഅസമവുമാണെന്ന വസ്തുത. കൃഷിയിൽമുതലാളിത്തം മുന്നേറുകയും ഗ്രാമീണസമ്പദ്ഘടനയിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയും പണമിടപാടുകളും ആധിപത്യം പുലർത്തുകയും ചെയ്യുന്ന പല മേഖലകളും രാജ്യത്തുണ്ട്. ജന്മിത്വത്തിന്റെയും കുടിയായ്മയുടെയും പഴയ രൂപങ്ങളും,തൊഴിൽപരമായ സേവനത്തിന്റെ പ്രാചീന രൂപങ്ങളും ദാസ്യവും അടിമപ്പണിയും കാർഷികബന്ധങ്ങളിൽ ഇപ്പോഴും പ്രധാനമായ പങ്കുവഹിക്കുന്ന മേഖലകളുമുണ്ട്. രാജ്യമെമ്പാടും ജാതീയ വിഭജനവും ജാതീയ അടിച്ചമർത്തലുകളും ലിംഗപരമായ അടിച്ചമർത്തലിന്റെ നികൃഷ്ടരൂപങ്ങളും ദരിദ്രരെ ഹുണ്ടികക്കാരും കച്ചവട മൂലധനവും ചേർന്ന് ചൂഷണം ചെയ്യുന്നതും നിർബാധം തുടരുകയാണ്. ഇന്ത്യയിലെ കാർഷികരംഗത്തെ മുതലാളിത്ത വളർച്ച പഴയ രൂപങ്ങളെനിഷ്‌കരുണം നശിപ്പിക്കുന്നതിനെഅടിസ്ഥാനപ്പെടുത്തിയതല്ല. മറിച്ച്, പ്രാങ്മുതലാളിത്ത ഉൽപ്പാദന ബന്ധങ്ങളുടേതുംസാമൂഹ്യ സംഘടനാരൂപങ്ങളുടെതുമായജീർണാവശിഷ്ടങ്ങൾക്കുമേൽപ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതാണ്. ''ആധുനികത''വികസിക്കുന്നുവെന്നതിനർഥംപ്രാചീനമായവയുടെ തുടർന്നുള്ള അസ്തിത്വം ഒഴിവാക്കപ്പെടുന്നുവെന്നല്ല. മുതലാളിത്തംകൃഷിയിലും ഗ്രാമീണസമൂഹത്തിലുംഅസംഖ്യം രൂപങ്ങളിൽ നുഴഞ്ഞുകയറുന്നുവെന്നതിന്റെ വിപുലവുംസജീവവുമായ ഉദാഹരണമാണ് ഇന്ത്യ. 

3.20 സ്വാതന്ത്ര്യം ലഭിച്ച്അഞ്ചുദശകങ്ങൾ പിന്നിട്ടിട്ടും ബൂർഷ്വാ-ഭൂപ്രഭു കാർഷികനയങ്ങളുടെ ഫലമായി കർഷക ജനസാമാന്യത്തിൽ 70 ശതമാനവുംദരിദ്രകർഷകരും കർഷകത്തൊഴിലാളികളുമാണ്.പ്രത്യക്ഷോൽപ്പാദന ആസ്തികൾഅവർക്കില്ലാത്തതും തുച്ഛമായ വേതനവുംപരിതാപകരമായ ജീവിതസാഹചര്യങ്ങളുമാണ് അവരുടെദാരിദ്ര്യത്തിന്റെ മുഖമുദ്ര. ഇന്ത്യയിലെഗ്രാമീണ ദാരിദ്ര്യംപോലെ വ്യാപകമായ ദാരിദ്ര്യം മറ്റു ലോകരാജ്യങ്ങളിലൊന്നുമില്ല.ഔദ്യോഗിക കണക്കുകൾ പ്രകാരം തന്നെഗ്രാമീണ ഭാരതത്തിലെ 28.5 കോടിയിലേറെജനങ്ങൾ, സ്വാതന്ത്ര്യം ലഭിച്ച് അമ്പതുവർഷംപിന്നിട്ടിട്ടും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്കഴിയുന്നത്. ദാരിദ്ര്യമെന്നതിനു നിരവധിമാനങ്ങളുണ്ട്. വരുമാനമില്ലായ്മയിൽ അത്ഒതുങ്ങുന്നില്ല. ജനസാമാന്യത്തെസംബന്ധിച്ചിടത്തോളം നാനാരൂപങ്ങളിലാണത്പ്രകടമാവുന്നത്. ഗ്രാമീണദരിദ്രർക്ക് ഭൂമിയോ മറ്റ് ഉൽപ്പാദനോപാധികളോ ഒന്നുകിൽലഭ്യമല്ല, അല്ലെങ്കിൽ വളരെ കുറച്ചുമാത്രമെഉള്ളൂ. ഭൂസ്വത്തിന്റെ കേന്ദ്രീകരണവും ഉടമസ്ഥതയിലെ അസമത്വവും കാര്യമായ മാറ്റംകൂടാതെ തുടരുകയാണ്. ഇതോടൊപ്പം ജലസേചനത്തിനുള്ള സൗകര്യങ്ങൾവൻതോതിൽ ഗ്രാമീണധനികരുടെ അധീനതയിൽ കേന്ദ്രീകരിച്ചിരിക്കുന്നു.കർഷകർക്കും കർഷകത്തൊഴിലാളികൾക്കുംന്യായമായ നിരക്കിൽ വായ്പകൾലഭ്യമല്ലാത്തതിനാൽ അവർകൊള്ളപ്പലിശയ്ക്കുള്ള കടത്തിൽ ആണ്ടുമുങ്ങിയിരിക്കുകയാണ്. തുച്ഛമായകൂലിയും കൂലിയുടെ കാര്യത്തിൽസ്ത്രീകളോടുള്ള വിവേചനവുംഎടുത്തുപറയേണ്ട സവിശേഷതയാണ്.കർഷകത്തൊഴിലാളികൾക്ക് ഒരുവർഷംശരാശരി 180 ദിവസം പോലും തൊഴിൽലഭിക്കുന്നില്ല. ഗ്രാമീണജനതയിൽ 50ശതമാനവും പോഷകാഹാരക്കുറവിനുവിധേയരായി കഴിയുന്നു. ഗ്രാമീണ സാക്ഷരതാത്തോത് വളരെ തുച്ഛമാണ്.കുടിവെള്ളമോ ആരോഗ്യപരിപാലനസൗകര്യമോ ഇല്ലാത്ത, മോശപ്പെട്ടപാർപ്പിടങ്ങളിൽ വൃത്തിഹീനമായപരിതഃസ്ഥിതിയിലാണ് ഗ്രാമീണ ദരിദ്രർജീവിക്കുന്നത്.  

3.21 ഭൂപ്രഭുക്കൾ, ധനികകൃഷിക്കാർ,കരാറുകാർ, വലിയ വ്യാപാരികൾ എന്നിവരുടെ ശക്തമായ കൂട്ടുകെട്ട് മിക്കവാറുംനാട്ടിൻപുറങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്. അവരാണ് ഗ്രാമങ്ങളിലെ ധനികർ. ഇടതുപക്ഷത്തിന് മേൽക്കൈയുള്ള സംസ്ഥാനങ്ങളിലൊഴികെ അവർ പഞ്ചായത്തീരാജ് സ്ഥാപനങ്ങളിലും സഹകരണസംഘങ്ങളിലുംഗ്രാമീണബാങ്കുകളിലും വായ്പാ ഏജൻസികളിലും ആധിപത്യം ചെലുത്തുകയും ബൂർഷ്വാ-ഭൂപ്രഭുകക്ഷികളുടെ ഗ്രാമീണ നേതൃത്വത്തെ നിയന്ത്രിക്കുകയുംചെയ്യുന്നു. ഈ വിഭാഗങ്ങൾ പിഴിഞ്ഞെടുക്കുന്ന മിച്ചം ഹുണ്ടിക ഇടപാടുകൾക്കും ഊഹക്കച്ചവടങ്ങൾക്കും വസ്തു ഇടപാടുകൾക്കും കാർഷിക വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനുമായി ഉപയോഗിക്കപ്പെടുന്നു. ഗ്രാമപ്രദേശങ്ങളിലെ അധീശവർഗം പിന്തുണ സമാഹരിക്കുന്നതിനായി ജാതിവികാരംഉപയോഗപ്പെടുത്തുകയും ഗ്രാമങ്ങളിലെ ദരിദ്രരെ ഭയചകിതരാക്കി കീഴ്‌പ്പെടുത്തുന്നതിനായി ഗുണ്ടകളെ നിയോഗിക്കുകയും ചെയ്യുന്നു. ഭൂപ്രഭുക്കളിൽനിന്നുള്ള എതിർപ്പുകാരണം ഭരണഘടന പ്രാബല്യത്തിൽവന്ന് അമ്പതുവർഷംകഴിഞ്ഞിട്ടും കർഷകത്തൊഴിലാളികൾക്ക്മിനിമം കൂലിയും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും സാമൂഹ്യസുരക്ഷിതത്വവും ഉറപ്പുചെയ്യുന്ന കേന്ദ്രനിയമം കൊണ്ടുവരാൻ ഒരു ഗവൺമെൻറിനും സാധിച്ചിട്ടില്ല.  

3.22 ഗ്രാമീണ സമ്പദ്ഘടന അതിവേഗംവാണിജ്യവൽക്കരിക്കപ്പെട്ടതോടെ ഭക്ഷ്യധാന്യങ്ങൾക്കും കാർഷികചരക്കുകൾക്കുമുള്ള കമ്പോളം വളരെയേറെവളർന്നു. കാർഷികോൽപ്പന്നങ്ങളുടെമേൽകുത്തക വ്യാപാരസ്ഥാപനങ്ങളുടെ പിടിമുറുകി.വികസിത സാങ്കേതികവിദ്യകൾഅധീനത്തിലാക്കിക്കൊണ്ട് ലോകകമ്പോളത്തിൽഇടപെടുന്ന ബഹുരാഷ്ട്ര കോർപ്പറേഷനുകൾഉദാരവൽക്കരണത്തോടെകാർഷികോൽപ്പന്നങ്ങളുടെ വിലകളെകൂടുതൽ വിപുലമായ തോതിലും നേരിട്ടുംനിയന്ത്രിക്കുന്നു. അസമമായവിനിമയത്തിലൂടെയും വിലനിലവാരത്തിൽഭയങ്കരമായ വ്യതിയാനം വരുത്തിയുംകർഷകരെ തീവ്രമായി ചൂഷണം ചെയ്യുന്നത് പതിവു പരിപാടിയാക്കിയിരിക്കുകയാണ്. തൽഫലമായി കർഷകൻ കാർഷികോൽപ്പന്നങ്ങളുടെ വിൽപ്പനക്കാരൻഎന്ന നിലയിലും വ്യവസായസാമഗ്രികളുടെ ക്രേതാവ്* എന്ന നിലയിലുംകൊള്ളയടിക്കപ്പെടുന്നു. 

3.23 ഭരണകൂടത്തിന്റെആഭിമുഖ്യത്തിലുള്ള മുതലാളിത്ത വികസനംഅവസാനിച്ചതിനെ തുടർന്നുണ്ടായഉദാരവൽക്കരണ നയങ്ങൾ ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തോടെകാർഷിക-ഗ്രാമവികസന നയങ്ങളെവിപൽക്കരവും പിന്തിരിപ്പനുമായവഴിത്തിരിവിലേക്ക് നയിച്ചു. കൃഷിയിലുംജലസേചനത്തിലുംപശ്ചാത്തലസൗകര്യമൊരുക്കുന്ന മറ്റു പ്രവർത്തനങ്ങളിലും പൊതുമുതൽമുടക്ക്കുറവുവരുത്തുകയെന്നത് ഈനയങ്ങളിൽപ്പെടുന്നു. ഔദ്യോഗികസ്ഥാപനങ്ങളിൽനിന്നുള്ള വായ്പാ വിതരണംകുത്തനെ കുറഞ്ഞത് ഗ്രാമീണ ദരിദ്രകുടുംബങ്ങളെയാണ് അധികവുംദോഷകരമായി ബാധിച്ചത്. ഗ്രാമീണതൊഴിൽ-ദാരിദ്ര്യ നിർമാർജന പദ്ധതികൾവെട്ടിക്കുറച്ചു. കയറ്റുമതി ഉദ്ദേശിച്ചുകൊണ്ടുള്ളകൃഷിക്ക് നയപരമായ ഊന്നൽ നൽകപ്പെട്ടത്സാമ്രാജ്യത്വ രാജ്യങ്ങളുടെ ആവശ്യങ്ങൾനിറവേറ്റുന്ന വിധത്തിലുള്ള ഭൂവിനിയോഗ വിളരീതികളിലേക്കുള്ള മാറ്റത്തിലേക്ക് നയിച്ചു.ഭക്ഷ്യധാന്യോൽപ്പാദനത്തിനുള്ള ഊന്നൽനീക്കിയതും ഭക്ഷ്യോൽപ്പാദനത്തിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത തകർത്തതുംരാജ്യത്തിന്റെ പരമാധികാരത്തിന് നേരിട്ടുള്ളഭീഷണിയാണ്. കാർഷികോൽപ്പന്നങ്ങളുടെഇറക്കുമതിക്കുമേൽ ഉണ്ടായിരുന്നഅളവുപരമായ നിയന്ത്രണങ്ങളെല്ലാം ലോകവ്യാപാരസംഘടനാ സംവിധാനമനുസരിച്ച്എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. ഇത്കൃഷിക്കാരുടെ ജീവിതത്തെ ഗൗരവതരമായി ഉലച്ചിട്ടുണ്ട്. ഭൂപരിധിനിയമങ്ങൾ നേർപ്പിക്കുന്നതിനും വിദേശകാർഷികബിസിനസുകാർക്കും ഇന്ത്യയിലെ വൻകിട ബിസിനസുകാർക്കും നിലങ്ങൾ പാട്ടത്തിനുകൊടുക്കുന്നതിനും സംസ്ഥാനങ്ങളുടെമേൽ സമ്മർദം രൂക്ഷമാക്കുകയാണ്. വിത്തുൽപ്പാദനം, പാലുൽപ്പാദനം മുതലായ കാർഷികമേഖലകളിലേക്ക് ബഹുരാഷ്ട്രകുത്തകകൾപ്രവേശിച്ചുകൊണ്ടിരിക്കുകയാണ്. ലോകവ്യാപാര സംഘടനയിൽനിന്നും ബഹുരാഷ്ട്രകോർപറേഷനുകളിൽനിന്നുമുള്ളസമ്മർദത്തിനു വഴങ്ങി ജൈവവിഭവങ്ങളെസംബന്ധിച്ച് ഇന്ത്യക്കുള്ള സ്വാതന്ത്ര്യവുംകർഷകരുടെയും യഥാർഥസസ്യപ്രജനകരുടെയും അവകാശങ്ങളുംഅടിയറവയ്ക്കുന്ന നയങ്ങളാണ്പിന്തുടർന്നുവരുന്നത്. സർക്കാരിന്റെആഭിമുഖ്യത്തിലുള്ള ഗവേഷണ-വികസനസംവിധാനങ്ങൾദുർബലമാക്കപ്പെട്ടുവരികയാണ്.

3.24 ഭരണകൂടാഭിമുഖ്യത്തിൽകൃഷിയിൽ മുതലാളിത്തം വികസിച്ചത്ഭൂപ്രഭുക്കൾ, മുതലാളിത്ത കർഷകർ, ധനികകൃഷിക്കാർ എന്നിവരും അവരുടെസഖ്യകക്ഷികളും ഒരുവശത്തും മുഖ്യമായുംകർഷകത്തൊഴിലാളികൾ, ദരിദ്രകർഷകർ,കൈവേലക്കാർ എന്നിവരടങ്ങുന്ന കർഷക ജനസാമാന്യം മറുവശത്തുമായി കടുത്തചേരിതിരിവിലേക്കു നയിച്ചു. തുടർന്നുണ്ടായകാർഷികരംഗത്തെ ഉദാരവൽക്കരണ നയങ്ങൾഗ്രാമീണ ദരിദ്രരുടെ ഭാരം വീണ്ടുംവർധിപ്പിച്ചു. ഈ വിസ്‌ഫോടകാവസ്ഥയാണ് വ്യാപകമായ ദാരിദ്ര്യത്തിന് കാരണമായത്.ഭൂസ്വത്തിന്റെ കുത്തക തകർക്കുകയും ദരിദ്രകർഷകരുടെയുംകർഷകത്തൊഴിലാളികളുടെയും കടഭാരം അവസാനിപ്പിക്കുകയും ചെയ്യാതെ രാജ്യത്ത്സാമ്പത്തികവും സാമൂഹ്യവുമായപരിവർത്തനത്തിന് അടിത്തറപാകാനാവില്ല.  

3.25 സാമ്രാജ്യത്വപ്രേരിതമായആഗോളവൽക്കരണവും ഇന്ത്യൻഭരണവർഗങ്ങൾ പിന്തുടരുന്ന ഉദാരവൽക്കരണനയങ്ങളും നമ്മുടെ രാജ്യത്തെ എല്ലാ രംഗങ്ങളിലും സാമ്രാജ്യത്വ കടന്നുകയറ്റംമൂർച്ഛിപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലുംകടന്നുകയറാനും സ്വാധീനം ചെലുത്താനുമുള്ള അടിസ്ഥാനം സൃഷ്ടിച്ചത് ബഹുരാഷ്ട്രകോർപ്പറേഷനുകൾക്കും സാമ്രാജ്യത്വഫിനാൻസ് മൂലധനത്തിനും സമ്പദ്ഘടന തുറന്നുകൊടുത്തതാണ്. ഉദ്യോഗസ്ഥവൃന്ദവും വിദ്യാഭ്യാസ സമ്പ്രദായവും മാധ്യമങ്ങളുംസാംസ്‌കാരിക മണ്ഡലവും സാമ്രാജ്യത്വനുഴഞ്ഞുകയറ്റത്തിനുവിധേയമായിക്കൊണ്ടിരിക്കുന്നു.  

3.26 സോഷ്യലിസത്തിനേറ്റതിരിച്ചടിയുടെ ഫലമായി ലോകത്തെശാക്തികബലാബലത്തിൽ മാറ്റംസംഭവിച്ചതോടെ മതമൗലികവാദപരവുംപിന്തിരിപ്പനും ഗോത്രാധിഷ്ഠിതവുമായസങ്കുചിതവാദത്തിന് ഇന്ത്യയിലും സ്വാധീനം ഉണ്ടായി. തങ്ങളുടെ പിടിയും സ്വാധീനവുംശക്തിപ്പെടുത്തുന്നതിനുവേണ്ടി  രാജ്യത്തിന്റെ ഐക്യം ദുർബലപ്പെടുത്തുന്നതിനായി ഇത്തരം ശക്തികളുടെ വളർച്ചയിൽനിന്ന്മുതലെടുക്കാനാണ് സാമ്രാജ്യത്വം ശ്രമിക്കുന്നത്. രാഷ്ട്രാതീത കോർപ്പറേഷനുകളുടെ വരുതിയിലുള്ള പ്രബലമായ അന്താരാഷ്ട്ര മാധ്യമങ്ങളുടെ വളർച്ച സാമൂഹ്യവും സാംസ്‌കാരികവുമായജീവിതത്തിൽ നേരിട്ട് ഇടപെടുന്നതിനുംസ്വാധീനം ചെലുത്തുന്നതിനുംസാമ്രാജ്യത്വത്തിന് അവസരമുണ്ടാക്കുന്നു.രാഷ്ട്രാതീത മാധ്യമങ്ങൾഉപഭോഗത്വരയോടുകൂടിയതുംവ്യക്തികേന്ദ്രീകൃതവും ജീർണിച്ചതുമായമൂല്യങ്ങൾ വ്യാപിപ്പിച്ച് നമ്മുടെ സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്നു. വൻകിടബൂർഷ്വാസിയുടെയും മറ്റ് വാണിജ്യ താൽപര്യങ്ങളുടെയും നിയന്ത്രണത്തിലുള്ളഇന്ത്യയിലെ മാധ്യമങ്ങൾ ചിട്ടയായി ഇതേമൂല്യങ്ങൾ പ്രചരിപ്പിക്കുകയാണ്.ആരോഗ്യകരവും ജനാധിപത്യപരവുംമതനിരപേക്ഷവുമായ മൂല്യങ്ങളുടെവളർച്ചയ്ക്ക് ഇത്തരം പ്രതിലോമപ്രവണതകളെഎതിരിടേണ്ടത് ആവശ്യമാണ്.  

3.27 1950-ൽ അംഗീകരിക്കപ്പെട്ട ഇന്ത്യാറിപ്പബ്ലിക്കിന്റെ ഭരണഘടന, ഭരണകൂടംപിന്തുടരേണ്ടതായ മാർഗനിർദേശകതത്ത്വങ്ങൾആവിഷ്‌കരിക്കുകയുണ്ടായി. താഴെ പറയുന്നവഅതിൽ ഉൾപ്പെടുന്നു. ഓരോ പൗരനും മതിയായ ഉപജീവനോപാധിയും തൊഴിലെടുക്കുന്നതിനുള്ള അവകാശവും, സമ്പത്തിന്റെ കേന്ദ്രീകരണത്തിന് ഇടയാക്കാത്തസമ്പദ്‌വ്യവസ്ഥ; വിദ്യാഭ്യാസത്തിനുള്ളഅവകാശവും കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസംലഭ്യമാക്കലും; തൊഴിലാളികൾക്ക് ജീവിക്കാൻആവശ്യമായ വേതനവും സ്ത്രീ-പുരുഷന്മാർക്ക്തുല്യജോലിക്ക് തുല്യവേതനവും. ഈതത്ത്വങ്ങളൊന്നും പ്രയോഗത്തിൽസാക്ഷാൽക്കരിക്കപ്പെട്ടിട്ടില്ല. ഭരണഘടനയിലെകാഴ്ചപ്പാടും ബൂർഷ്വാ ഭരണാധികാരികളുടെപ്രയോഗവും തമ്മിലുള്ള സ്പഷ്ടമായ അന്തരം സ്വാതന്ത്ര്യലബ്ധിക്കുശേഷംഅവരോധിക്കപ്പെട്ട ബൂർഷ്വാ-ഭൂപ്രഭുവ്യവസ്ഥക്കെതിരായ നിശിതമായ കുറ്റപത്രമാണ്.


IV  വിദേശനയം

4.1. അന്തിമവിശകലനത്തിൽ ഏതൊരു രാഷ്ട്രത്തിന്റെയും അവിടത്തെ ഗവൺമെൻറിന്റെയും വിദേശനയം അതിന്റെ ആഭ്യന്തരനയത്തിന്റെ പ്രതിഫലനമായിരിക്കും. അത് ബന്ധപ്പെട്ട രാഷ്ട്രത്തെയും ഗവൺമെൻറിനെയും നയിക്കുന്ന വർഗത്തിന്റെ അഥവാ വർഗങ്ങളുടെ താൽപര്യങ്ങളെയാണ് മുഖ്യമായും പ്രതിഫലിപ്പിക്കുക. സാമ്രാജ്യത്വത്തെ എതിർക്കുകയും അതോടൊപ്പം അവരുമായി സന്ധിചെയ്യുകയും കൂട്ടുകൂടുകയുമെന്ന നമ്മുടെ ബൂർഷ്വാസിയുടെ ദ്വിമുഖസ്വഭാവമാണ് സ്വാഭാവികമായും ഇന്ത്യാഗവൺമെൻറിന്റെ വിദേശനയം പ്രതിഫലിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചുദശകങ്ങളിലെ വിദേശനയത്തിന്റെ രൂപപരിണാമം മൊത്തത്തിൽ അവലോകനംചെയ്യുമ്പോൾ ഈ ദ്വിമുഖസ്വഭാവം പ്രകടമാകുന്നു. അമ്പതുകളുടെ മധ്യംവരെയുള്ള പ്രാരംഭഘട്ടത്തിൽ ബ്രിട്ടനെയും മറ്റ് സാമ്രാജ്യത്വശക്തികളെയും പ്രീണിപ്പിക്കുകയെന്ന ഭീരുത്വം നിറഞ്ഞ നയമാണ് ഇന്ത്യാഗവൺമെൻറ് പിന്തുടർന്നത്. എങ്കിലും, അമ്പതുകളുടെ മധ്യത്തോടെ ഒരു പുതിയ ദിശാബോധം ഉണ്ടായി. സാമ്രാജ്യത്വ-സോഷ്യലിസ്റ്റ് ചേരികളായി തീർത്തും ഭിന്നിച്ച ഒരു ലോകത്ത് സാമ്രാജ്യത്വസഖ്യത്തിൽ ചേരാതെ വിട്ടുനിൽക്കുന്നതിനുള്ള സാധ്യത വ്യക്തമായും തുറന്നുകിട്ടി. ചേരിചേരായ്മയ്ക്ക് അനുകൂലമായും സൈനികസഖ്യങ്ങൾക്കെതിരായും സമാധാനത്തിനുവേണ്ടിയും കൊളോണിയൽ ജനതകളുടെ ദേശീയവിമോചന സമരത്തെ പിന്തുണച്ചുകൊണ്ടും വിദേശനയത്തിൽ മാറ്റംവന്നു.  

4.2. ഈ നയം സോവിയറ്റ്‌യൂണിയനും സോഷ്യലിസ്റ്റ് രാജ്യങ്ങളുമായുള്ള സൗഹൃദബന്ധങ്ങളിൽ കൊണ്ടെത്തിച്ചു. എങ്കിലും, 1962-ൽ ചൈനയുമായുണ്ടായ അതിർത്തിസംഘട്ടനത്തോടെ ഇന്ത്യ അമേരിക്കയുടെയും പാശ്ചാത്യശക്തികളുടെയും സൈനികസഹായം തേടിക്കൊണ്ട് അവരുമായി കൂട്ടുചേരുകയെന്ന ഘട്ടത്തിന് സാക്ഷ്യംവഹിച്ചു. ഈ കാലഘട്ടത്തിനുശേഷം വിദേശനയം ഒരിക്കൽക്കൂടി സാമ്രാജ്യവിരുദ്ധദിശ കൈവരിച്ചു. 1971-ൽ ബംഗ്ലാദേശിലെ വിമോചനസമരത്തെ പിന്തുണച്ചതും സോവിയറ്റ് യൂണിയനുമായി സൗഹൃദ ഉടമ്പടി ഉണ്ടാക്കിയതും ഒരു പുതിയ ഘട്ടം കുറിച്ചു. ദേശീയ വിമോചനപ്രസ്ഥാനങ്ങളെ പിന്തുണച്ചുകൊണ്ടും ലോകസമാധാനത്തിനുവേണ്ടിയും എഴുപതുകളിൽ സാർവദേശീയരംഗത്ത് ഇന്ത്യ സജീവ പങ്കുവഹിച്ചു.  

4.3. വിദേശനയ പരിതഃസ്ഥിതിയിൽ ഇന്ത്യൻ ബൂർഷ്വാസിയും സാമ്രാജ്യത്വവും തമ്മിലുള്ള വൈരുധ്യം പ്രകടമായത് കാശ്മീർപ്രശ്‌നം സംബന്ധിച്ചും തങ്ങളുടെ കരുനീക്കങ്ങളുടെ താവളമായി പാക്കിസ്താനെ ഉപയോഗപ്പെടുത്തുന്ന അമേരിക്കയുടെ തന്ത്രപരമായ പദ്ധതിയുമായി ബന്ധപ്പെട്ടുമാണ്. നവസ്വതന്ത്രരാജ്യങ്ങൾക്കിടയിലെ ഒരു മുന്നണിരാജ്യമെന്ന നിലയിൽ ഇന്ത്യൻ ബൂർഷ്വാസി ചേരിചേരാനയത്തിന്റെ മുന്നിൽനിന്നത് പൊതുവേ രാജ്യതാൽപര്യങ്ങൾക്കു അനുഗുണമായിരുന്നു എങ്കിലും, ഭരണവർഗങ്ങളുടെ വർഗസ്വഭാവംമൂലം ഈ നയം ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിരുന്നു. വിദേശമൂലധനത്തെ അനുകൂലിക്കുന്ന ആഭ്യന്തരനയങ്ങളും സ്വതന്ത്രമായ വിദേശനയവും തമ്മിലുള്ള വൈരുധ്യങ്ങൾ എപ്പോഴും നിലനിന്നിരുന്നു.  

4.4. സോവിയറ്റ് യൂണിയൻ ശിഥിലമാകുകയും ആഭ്യന്തരമായി ഉദാരവൽക്കരണത്തിന്റെ സാമ്പത്തികനയങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്തതോടെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ വിദേശനയം പുതിയൊരു ഘട്ടത്തിലേക്ക് കടന്നു. ദീർഘകാലമായി കൈക്കൊണ്ട ചേരിചേരാ നിലപാടും സാമ്രാജ്യത്വവിരുദ്ധവിദേശനയവും പിന്നോട്ടടിക്കുന്ന പ്രക്രിയ നരസിംഹറാവു ഗവൺമെൻറിന്റെ കാലത്ത് ആരംഭിച്ചു. സ്വാശ്രയത്വം കൈവെടിഞ്ഞ് വിദേശമൂലധനത്തിനും ഉദാരവൽക്കരണത്തിനും വഴങ്ങിയത് ഇന്ത്യയുടെമേൽ സമ്മർദംചെലുത്താൻ സാമ്രാജ്യത്വത്തിന് കൂടുതൽ സഹായമാകുകയും അത് പല വിദേശനയ നിലപാടുകളിലും പ്രകടമാകുകയും ചെയ്തു. സൈനികപരിശീലനവും സംയുക്ത അഭ്യാസങ്ങളും സംബന്ധമായി യു എസ് എയുമായി ഒരു സൈനിക സഹകരണ ഉടമ്പടിയിൽ ഇന്ത്യാ ഗവൺമെൻറ് തൊണ്ണൂറുകളിൽ ഒപ്പുവെച്ചു. 1998-ൽ ബി ജെ പി ഗവൺമെൻറ് അധികാരത്തിലേറിയതോടെ ഈ സാമ്രാജ്യത്വാനുകൂല പ്രവണത കൂടുതൽ കരുത്താർജിച്ചു. അമേരിക്കയുടെ ഒരു ജൂനിയർ പങ്കാളിയായി മാറുന്ന തരത്തിലുള്ള നയം മുന്നോട്ടുവച്ചുകൊണ്ട് ബി ജെ പി ഭരണകൂടം വിദേശനയത്തിൽ വമ്പിച്ച വ്യതിയാനം വരുത്തി. അമേരിക്കയുടെ ആഗോളലക്ഷ്യങ്ങൾ വകവെച്ചുകൊടുക്കുന്നതിനായി ദീർഘകാലമായി മുറകെ പിടിച്ചിരുന്ന പല ചേരിചേരാ നിലപാടുകളും അത് ഉപേക്ഷിച്ചിരിക്കുന്നു. ചൈനക്കും റഷ്യക്കും എതിരായി തന്ത്രപരമായ ഒരു സഖ്യത്തിലേക്ക് ഇന്ത്യയെ വലിച്ചിഴക്കുക എന്ന ദീർഘകാല പദ്ധതി അമേരിക്കക്ക് ഉള്ളതിനാൽ വിദേശനയത്തിനുള്ള വിപത്ത് ഒരു യാഥാർഥ്യമാണ്. വൻകിട ബൂർഷ്വാസി രാജ്യത്തെ നയിക്കുകയും സാമ്രാജ്യത്വാനുകൂല സാമ്പത്തികനയങ്ങൾ പിന്തുടരുകയും ചെയ്യുന്ന കാലത്തോളം ഇന്ത്യൻ ജനതയുടെ യഥാർഥ താൽപര്യങ്ങൾ നിറവേറ്റുന്ന, ചേരിചേരായ്മയിലും സാമ്രാജ്യത്വവിരുദ്ധതയിലും അധിഷ്ഠിതമായ, ചാഞ്ചാട്ടമില്ലാത്ത വിദേശനയം ഉറപ്പുവരുത്താനാവില്ല.  

4.5. ഇന്ത്യയുടെ വിദേശ-ആണവനയങ്ങളിൽ വിപൽക്കരമായ ഒരു പുതിയ ഘട്ടം കുറിക്കുന്നതാണ് 1998 മേയിൽ പൊഖ്‌റാനിൽ നടത്തിയ പരീക്ഷണങ്ങൾക്കുശേഷം അണ്വായുധവൽക്കരണത്തിലേക്ക് നീങ്ങുവാനുള്ള ബി ജെ പി നേതൃത്വത്തിലുള്ള ഗവൺമെൻറിന്റെ തീരുമാനം. ഇന്ത്യയുടെ ആണവപരീക്ഷണങ്ങളോട് പാകിസ്താൻ പ്രതികരിച്ചതോടെ ഉപഭൂഖണ്ഡത്തിൽ അണ്വായുധപന്തയത്തിന്റെ പരിത:സ്ഥിതി സൃഷ്ടിക്കപ്പെട്ടു. സങ്കുചിതദേശീയവികാരം ഇളക്കിവിടുന്ന ആണവനയം ചേരിചേരായ്മയുടേതും സമാധാനത്തിന്റേതുമായ ചിരകാലനയത്തിന് തുരങ്കംവച്ചിരിക്കുകയാണ്. അത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വസമ്മർദങ്ങൾക്ക് ഇന്ത്യയെ കൂടുതൽ വശംവദമാക്കിയിരിക്കുന്നു.  

4.6. വിദേശനയത്തിലെ സാമ്രാജ്യത്വാനുകൂല ചായ്‌വിനെ പൊരുതി തോൽപ്പിക്കുന്നതിനും സാമ്രാജ്യത്വ സമ്മർദങ്ങളെ അകറ്റുന്നതിനായി വിദേശനയം ചേരിചേരായ്മയുടേതായ അടിത്തറയും ദിശാബോധവും നിലനിർത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഇടതുപക്ഷ-ജനാധിപത്യ ശക്തികൾ വമ്പിച്ച സമരം നടത്തേണ്ടതായുണ്ട്. അത്തരമൊരു നയം മാത്രമേ ലോകകാര്യങ്ങളിൽ ഇന്ത്യയ്ക്ക് സ്വതന്ത്രമായ പങ്ക് നിലനിർത്തുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം പരിരക്ഷിക്കുന്നതിനും സഹായകമാവുകയുള്ളൂ.


V  ഭരണകൂടഘടനയും ജനാധിപത്യവും 

5.1. മുതലാളിത്ത വികസനപാത പിന്തുടരുന്നതിനായി വിദേശഫിനാൻസ് മൂലധനവുമായി കൂടുതൽ കൂടുതൽ സഹകരിക്കുന്നതും വൻകിട ബൂർഷ്വാസിയാൽ നയിക്കപ്പെടുന്നതുമായ ബൂർഷ്വാ-ഭൂപ്രഭുവർഗ ഭരണത്തിന്റെ ഉപകരണമാണ് ഇന്നത്തെ ഇന്ത്യൻ ഭരണകൂടം. നാടിന്റെ ജീവിതത്തിൽ ഭരണകൂടം നിർവഹിക്കുന്ന പങ്കിന്റെയും നടത്തുന്ന പ്രവർത്തനത്തിന്റെയും സത്ത അടിസ്ഥാനപരമായി നിർണയിക്കുന്നത് ഈ വർഗസ്വഭാവമാണ്.

5.2. ഭരണകൂട ഘടന പേരിന് ഫെഡറൽ ആണെങ്കിലും അധികാരങ്ങളിലും സമ്പത്തിലും മിക്കതും കേന്ദ്രഗവൺമെൻറിന്റെ കരങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുകയാണ്. പൊതുവായ ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യത്തെ വൻകിട ബൂർഷ്വാസി ആദ്യം ചെറുത്തുവെങ്കിലും, ബഹുജനപ്രസ്ഥാനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കടുത്ത സമ്മർദംമൂലം ഭാഷാസംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനോട് യോജിക്കാൻ അത് നിർബന്ധിതമായി. ഭരണപരമായ സൗകര്യത്തിന്റെ പേരിൽ ചെറുസംസ്ഥാനങ്ങൾ രൂപീകരിക്കുക എന്ന വാദം ഉന്നയിച്ചുകൊണ്ട് ബി ജെ പി നേതൃത്വത്തിലുള്ള ഗവൺമെൻറ് ഭാഷാ സംസ്ഥാനതത്വത്തിനുമേൽ പുതിയ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നു. ഇത് ഫെഡറൽഘടനയെ കൂടുതൽ ദുർബലമാക്കും. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനഗവൺമെൻറുകളെ സ്ഥാനഭ്രഷ്ടമാക്കുന്നതിനും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന നിയമസഭകളെ പിരിച്ചുവിടുന്നതിനുമായി ഭരണഘടനയിലെ 356-ാം അനുച്ഛേദത്തിൽ അന്തർലീനമായ ജനാധിപത്യവിരുദ്ധ വ്യവസ്ഥകൾ കേന്ദ്രം ആവർത്തിച്ച് ഉപയോഗപ്പെടുത്തിയത്, ഫെഡറൽ വ്യവസ്ഥയെ അട്ടിമറിക്കുന്നതിനും സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരത്തിനുമേൽ കൈയേറ്റം നടത്തുന്നതിനും ഒരു പ്രധാന ആയുധമായി. ഘടകസംസ്ഥാനങ്ങൾക്ക് കാര്യമായ അധികാരങ്ങളില്ലാതെ അവയെ കേന്ദ്രഗവൺമെൻറിന്റെ ആശ്രിതരാക്കുന്നത് വികസനപ്രവർത്തനങ്ങളെ പരിമിതപ്പെടുത്തുന്നു. 

5.3. ഇത്തരമൊരു പരിത:സ്ഥിതിയിൽ കേന്ദ്രഗവൺമെൻറും സംസ്ഥാനങ്ങളും തമ്മിലുള്ള വൈരുധ്യങ്ങൾ വളർന്നത് സ്വാഭാവികമാണ്. ഈ വൈരുധ്യങ്ങൾക്കിടയിൽ കിടപ്പുള്ളത് പലപ്പോഴും ഒരുവശത്ത് വൻകിട ബൂർഷ്വാസിയും മറുവശത്ത് ഒന്നല്ലെങ്കിൽ മറ്റൊരു സംസ്ഥാനത്തെ ബൂർഷ്വാസിയും ഭൂപ്രഭുക്കളും ഉൾപ്പെടെ മുഴുവൻ ജനതയും തമ്മിലുള്ള ആണ്ടിറങ്ങിയ വൈരുധ്യമാണ്. മുതലാളിത്തത്തിൻകീഴിൽ അസമമായ സാമ്പത്തിക വികാസം രൂക്ഷമാകുന്നതിനാൽ ഈ വൈരുധ്യം നിരന്തരം മൂർച്ഛിക്കുന്നു. ഇതിന്റെ ഒരു രാഷ്ട്രീയ ബഹിർപ്രകടനമാണ് പ്രാദേശിക രാഷ്ട്രീയകക്ഷികളുടെ ആവിർഭാവം. ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ഭാഷാ-ദേശീയ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന അവ പൊതുവേ പ്രതിനിധാനം ചെയ്യുന്നത് പ്രാദേശിക ബൂർഷ്വാ-ഭൂപ്രഭു വർഗങ്ങളെയാണ്. 

5.4. സ്വാതന്ത്ര്യലബ്ധിക്കുശേഷം പിന്തുടർന്ന ബൂർഷ്വാ-ഭൂപ്രഭുനയങ്ങളാണ് ദേശീയൈക്യത്തിന്റെ പ്രശ്‌നങ്ങൾ മൂർഛിപ്പിച്ചത്. അനേകം ന്യൂനപക്ഷ ദേശീയവിഭാഗങ്ങളുടെയും വംശീയവിഭാഗങ്ങളുടെയും ആവാസകേന്ദ്രമാണ് രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖല. മുതലാളിത്ത വികസനം ഊട്ടിവളർത്തിയ അസമമായ വികസനത്തിന്റെയും പ്രാദേശികമായ അസന്തുലനത്തിന്റെയും ഫലമായി അത് ഏറ്റവും കൂടുതൽ കെടുതികളനുഭവിച്ചിരിക്കുന്നു. വിഭജനവാദം ഉന്നയിക്കുന്ന തീവ്രവാദികളുടെ വളർച്ചക്ക് ഇത് വളക്കൂറുള്ള മണ്ണൊരുക്കുകയും സാമ്രാജ്യത്വ ഏജൻസികൾ അവരെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. തീവ്രവാദികളുടെ അക്രമപ്രവർത്തനങ്ങളും വംശീയസ്പർധയും വികസനയത്‌നത്തിനും ജനാധിപത്യപ്രവർത്തനങ്ങൾക്കും പ്രതിബന്ധം സൃഷ്ടിക്കുന്നു.  

5.5. ഭരണഘടനയുടെ 370-ാം അനുച്ഛേദപ്രകാരം ജമ്മു-കാശ്മീരിന് പ്രത്യേകപദവിയും സ്വയംഭരണാധികാരവും നൽകിയിരുന്നു. പിന്നിട്ട ദശകങ്ങളിൽ സ്വയംഭരണവ്യവസ്ഥകൾ ഗണ്യമായി വെട്ടിക്കുറക്കപ്പെടുകയും താഴ്‌വരയിലെ ജനത കൂടുതലായി അന്യവൽക്കരിക്കപ്പെടുകയും ചെയ്തു. പാക്കിസ്താന്റെ പിൻബലമുള്ള തീവ്രവാദശക്തികൾ ഇതിൽനിന്ന് മുതലെടുത്തു. യു എസ് എയുടെ നേതൃത്വത്തിൽ സാമ്രാജ്യത്വം ഇന്ത്യയ്ക്കുമേൽ സമ്മർദം ചെലുത്തുന്നതിനായി ഈ തർക്കം ഉപയോഗപ്പെടുത്തുകയും ഈ മേഖലയിലെ ഇടപെടൽ വർധിപ്പിക്കുകയും ചെയ്യുന്നു. ദേശീയൈക്യത്തിന്റേതായ മർമപ്രധാനപ്രശ്‌നം ജനാധിപത്യപരമായ രീതിയിൽ പരിഹരിക്കുന്നതിൽ ബൂർഷ്വാ-ഭൂപ്രഭു വർഗങ്ങളുടെ പരാജയത്തിന്റെ ദൃഷ്ടാന്തങ്ങളാണ് വടക്കുകിഴക്കൻ മേഖലയിലെയും കാശ്മീരിലെയും പ്രശ്‌നങ്ങൾ.  

5.6. ഏഴുകോടി വരുന്ന ആദിവാസികളും ഗോത്രവർഗക്കാരും മൃഗീയമായ മുതലാളിത്ത-അർധഫ്യൂഡൽ ചൂഷണത്തിന്റെ ഇരകളാണ്. അവരുടെ ഭൂമി അന്യാധീനപ്പെടുകയും വനത്തിന്മേൽ അവർക്കുള്ള അവകാശം നിഷേധിക്കപ്പെടുകയും ചെയ്തിരിക്കുന്നു. കരാറുകാർക്കും ഭൂപ്രഭുക്കൾക്കും കുറഞ്ഞ ചെലവിൽ പണിയെടുപ്പിക്കാവുന്നവരോ അടിമപ്പണിക്കാരോ ആയി അവർ മാറിയിരിക്കുന്നു. ചില സംസ്ഥാനങ്ങളിൽ ആദിവാസിജനങ്ങൾ പ്രത്യേക മേഖലകളായി അധിവസിക്കുന്നു; തനതു ഭാഷയും സംസ്‌കാരവും അവർക്കുണ്ട്. തങ്ങളുടെ വ്യക്തിത്വവും സംസ്‌കാരവും നിലനിർത്തിക്കൊണ്ട് വികസനത്തിനുള്ള തങ്ങളുടെ അവകാശം പരിരക്ഷിക്കുന്നതിനെ സംബന്ധിച്ച് ഗോത്രജനതയുടെ അവബോധം ഉണർന്നിരിക്കുകയാണ്. അവരുടെ നിലനിൽപ്പിനുതന്നെയും ഭീഷണി നേരിടുന്നതിനാലും ബൂർഷ്വാ-ഭൂപ്രഭു ഭരണാധികാരികളുടെ ഹൃദയശൂന്യ നയങ്ങളാലും ഗോത്രജനങ്ങളിലെ ചില വിഭാഗങ്ങൾക്കിടയിൽ വിഭജനവാദചിന്ത ശക്തിപ്പെട്ടിരിക്കുകയാണ്. അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അവർ ഭൂരിപക്ഷം വരുന്ന തൊട്ടുതൊട്ടുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി പ്രാദേശിക സ്വയംഭരണാധികാരം നൽകുകയെന്നത് ജനാധിപത്യപരവും ന്യായവുമായ ആവശ്യമാണ്. അവരുടെ നേതൃത്വത്തിന് ചില സൗജന്യങ്ങൾ നൽകിക്കൊണ്ട് അവരുടെ പരമ്പരാഗത ഐക്യദാർഢ്യം തകർക്കാൻ മുതലാളി-ഭൂപ്രഭു കോൺട്രാക്ടർ കൂട്ടുകെട്ട് നിരന്തരം തുനിയുകയും അവരുടെ ന്യായമായ അവകാശങ്ങൾ നിഷേധിക്കുകയും മൃഗീയമായ ബലപ്രയോഗത്തിലൂടെ അവരെ അടിച്ചമർത്തുകയും ചെയ്യുന്നു.  

5.7 ഭരണഘടനയിൽ മതനിരപേക്ഷതയുടെ തത്ത്വങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. ഭരണകൂടത്തെ നയിക്കുന്ന വൻകിട ബൂർഷ്വാസി മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉദ്‌ഘോഷിക്കുകയും ചെയ്യുന്നു. എങ്കിലും പ്രയോഗത്തിൽ ബൂർഷ്വാസിയുടെ മതനിരപേക്ഷത വികലമാണ്. മതനിരപേക്ഷത എന്ന കാഴ്ചപ്പാടിനെ അപ്പാടെ അവർ വളച്ചൊടിക്കുന്നു. മതത്തെ പൂർണമായും രാഷ്ട്രീയത്തിൽനിന്ന് വേർപെടുത്തുന്നതിനുപകരം ഭരണകൂട വിഷയങ്ങളിലും രാഷ്ട്രീയജീവിതത്തിലും ഒരുപോലെ ഇടപെടാൻ എല്ലാ മതവിശ്വാസങ്ങൾക്കും സ്വാതന്ത്ര്യം എന്നാണ് മതനിരപേക്ഷതയുടെ അർഥമെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ അവർ ശ്രമിക്കുന്നു. മതനിരപേക്ഷതയ്ക്ക് വിരുദ്ധമായ പ്രവണതകൾക്കെതിരെ അടിയുറച്ചുനിന്ന് പോരാടുന്നതിനുപകരം ബൂർഷ്വാസി പലപ്പോഴും ഇളവുകൾ നൽകി അവയെ ശക്തിപ്പെടുത്തുന്നു. വർഗീയവും ഫാസിസ്റ്റ് സ്വഭാവമുള്ളതുമായ ആർ എസ് എസ് നേതൃത്വത്തിലുള്ള കൂട്ടുകെട്ട് ഉയർന്നുവരുകയും കേന്ദ്രത്തിൽ അധികാരത്തിലേറുകയും ചെയ്തതോടെ മതനിരപേക്ഷതയുടെ അടിത്തറയ്ക്കുള്ള ഭീഷണി സംഭ്രമജനകമായിട്ടുണ്ട്. ഭരണകൂട സ്ഥാപനങ്ങളെയും ഭരണസംവിധാനത്തെയും വിദ്യാഭ്യാസവ്യവസ്ഥയെയും മാധ്യമങ്ങളെയും വർഗീയവൽക്കരിക്കാൻ നിരന്തരശ്രമങ്ങൾ നടക്കുന്നു. ഭൂരിപക്ഷവർഗീയതയുടെ വളർച്ച ന്യൂനപക്ഷവർഗീയതയുടെ ശക്തികൾക്ക് കരുത്തേകുകയും ദേശീയൈക്യത്തെ അപകടപ്പെടുത്തുകയും ചെയ്യും. വൻകിട ബൂർഷ്വാസിയിലെ ചില വിഭാഗങ്ങൾ ബി ജെ പിക്കും അതിന്റെ വർഗീയവേദിക്കും നൽകുന്ന പിന്തുണ രാജ്യത്തെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും ഗുരുതരമായ ഭവിഷ്യത്തുകൾ ഉളവാക്കുന്നവയാണ്.  

5.8 അതിനാൽ മതനിരപേക്ഷതയുടെ തത്വങ്ങൾ അചഞ്ചലമായി നടപ്പാക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത സമരം നടത്താൻ നമ്മുടെ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. ആ തത്വങ്ങളിൽനിന്നുള്ള നേരിയ വ്യതിയാനംപോലും തുറന്നുകാട്ടി പോരാടണം. ഭൂരിപക്ഷമായാലും ന്യൂനപക്ഷങ്ങളായാലും, ഓരോ സമുദായത്തിലും പെട്ടവർക്ക് വിശ്വസിക്കുന്നതിനും, അതുപോലെതന്നെ ഒരു മതത്തിലും വിശ്വസിക്കാതിരിക്കുന്നതിനും ഏതു മതത്തിന്റെയും അനുഷ്ഠാനങ്ങൾ ചെയ്യാനും യാതൊരു അനുഷ്ഠാനത്തിലും ഏർപ്പെടാതിരിക്കാനുമുള്ള അവകാശം പരിരക്ഷിക്കുന്നതിനായി രാഷ്ട്രത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവും ഭരണനിർവഹണപരവുമായ ജീവിതത്തിൽ മതം ഏതുരൂപത്തിലും തള്ളിക്കയറുന്നതിനെതിരെ പാർട്ടി പോരാടണം. സംസ്‌കാരത്തിലും വിദ്യാഭ്യാസത്തിലും സമൂഹത്തിലും മതനിരപേക്ഷവും ജനാധിപത്യപരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം. മതവർഗീയതയെ അടിസ്ഥാനമാക്കി ഫാസിസ്റ്റ് പ്രവണത ശക്തിയാർജിക്കുന്ന വിപത്തിനെതിരെ എല്ലാ തലങ്ങളിലും ഉറച്ചുപോരാടേണ്ടതാണ്. 

5.9 ഭരണഘടനാവ്യവസ്ഥകൾ പ്രകാരം ന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകിയ അവകാശങ്ങൾ മുതലാളിത്ത ചൂഷണത്തിന്റെ സാഹചര്യങ്ങളിൽ സാക്ഷാൽക്കരിക്കപ്പെടുന്നില്ല. മുസ്ലിം ന്യൂനപക്ഷങ്ങൾക്ക് സാമ്പത്തികവും സാമൂഹ്യവുമായ അവസരസമത്വം ലഭിക്കാതെ പോകുകയും അവർ വിവേചനത്തിന് ഇരയാകുകയും ചെയ്യുന്നു. മുസ്ലിങ്ങൾക്കെതിരെ വർഗീയലഹളകളും ഹിംസാത്മക ആക്രമണങ്ങളും സ്ഥിരമായിരിക്കുകയാണ്. ആർ എസ് എസും അതിന്റെ പരിവാരങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം കുത്തിയിളക്കുകയും ക്രൈസ്തവസമുദായത്തെക്കൂടി ശരവ്യമാക്കുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ ഇത് അന്യതാബോധവും അരക്ഷിതത്വവും വളർത്തുന്നു. ഇത് മതമൗലികവാസനകൾ വളർത്തുകയും മതനിരപേക്ഷതയുടെ അടിത്തറയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ന്യൂനപക്ഷവർഗീയത ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുകയും അടിച്ചമർത്തപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും പൊതുപ്രസ്ഥാനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു. ജനാധിപത്യവും മതനിരപേക്ഷതയും ശക്തിപ്പെടുത്തുന്നതിനുള്ള സമരത്തിന്റെ മർമപ്രധാനമായ വശമാണ് ന്യൂനപക്ഷാവകാശങ്ങളുടെ പരിരക്ഷ.  

5.10 ജാതീയമർദനം അവസാനിപ്പിക്കുന്നതിലും ബൂർഷ്വാ-ഭൂപ്രഭു വ്യവസ്ഥ പരാജയപ്പെട്ടിരിക്കുകയാണ്. പട്ടികജാതിക്കാരാണ് ഏറ്റവുമധികം കെടുതികൾ അനുഭവിക്കുന്നത്. അയിത്താചരണവും വിവേചനത്തിന്റെ മറ്റു രൂപങ്ങളും നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിട്ടും ദളിതർ അവയ്ക്ക് വിധേയരാകുകയാണ്. വിമോചനത്തിനായുള്ള ദളിതരുടെ വളർന്നുവരുന്ന ബോധത്തെ മൃഗീയമർദനങ്ങളും അതിക്രമങ്ങളുംകൊണ്ട് നേരിടാനാണ് തുനിയുന്നത്. സമൂഹത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്നു എന്ന നിലയിൽ ദളിതരുടെ മുന്നേറ്റത്തിന് ജനാധിപത്യപരമായ ഉള്ളടക്കമുണ്ട്. ജാതി അടിസ്ഥാനത്തിൽ വിഭജിതമായ സമൂഹത്തിൽ പിന്നോക്ക ജാതിക്കാരും അവരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നു.  

5.11 വോട്ട് ബാങ്കുകൾ ശക്തിപ്പെടുത്തുകയെന്ന സങ്കുചിത ലക്ഷ്യത്തോടെ ജാതീയ വിഭജനങ്ങൾ സ്ഥായിയായി നിലനിർത്തുന്നതിനും ഈ അധഃസ്ഥിത വിഭാഗങ്ങളെ പൊതുജനാധിപത്യ പ്രസ്ഥാനത്തിൽനിന്ന് അകറ്റി നിർത്തുന്നതിനും ജാതിവികാരം മാത്രം ഇളക്കിവിടുന്ന ഒരു നീക്കവും ഇതോടൊപ്പമുണ്ട്. സങ്കുചിതമായ തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുവേണ്ടി ജാതിയടിസ്ഥാനത്തിലുള്ള ധ്രുവീകരണം ഉപയോഗപ്പെടുത്താൻ നിരവധി ജാതിനേതാക്കളും ബൂർഷ്വാ രാഷ്ട്രീയകക്ഷികളുടെ ചില നേതാക്കളും തുനിയുകയും എല്ലാ ജാതികളിലുംപെട്ട മർദിതവിഭാഗങ്ങളുടെ പൊതുവായ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനോട് അവർ ശത്രുതാ മനോഭാവം പ്രകടമാക്കുകയും ചെയ്യുന്നു. ഭൂമി, കൂലി എന്നീ അടിസ്ഥാനപരമായ വർഗപ്രശ്‌നങ്ങളെയും പഴയ സാമൂഹ്യക്രമം തൂത്തെറിയുന്നതിനുള്ള അടിത്തറയായ ഭൂപ്രഭുത്വത്തിനെതിരായ പോരാട്ടത്തെയും അവർ അവഗണിക്കുന്നു.

5.12 ജാതീയമർദനത്തിന്റെയും വിവേചനത്തിന്റെയും പ്രശ്‌നം സുദീർഘചരിത്രമുള്ളതും പ്രാങ്മുതലാളിത്ത സാമൂഹ്യവ്യവസ്ഥയിൽ രൂഢമൂലവുമാണ്. മുതലാളിത്തവികാസത്തിന്റെ കീഴിലുള്ള സമൂഹം നിലവിലുള്ള ജാതിവ്യവസ്ഥയുമായി സന്ധിചെയ്യുകയായിരുന്നു. ഇന്ത്യൻ ബൂർഷ്വാസി തന്നെയും ജാതിവിദ്വേഷങ്ങൾക്ക് വളം വെച്ചുകൊടുക്കുന്നു. ദളിത് ജനതയിൽ മഹാഭൂരിപക്ഷവും അധ്വാനിക്കുന്ന വർഗങ്ങളുടെ ഭാഗമാണ് എന്നതിനാൽ ദളിത് പീഡനത്തിനും ജാതിവ്യവസ്ഥക്കുമെതിരായ ഐക്യം തൊഴിലാളിവർഗ ഐക്യത്തിനുള്ള മുന്നുപാധിയാണ്. ജനാധിപത്യ വിപ്ലവത്തിന്റെ സുപ്രധാനഭാഗമാണ് ജാതിവ്യവസ്ഥക്ക് അറുതിവരുത്തുന്നതിനുള്ള പോരാട്ടം. വർഗപരമായ ചൂഷണത്തിന് എതിരായ സമരവുമായി ബന്ധപ്പെട്ടതാണ് ജാതീയ അടിച്ചമർത്തലിനെതിരായ പോരാട്ടം.  

5.13 സ്വാതന്ത്ര്യസമരത്തിലെ തുല്യപങ്കാളികളായ ഇന്ത്യയിലെ സ്ത്രീകൾ ഇന്ത്യ സ്വതന്ത്രയായതോടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ലിംഗപരമായ അടിച്ചമർത്തലിന്റെ ചങ്ങലക്കെട്ടുകളിൽനിന്ന് മോചനം ലഭിക്കുമെന്ന് ആശിച്ചിരുന്നു. ഇക്കാര്യത്തിൽ പുരോഗതി ഉണ്ടായില്ലെന്നു മാത്രമല്ല, അഞ്ചുദശകം പിന്നിട്ട ബൂർഷ്വാ-ഭൂപ്രഭു വാഴ്ചയ്ക്ക് കീഴിൽ ഓരോ രംഗത്തും പുരുഷാധിപത്യം നിലനിർത്തപ്പെടുകയാണുണ്ടായത്. സ്ത്രീകൾ, തൊഴിലെടുക്കുന്നവർ, പൗരർ എന്നീ നിലകളിൽ വിവിധ തലങ്ങളിൽ സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നു. ഉദാരവൽക്കരണ പ്രക്രിയ സാമ്പത്തികവും സാമൂഹ്യവുമായ മണ്ഡലങ്ങളിൽ ലിംഗപരമായ ചൂഷണത്തിന്റെ പുതിയ രൂപങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്തത്. സ്ത്രീകൾക്കെതിരായ അക്രമങ്ങൾ പെരുകുന്നതിലേക്ക് ഇത് നയിച്ചിരിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിൽ സ്വതന്ത്രമായ പങ്കും സ്ത്രീകളുടെ അഭ്യുന്നതിക്ക് അടിസ്ഥാനപരമായ ഉപാധികളാണ്. സാമൂഹ്യ വിമോചനത്തിനായുള്ള പ്രസ്ഥാനത്തിന്റെ ഭാഗമാണ് അസമമായ ഈ പദവിക്കെതിരായ ചെറുത്തുനിൽപ്പും സമത്വത്തിനുവേണ്ടിയുള്ള മഹിളാപ്രസ്ഥാനവും.  

5.14 അമ്പതുവർഷത്തെ ബൂർഷ്വാ-ഭൂപ്രഭു വാഴ്ച ഭരണകൂടാധികാരത്തിന്റെ എല്ലാ സ്ഥാപനങ്ങളെയും കാർന്നുതിന്നിരിക്കുന്നു. മുതലാളിത്ത വികാസത്തിന്റെ വളർച്ച പ്രതിഫലിപ്പിച്ചുകൊണ്ട് അത്യധികം കേന്ദ്രീകൃതമായ ഉദ്യോഗസ്ഥവൃന്ദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭരണനിർവഹണരീതി. ജനസാമാന്യത്തിൽനിന്ന് തീർത്തും അകന്ന് ചൂഷകവർഗങ്ങളുടെ താൽപ്പര്യങ്ങൾ അനുസരണയോടെ നിറവേറ്റുന്ന സവിശേഷാനുകൂല്യങ്ങളുള്ള ഉദ്യോഗസ്ഥമേധാവികൾ മുഖേനയാണ് പരമോന്നത തലത്തിൽ കേന്ദ്രീകരിച്ച് അധികാരം പ്രയോഗിക്കപ്പെടുന്നത്. സമൂഹത്തിലെ ജനാധിപത്യഘടനയെ ദുർബലപ്പെടുത്തുന്ന ഘടകങ്ങളാണ് ഉദ്യോഗസ്ഥവൃന്ദത്തിന്റെ വൻതോതിലുള്ള വളർച്ചയും ഭരണവർഗങ്ങളുമായി അവർക്കുള്ള ശക്തമായ ബന്ധങ്ങളും ഉദ്യോഗസ്ഥവൃന്ദത്തിലെ വ്യാപകമായ അഴിമതിയും.  

5.15 തൊഴിലാളികൾക്കും കൃഷിക്കാർക്കും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങൾക്കും പ്രതികൂലമായാണ് നീതിന്യായവ്യവസ്ഥ നിലകൊള്ളുന്നത്. ഔപചാരികമായി ധനികരും ദരിദ്രരും തത്വത്തിൽ തുല്യരാണെങ്കിലും, സാരാംശത്തിൽ നീതിന്യായവ്യവസ്ഥ ചൂഷകവർഗങ്ങളുടെ താൽപര്യങ്ങൾ നിറവേറ്റുകയും അവരുടെ വർഗഭരണത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. നീതിന്യായവ്യവസഥയെ ഭരണനിർവഹണ ഘടനയിൽനിന്ന് വേർപെടുത്തണമെന്ന ബൂർഷ്വാ ജനാധിപത്യതത്വംപോലും പൂർണമായി പാലിക്കപ്പെടാതെ നിർവഹണാധികാരികളുടെ സ്വാധീനത്തിനും നിയന്ത്രണത്തിനും നീതിന്യായവ്യവസ്ഥ വശംവദമാകുന്നു. ഭരണഘടനാപ്രകാരം ജനാധിപത്യതത്വങ്ങളും മൗലികാവകാശങ്ങളും ഉയർത്തിപ്പിടിക്കുന്ന വിധിന്യായങ്ങൾ ഭരണവർഗങ്ങൾ അട്ടിമറിച്ചതിന്റെ ഉദാഹരണങ്ങൾ കാണാം. മറുപടി പറയാൻ ജഡ്ജിമാർ ബാധ്യസ്ഥരാകുന്ന ഫലപ്രദമായ സംവിധാനങ്ങളുടെ അഭാവത്തിൽ നീതിന്യായവ്യവസ്ഥയിലെ ചില വിഭാഗങ്ങൾക്കിടയിൽ അഴിമതിയുള്ളതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. അത് ഈ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ തകർത്തുകളയുന്നു. 

5.16 സ്വതന്ത്ര ഇന്ത്യയിലെ സായുധസേനയുടെ ഘടനയിൽ കോളനിവ്യവസ്ഥയുടെ പാരമ്പര്യം ഇപ്പോഴും കാണാം. സായുധസേന രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനുള്ളതാണ് എന്ന് പ്രതീക്ഷിക്കപ്പെടുന്നുവെങ്കിലും, ചൂഷിത ജനസാമാന്യത്തിന്റെ താൽപര്യങ്ങളുമായി തങ്ങളുടെ വർഗതാൽപര്യങ്ങൾ പരസ്യമായി ഏറ്റുമുട്ടുമ്പോൾ സായുധസേനയെയും അർധസൈനിക ശക്തികളെയും ഭരണവർഗങ്ങൾ കൂടുതൽ കൂടുതൽ ഉപയോഗിക്കുന്നു. കൃഷിക്കാരിൽനിന്നും അധ്വാനിക്കുന്ന ജനങ്ങളിൽനിന്നും വരുന്ന സൈനികർക്ക് വളരെ ശ്രമകരമായ ജോലിയാണ് ചെയ്യാനുള്ളത്. ഈ സേനകളിലെ അണികളെ ജനങ്ങളിൽനിന്ന് അകറ്റിനിർത്തുന്ന ഭരണവർഗങ്ങൾ, അവർക്ക് ജനാധിപത്യാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു. ജനകീയപ്രസ്ഥാനങ്ങളെ അടിച്ചമർത്താനുള്ള ആയുധമായിട്ടാണ് പൊലീസ് സേനയെ ഉപയോഗപ്പെടുത്തുന്നത്. അവർ രാഷ്ട്രീയ കുതന്ത്രങ്ങൾക്കും അഴിമതിക്കും ഇരയായിത്തീർന്നിരിക്കുന്നു. പലസ്ഥലങ്ങളിലും അവർ, പാവങ്ങൾക്ക് എതിരായി ചൂഷകസംവിധാനത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.  

5.17 തൊഴിലാളിവർഗവും കർഷകജനസാമാന്യവും ഇടത്തരക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ബൂർഷ്വാസിയും അവരുടെ സഖ്യശക്തിയായ ഭൂപ്രഭുക്കളും രാജ്യത്തെ വളരെ ചെറിയ ന്യൂനപക്ഷമാണ്. എന്നിട്ടും ഭൂമിയുടെയും മൂലധനത്തിന്റെയും ഉൽപ്പാദനോപാധികളുടെയും മേൽ ഉടമാവകാശം തങ്ങൾക്കായതിനാൽ ബൂർഷ്വാസിയും ഭൂപ്രഭുക്കളും മഹാഭൂരിപക്ഷത്തെ ഭരിക്കുകയും ചൂഷണം ചെയ്യുകയുമാണ്. മുതലാളിത്ത ഭരണകൂടശക്തിയും അതിന്റെ ഗവൺമെൻറുകളും പാർലമെൻററി ജനാധിപത്യ വ്യവസ്ഥയ്ക്കനുസരിച്ച് ഭൂരിപക്ഷ വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടവയാണ്. എങ്കിൽപോലും, അവ രാഷ്ട്രീയവും സാമ്പത്തികവുമായ അന്തഃസത്തയുടെ കാര്യത്തിൽ ന്യൂനപക്ഷ വാഴ്ചയെത്തന്നെയാണ് പ്രതിനിധീകരിക്കുന്നത്.  

5.18 ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടന പ്രായപൂർത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട പാർലമെൻറ് വേണമെന്ന് വ്യവസ്ഥചെയ്യുന്നുണ്ട്. ജനങ്ങൾക്ക് ചില മൗലികാവകാശങ്ങൾ അനുവദിക്കുന്നുമുണ്ട്. എന്നാൽ, ഭരണകൂടത്തിന്റെ അധികാരകേന്ദ്രങ്ങൾ ഈ അവകാശങ്ങളിൽ പലതിനെയും തെറ്റായി വ്യാഖ്യാനിക്കുകയും വളച്ചൊടിക്കുകയും ലംഘിക്കുകപോലും ചെയ്യുന്നു. തൊഴിലാളികളുടെയും കൃഷിക്കാരുടെയും മറ്റ് ജനാധിപത്യ ജനവിഭാഗങ്ങളുടെയും•സമരങ്ങളുടെ കാര്യം വരുമ്പോൾ, മൗലികാവകാശങ്ങൾ അവരെ സംബന്ധിച്ചിടത്തോളം ഫലത്തിൽ ബാധകമല്ലാതായിത്തീരുന്നു. ലക്ഷക്കണക്കിന് ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളെയും മേഖലകളെയും മുഴുവൻ മാസങ്ങളോളം അഥവാ വർഷങ്ങളോളം തന്നെ, നിരോധനാജ്ഞക്ക് കീഴിലാക്കിക്കൊണ്ട് സംഘംചേരാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. തൊഴിലാളികളും കൃഷിക്കാരും മറ്റ് ജനാധിപത്യ ജനവിഭാഗങ്ങളും രാഷ്ട്രീയവും സാമ്പത്തികവുമായ തങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനുവേണ്ടി പ്രക്ഷോഭത്തിനിറങ്ങുമ്പോൾ അവർക്കെതിരായി ഭരണകൂട സംവിധാനങ്ങൾ കൈക്കൊള്ളുന്ന അക്രമം അതിനിഷ്ഠുരമായിത്തീർന്നിരിക്കുന്നു. വിചാരണകൂടാതെ തടവിൽ വെക്കുന്നതിന് അധികാരം നൽകുന്ന കിരാതനിയമങ്ങൾ ഏറെ സാധാരണമായിത്തീർന്നിരിക്കുന്നു. അതുപോലെതന്നെ ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുള്ള, ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള വകുപ്പുകൾ ദുരുപയോഗം ചെയ്യപ്പെടുന്നു. ജനാധിപത്യസമരങ്ങളെ അടിച്ചമർത്താനായി ഓർഡിനൻസുകൾ പുറപ്പെടുവിക്കപ്പെടുന്നു. 1975-ൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ, ജനാധിപത്യത്തിനു നേർക്കുള്ള ഏറ്റവും കടുത്ത ഭീഷണിയായിരുന്നു.  

5.19 ജനാധിപത്യപ്രസ്ഥാനങ്ങളിൽ നിന്നുണ്ടായ സമ്മർദത്തിന്റെ ഫലമായി പഞ്ചായത്തുകൾക്കും തദ്ദേശഭരണസ്ഥാപനങ്ങൾക്കും ഭരണാധികാരം നൽകുന്നതിനുള്ള അധികാരവികേന്ദ്രീകരണ നിയമനടപടികൾ കൈക്കൊള്ളാൻ ഗവൺമെൻറ് നിർബന്ധിതമായി. പശ്ചിമബംഗാൾ, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ഇടതുപക്ഷനേതൃത്വത്തിലുള്ള ഗവൺമെൻറുകൾ ത്രിതലപഞ്ചായത്ത് സംവിധാനത്തിന് അധികാരം കൈമാറാനുള്ള അധികാരവികേന്ദ്രീകരണ നടപടികൾ കൈക്കൊണ്ടു. എന്നാൽ, ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിലൊഴിച്ച് മറ്റൊരിടത്തും ജനാധിപത്യം വിപുലമാക്കുന്നതിനുവേണ്ടി പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്നില്ല. മറിച്ച് നാട്ടിൻപുറങ്ങളിലെ ഭൂപ്രഭുക്കളുടെയും ഹുണ്ടികക്കാരുടെയും കരാറുകാരുടെയും അധികാരം ശാശ്വതമാക്കാൻ വേണ്ടിയാണ് അവ ഉപയോഗിക്കപ്പെടുന്നത്.  

5.20 ബൂർഷ്വാ-ഭൂപ്രഭു വാഴ്ചയുടെ ദശാബ്ദങ്ങൾ ഇന്ത്യൻ ജനതയുടെ സാംസ്‌കാരിക വികാസത്തെ മുരടിപ്പിച്ചിരിക്കുന്നു. പാരമ്പര്യത്തിന്റെയും മതത്തിന്റെയും പേരിൽ വിനാശകരമായ ആചാരങ്ങളും മൂല്യങ്ങളും നിലനിർത്തപ്പെടുന്നു. ഇവ സ്ത്രീകളെയും അടിച്ചമർത്തപ്പെട്ട ജാതിവിഭാഗങ്ങളെയും താഴ്ത്തിക്കെട്ടുന്നു. സാംസ്‌കാരികപാരമ്പര്യത്തിലെ പുരോഗമനപരവും ആരോഗ്യകരവുമായ വശങ്ങളുടെമേൽ വർഗീയ പ്രത്യയശാസ്ത്രങ്ങൾ ചെളിവാരിയെറിയുന്നു. ബൂർഷ്വാസംസ്‌കാരം വിജ്ഞാനവിരുദ്ധവും ജാതീയവുമായ മൂല്യങ്ങളെ നിലനിർത്തുന്നു. ജനങ്ങൾക്ക് സാംസ്‌കാരികോന്നതി നൽകുന്നതുപോയിട്ട് സാക്ഷരതപോലും ഉറപ്പുവരുത്തുന്നകാര്യത്തിൽ ഭരണകൂടം കുറ്റകരമായ അനാസ്ഥ പുലർത്തുന്നു. അച്ചടി മാധ്യമങ്ങളുടെയും റേഡിയോ ടെലിവിഷൻ അടങ്ങുന്ന ഇലക്‌ട്രോണിക് മാധ്യമങ്ങളുടെയും മേൽ മേധാവിത്വം വഹിക്കുന്ന ചൂഷകവർഗങ്ങൾ, പത്രം നടത്താനും സംഘംചേരാനും പ്രചാരണം നടത്താനുമുള്ള അവകാശങ്ങളും പൂർണമായും മുതലെടുത്തുകൊണ്ടിരിക്കുകയാണ്. അവയുടെ അതിവിപുലമായ വിഭവങ്ങളുമായി മത്‌സരിക്കാൻ അധ്വാനിക്കുന്ന ജനങ്ങൾക്ക് കഴിയുകയില്ല. അതിനാൽ ഔപചാരികമായി എല്ലാവർക്കും അനുവദിക്കപ്പെട്ടിട്ടുള്ള ഈ അവകാശങ്ങൾ അനുഭവിക്കാൻ അവർ അശക്തരാണ്.  

5.21 സമൂഹത്തിലാകെ പരക്കുകയും അഴിമതിയുടെ അഭൂതപൂർവമായ വളർച്ചയ്ക്ക് വഴിവെക്കുകയും ചെയ്തിട്ടുള്ള കള്ളപ്പണത്തിന്റെ വമ്പിച്ച വളർച്ചയുടെ പശ്ചാത്തലത്തിൽ ബൂർഷ്വാ-ഭൂപ്രഭു ഭരണകൂടത്തിന്റെ ഉപകരണങ്ങളെല്ലാം അധഃപതിച്ചുപോയിരിക്കുന്നു. ഉദാരവൽക്കരണപ്രക്രിയ ഭരണത്തിന്റെ ഉന്നതതലങ്ങളിൽ വൻതോതിലുള്ള അഴിമതിക്ക് വഴിവെച്ചിരിക്കുകയാണ്. നിയമങ്ങളെ അട്ടിമറിക്കുകയും പൊതുമുതൽ കൊള്ളയടിക്കുകയും ചെയ്യുന്ന അഴിമതി നിറഞ്ഞ ഒരു ഗൂഢസംഘത്തിന്റെ ഭാഗമായിത്തീർന്നിരിക്കുകയാണ് ഉന്നതരായ ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും പൊതുസ്ഥാനങ്ങൾ വഹിക്കുന്നവരും ബൂർഷ്വാ രാഷ്ട്രീയക്കാരും. ജനാധിപത്യത്തെയും പൗരന്മാരുടെ അവകാശങ്ങളെയും അത് പരിഹാസ്യമാക്കിത്തീർക്കുന്നു. തിരഞ്ഞെടുപ്പുകളിൽ നടമാടുന്ന പണാധിപത്യത്തിന്റെ അഭൂതപൂർവമായ വളർച്ച, രാഷ്ട്രീയത്തിന്റെ ക്രിമിനൽവൽക്കരണം, ബൂത്ത് പിടിച്ചടക്കൽ, തിരഞ്ഞെടുപ്പ് കൃത്രിമങ്ങൾ തുടങ്ങിയവ പാർലമെന്ററി ജനാധിപത്യവ്യവസ്ഥക്ക് ഭീഷണിയായിത്തീർന്നിരിക്കുന്നു.  

5.22 അതെന്തായാലും ജനാധിപത്യത്തിനുവേണ്ടിയും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിയും നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളിൽ സാർവത്രിക വോട്ടവകാശം, പാർലമെണ്ട്, സംസ്ഥാന നിയമസഭകൾ എന്നിവയെ ആയുധങ്ങളാക്കാൻ ജനങ്ങൾക്ക് കഴിയും. ഇന്ത്യയിലെ ഇന്നത്തെ പാർലമെൻററി വ്യവസ്ഥ, ബൂർഷ്വാസിയുടെ വർഗഭരണത്തിന്റെ ഒരു രൂപമാണെങ്കിൽതന്നെയും ജനങ്ങളെ സംബന്ധിച്ചിടത്തോളം മുന്നേറ്റത്തിനുള്ള ഒരു മാർഗവും അത് ഉൾക്കൊള്ളുന്നുണ്ട്. ജനങ്ങളുടെ താൽപര്യങ്ങൾ കാത്തുരക്ഷിക്കാനും ഒരളവുവരെ ഭരണകാര്യങ്ങളിൽ ഇടപെടുന്നതിനും ജനാധിപത്യത്തിനും സാമൂഹ്യപുരോഗതിക്കും വേണ്ടിയുള്ള സമരങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി ജനങ്ങളെ അണിനിരത്തുന്നതിനും അത് ചില അവസരങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.  

5.23 അധ്വാനിക്കുന്ന ജനങ്ങളിൽനിന്നും അവരുടെ താൽപര്യങ്ങളെ പ്രതിനിധീകരിക്കുന്ന പാർട്ടികളിൽനിന്നും അല്ല പാർലമെന്ററി വ്യവസ്ഥയ്ക്കും ജനാധിപത്യത്തിനും നേർക്കുള്ള ഭീഷണി ഉയർന്നുവരുന്നത്; ചൂഷകവർഗങ്ങളിൽനിന്നാണ്. പാർലമെന്ററി വ്യവസ്ഥയെ തങ്ങളുടെ സങ്കുചിത താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ആയുധമാക്കി മാറ്റിക്കൊണ്ട് അതിനെ അകത്തുനിന്നും പുറത്തുനിന്നും അട്ടിമറിക്കുന്നത് ചൂഷകവർഗങ്ങളാണ്. തങ്ങളുടെ ലക്ഷ്യങ്ങൾ മുന്നോട്ടുവെക്കുന്നതിന് ജനങ്ങൾ പാർലമെൻററി സ്ഥാപനങ്ങളെ ഉപയോഗിക്കുകയും തദ്വാരാ വൻകിട ബൂർഷ്വാസിയുടെയും ഭൂപ്രഭുക്കളുടെയും സ്വാധീനത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ പാർലമെന്ററി ജനാധിപത്യത്തെ കാൽക്കീഴിലിട്ട് ചവിട്ടിയരയ്ക്കാൻ ചൂഷകവർഗങ്ങൾ ഒട്ടും മടിക്കുകയില്ല. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവൺമെൻറുകളെ എത്രയോ തവണ കേന്ദ്രം പിരിച്ചുവിട്ടപ്പോൾ നാമതു കണ്ടതാണ്. ഭരണവർഗങ്ങൾ ഈ ഹീനമാർഗത്തിൽ ഏതറ്റംവരെ പോകുമെന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങളായിരുന്നു പശ്ചിമബംഗാളിലും ത്രിപുരയിലും അവർ അഴിച്ചുവിട്ട അർധഫാസിസ്റ്റ് ഭീകരവാഴ്ചയും, ഭരണഘടനാ വകുപ്പുകളുടെ നഗ്‌നമായ ലംഘനങ്ങളും. പ്രസിഡൻഷ്യൽ രൂപത്തിലുള്ള ഗവൺമെൻറ് രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രസ്താവനകൾ പാർലമെന്ററി ജനാധിപത്യത്തെ പരിമിതമാക്കുന്നതും അമിതാധികാര പ്രവണത വെളിപ്പെടുത്തുന്നതുമാണ്. ഉദാരവൽക്കരണത്തെയും സാർവദേശീയ മൂലധനത്തിന്റെ വർധമാനമായ സമ്മർദത്തെയും തുടർന്ന് ഇത് കൂടുതൽ ശക്തമായിട്ടുണ്ട്. അതിനാൽ ജനങ്ങളുടെ താൽപര്യാർഥം അത്തരം ഭീഷണികളിൽനിന്ന് പാർലമെന്ററി സ്ഥാപനങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും സംരക്ഷിക്കുകയും അത്തരം സ്ഥാപനങ്ങളെ പാർലമെന്റേതര പ്രവർത്തനങ്ങളുമായി സംയോജിപ്പിച്ച് സമർഥമായി ഉപയോഗപ്പെടുത്തുകയും ചെയ്യേണ്ടത് പരമപ്രധാനമാണ്.


VI  ജനകീയ ജനാധിപത്യവും അതിന്റെ പരിപാടിയും

6.1 ഇന്നത്തെ ബൂർഷ്വാ-ഭൂപ്രഭു ഭരണത്തിൻകീഴിലെ പിന്നോക്കാവസ്ഥ, ദാരിദ്ര്യം, പട്ടിണി എന്നിവയിൽനിന്ന് മോചനം ലഭിക്കുമെന്ന് ജനങ്ങൾക്ക് ആശിക്കാൻപോലും വഴിയില്ലെന്നാണ് അനുഭവങ്ങൾ കാണിച്ചുതരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം തുടർച്ചയായി വൻകിട ബൂർഷ്വാസി ഭരണകൂടാധികാരത്തിലാണ്. ഒരുവശത്ത് ജനസാമാന്യത്തിന്റെ ചെലവിലും മറുവശത്ത് സാമ്രാജ്യത്വവുമായും വൻകിട ഭൂപ്രഭുത്വവുമായും സന്ധിചെയ്തും വിലപേശിക്കൊണ്ടും തങ്ങളുടെ വർഗത്തിന്റെ പദവിയെ കൂടുതൽ ശക്തിപ്പെടുത്താൻ അവർ ഭരണകൂടാധികാരത്തെ ഉപയോഗിച്ചുവരികയുമാണ്. ഉയർന്നുവരുന്ന ബൂർഷ്വാസിയാൽ തകർക്കപ്പെട്ട പ്രാങ് മുതലാളിത്ത സമൂഹത്തിന്റെ ചാരത്തിന്മേലാണ് വികസിത മുതലാളിത്ത രാജ്യങ്ങളിൽ മുതലാളിത്തം വളർന്നുവന്നതെങ്കിൽ, അതിനുവിരുദ്ധമായി ഇന്ത്യയിൽ പ്രാങ് മുതലാളിത്ത സമൂഹത്തിനുമേൽ മുതലാളിത്തം അടിച്ചേൽപ്പിക്കപ്പെടുകയാണുണ്ടായത്. മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വികാസത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട മുന്നുപാധികളിൽ ഒന്നാണ് പ്രാങ് മുതലാളിത്തത്തെ തകർക്കുകയെന്നത്. എന്നാൽ, തങ്ങളുടെ വാഴ്ചക്കാലത്ത് ബ്രിട്ടീഷ് കോളനി ഭരണാധികാരികളോ സ്വാതന്ത്ര്യത്തിനുശേഷം ഭരണം ഏറ്റെടുത്ത ഇന്ത്യൻ ബൂർഷ്വാസിയോ അതിനെ തകർക്കാൻ ശ്രമിക്കുകയുണ്ടായില്ല. അതിനാൽ ഇന്നത്തെ ഇന്ത്യൻ സമൂഹം കുത്തക മൂലധനമേധാവിത്വവും ജാതി-മത-ഗോത്ര സ്ഥാപനങ്ങളും തമ്മിലുള്ള ഒരു സവിശേഷസംയോഗമാണ്. അതിനാൽ ജനാധിപത്യ വിപ്ലവം പൂർത്തിയാക്കുന്നതിനും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിന് പശ്ചാത്തലമൊരുക്കുന്നതിനും വേണ്ടി, പ്രാങ് മുതലാളിത്ത സമൂഹത്തെ തകർക്കുന്നതിൽ താൽപര്യമുള്ള എല്ലാ പുരോഗമനശക്തികളെയും ഒന്നിപ്പിക്കുകയും വിപ്ലവശക്തികളെ അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നത് തൊഴിലാളിവർഗത്തിന്റെയും അതിന്റെ പാർടിയുടെയും കടമയായിത്തീർന്നിരിക്കുന്നു.  

6.2 സോഷ്യലിസവും കമ്യൂണിസവും കെട്ടിപ്പടുക്കുകയെന്ന തങ്ങളുടെ ലക്ഷ്യം ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) മുറുകെപ്പിടിക്കുന്നു. ഇന്നത്തെ ഭരണകൂടത്തിന്റെയും വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂർഷ്വാ-ഭൂപ്രഭു ഗവൺമെൻറിന്റെയും കീഴിൽ അത് നേടിയെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. തൊഴിലാളിവർഗ ഭരണകൂടത്തിൻകീഴിൽ മാത്രമേ യഥാർഥ സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കാൻ കഴിയുകയുള്ളൂ. നമ്മുടെ രാജ്യത്ത് സോഷ്യലിസം കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുമ്പോൾതന്നെ, സാമ്പത്തിക വികസനത്തിന്റെ നിലവാരവും തൊഴിലാളിവർഗത്തിന്റെയും അതിന്റെ സംഘടനയുടെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ പക്വതയും കണക്കിലെടുത്തുകൊണ്ട് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) , ജനങ്ങളുടെ മുമ്പിൽവെക്കുന്ന അടിയന്തരലക്ഷ്യം ഇതാണ്: 

ഉറച്ച തൊഴിലാളി-കർഷകസഖ്യത്തിന്റെ അടിസ്ഥാനത്തിൽ, തൊഴിലാളിവർഗ നേതൃത്വത്തിൽ, എല്ലാ അസ്സൽ ഫ്യൂഡൽവിരുദ്ധ, കുത്തകവിരുദ്ധ, സാമ്രാജ്യത്വവിരുദ്ധ ശക്തികളെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള സഖ്യത്തിന്റെ അടിസ്ഥാനത്തിൽ ജനകീയജനാധിപത്യം സ്ഥാപിക്കുക. ഇന്നത്തെ ബൂർഷ്വാ-ഭൂപ്രഭു ഭരണകൂടത്തെ തൂത്തെറിഞ്ഞ് ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുകയെന്നതാണ് ഇതിനുള്ള പ്രഥമവും പ്രധാനവുമായ മുന്നുപാധി. ഇന്ത്യൻ വിപ്ലവത്തിന്റെ പൂർത്തീകരിക്കപ്പെടാത്ത ജനാധിപത്യ കടമ പൂർത്തീകരിക്കാനും സോഷ്യലിസത്തിന്റെ പാതയിലൂടെ രാജ്യത്തെ നയിക്കുന്നതിന് കളമൊരുക്കാനും ഇതുകൊണ്ട് മാത്രമേ കഴിയൂ.  

ജനകീയ ജനാധിപത്യ ഗവൺമെൻറ് നിർവഹിക്കുന്ന കടമകളും പരിപാടികളും ഇവയാണ്

6.3 ഭരണകൂട ഘടനയുടെ മേഖലയിൽ: രാജ്യത്ത് അധിവസിക്കുന്ന വിവിധ ദേശീയ ജനവിഭാഗങ്ങളുടെ യഥാർഥ സമത്വത്തിന്റെയും സ്വയംഭരണാവകാശത്തിന്റെയും അടിസ്ഥാനത്തിൽ ഇന്ത്യൻ യൂണിയന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനും വളർത്തുന്നതിനും വേണ്ടിയും താഴെപറയുന്ന വിധത്തിൽ ഫെഡറൽ ജനാധിപത്യ ഭരണകൂടഘടന വളർത്തിക്കൊണ്ടു വരുന്നതിനു വേണ്ടിയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) പ്രവർത്തിക്കുന്നു.  

i. ജനങ്ങളാണ് പരമാധികാരികൾ: ഭരണകൂടാധികാരത്തിന്റെ എല്ലാ ഉപകരണങ്ങളും ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യതപ്പെട്ടവയായിരിക്കും. പ്രായപൂർത്തി വോട്ടവകാശത്തിന്റെയും ആനുപാതിക പ്രാതിനിധ്യതത്ത്വത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരും തിരിച്ചു വിളിക്കപ്പെടാവുന്നവരുമായ ജനപ്രതിനിധികളായിരിക്കും ഭരണകൂടാധികാരങ്ങൾ പ്രയോഗിക്കുന്ന പരമാധികാരികൾ. അഖിലേന്ത്യാ കേന്ദ്രത്തിൽ രണ്ടു സഭകളുണ്ടായിരിക്കും. ജനസഭയും സംസ്ഥാനങ്ങളുടെ സഭയും.

ii. ഇന്ത്യൻ യൂണിയനിലെ എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായ അധികാരങ്ങളും യഥാർഥമായ സ്വയം ഭരണാധികാരവും ഉണ്ടായിരിക്കും. ഗോത്രവർഗമേഖലകൾക്കോ അഥവാ ജനസംഖ്യയിൽ നിയതമായ വംശീയചേരുവയുള്ളതും സവിശേഷ സാമൂഹ്യ-സാംസ്‌കാരിക പരിതഃസ്ഥിതികളാൽ വ്യതിരിക്തമായിട്ടുള്ളതുമായ മേഖലകൾക്കോ അതതു സംസ്ഥാനങ്ങൾക്കുള്ളിൽ പ്രാദേശിക സ്വയംഭരണാധികാരം ഉണ്ടായിരിക്കുന്നതും അവയുടെ വികസനത്തിന് പൂർണമായ സഹായം ലഭിക്കുന്നതുമാണ്. 

iii. സംസ്ഥാനതലത്തിൽ ഉപരിസഭകൾ ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാനങ്ങൾക്ക്, മുകളിൽനിന്ന് നിയമിക്കപ്പെടുന്ന ഗവർണർമാരും ഉണ്ടായിരിക്കുന്നതല്ല. അതത് സംസ്ഥാനങ്ങളുടെയോ പ്രാദേശികാധികാര സമിതികളുടെയോ നേരിട്ടുള്ള നിയന്ത്രണത്തിനു കീഴിലായിരിക്കും എല്ലാ ഭരണസർവീസുകളും. എല്ലാ ഇന്ത്യൻ പൗരന്മാരെയും സംസ്ഥാനങ്ങൾ ഒരേവിധത്തിൽ പരിഗണിക്കുന്നതാണ്. ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോ സമുദായത്തിന്റെയോ ദേശീയതയുടെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഉണ്ടായിരിക്കുന്നതല്ല.  

iv. പാർലമെണ്ടിലും കേന്ദ്രഭരണത്തിലും എല്ലാ ദേശീയഭാഷകൾക്കും തുല്യത ഉണ്ടായിരിക്കുന്നതാണ്. തങ്ങളുടേതായ ദേശീയഭാഷയിൽ സംസാരിക്കാനുള്ള അവകാശം എല്ലാ പാർലമെണ്ട് അംഗങ്ങൾക്കും ഉണ്ടായിരിക്കുന്നതാണ്. മറ്റ് എല്ലാ ഭാഷകളിലും തൽസമയ തർജുമ ലഭ്യമാക്കുന്നതുമാണ്. ഗവൺമെൻറിന്റെ എല്ലാ കൽപ്പനകളും നിയമങ്ങളും ചട്ടങ്ങളും പ്രമേയങ്ങളും എല്ലാ ദേശീയഭാഷകളിലും ലഭ്യമാക്കുന്നതാണ്. ഏക ഔദ്യോഗികഭാഷ എന്ന നിലയിലുള്ള ഹിന്ദിയുടെ ഉപയോഗം നിയമപരമായി നിർബന്ധമാക്കുകയില്ല. വിവിധ ഭാഷകൾക്ക് തുല്യപ്രാധാന്യം നൽകിക്കൊണ്ടുമാത്രമേ രാജ്യത്തൊട്ടാകെയുള്ള ബന്ധഭാഷയായി ഹിന്ദിക്ക് അംഗീകാരം നേടാൻ കഴിയുകയുള്ളൂ. അതുവരെ, ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിക്കുക എന്ന ഇന്നത്തെ വ്യവസ്ഥ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും ഉന്നത നിലവാരം വരെ തങ്ങളുടെ മാതൃഭാഷയിലൂടെ ബോധനം നേടാൻ ജനങ്ങൾക്കുള്ള അവകാശം ഉറപ്പുവരുത്തും. ഒരു സംസ്ഥാനത്തെ എല്ലാ പൊതുസ്ഥാപനങ്ങളിലും ഔദ്യോഗികസ്ഥാപനങ്ങളിലും ഭരണഭാഷയായി ആ സംസ്ഥാനത്തെ ഭാഷ ഉപയോഗിക്കാനുള്ള അവകാശവും ഉറപ്പുവരുത്തും. ഒരു സംസ്ഥാനത്തിലെ ഭാഷയ്ക്കു പുറമേ ഏതെങ്കിലും ന്യൂനപക്ഷത്തിന്റെയോ ന്യൂനപക്ഷങ്ങളുടെയോ പ്രദേശത്തിന്റെയോ ഭാഷ കൂടി ആ സംസ്ഥാനത്തിന്റെ ഭാഷയ്ക്ക് പുറമേ ഉപയോഗപ്പെടുത്തേണ്ടത് ആവശ്യമാണെങ്കിൽ അതിനും വ്യവസ്ഥ ഉണ്ടാക്കുന്നതാണ്. ഉറുദുഭാഷയും അതിന്റെ ലിപിയും സംരക്ഷിക്കപ്പെടുന്നതാണ്.

v. ഘടകസംസ്ഥാനങ്ങൾ തമ്മിൽ തമ്മിലും വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങൾ തമ്മിൽതമ്മിലും സാമ്പത്തിക-രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലുള്ള പരസ്പര സഹകരണം വളർത്തിയെടുത്തും വർധിപ്പിച്ചും ഇന്ത്യയുടെ•ഐക്യം ദൃഢതരമാക്കാനുള്ള നടപടികൾ ജനകീയ ജനാധിപത്യ ഗവൺമെൻറ് കൈക്കൊള്ളുന്നതാണ്. ദേശീയതകളുടെയും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും നാനാത്വം മാനിക്കപ്പെടുന്നതാണ്; നാനാത്വത്തിലെ ഏകത്വം ശക്തിപ്പെടുത്താനുള്ള നയങ്ങൾ അംഗീകരിക്കുന്നതാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, ദുർബലങ്ങളായ സംസ്ഥാനങ്ങൾക്കും മേഖലകൾക്കും പ്രദേശങ്ങൾക്കും അവയുടെ പിന്നോക്കാവസ്ഥ ദ്രുതഗതിയിൽ തരണം ചെയ്യാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, പ്രത്യേക ശ്രദ്ധയും സാമ്പത്തികവും മറ്റുമായ പ്രത്യേക സഹായങ്ങളും നൽകുന്നതായിരിക്കും.  

vi. ജനകീയ ജനാധിപത്യ ഭരണകൂടം, പ്രാദേശിക ഭരണത്തിന്റെ മേഖലയിൽ ജനങ്ങളാൽ നേരിട്ടു തിരഞ്ഞെടുക്കപ്പെട്ടതും വേണ്ടത്ര അധികാരങ്ങളും ഉത്തരവാദിത്വങ്ങളും ഉള്ളതും ആവശ്യമായ ധനസ്ഥിതിയുള്ളതുമായ പ്രാദേശിക സമിതികളുടെ അതിബൃഹത്തായ ഒരു ശൃംഖല, ഗ്രാമതലംമുതൽ മുകളിലോട്ട്, ഉണ്ടാക്കുന്നതായിരിക്കും. പ്രാദേശിക സമിതികളുടെ സജീവ പ്രവർത്തനങ്ങളിൽ ജനങ്ങളെ പങ്കെടുപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നതായിരിക്കും.  

vii. നമ്മുടെ എല്ലാ സാമൂഹ്യ-രാഷ്ട്രീയ സ്ഥാപനങ്ങളിലേക്കും ജനാധിപത്യത്തിന്റെ ചൈതന്യം സംക്രമിപ്പിക്കാൻ ജനകീയ ജനാധിപത്യ ഭരണകൂടം ശ്രമിക്കുന്നതായിരിക്കും. ദേശീയ ജീവിതത്തിന്റെ എല്ലാ വശങ്ങളിലേക്കും ജനാധിപത്യ രൂപത്തിലുള്ള മുൻകയ്യും നിയന്ത്രണവും വ്യാപിപ്പിക്കുന്നതായിരിക്കും. രാഷ്ട്രീയപ്പാർടികളും, ട്രേഡ് യൂണിയനുകളും കർഷക കർഷകത്തൊഴിലാളി സംഘടനകളും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ മറ്റ് വർഗ-ബഹുജന സംഘടനകളും ഇക്കാര്യത്തിൽ നിർണായകമായ പങ്കുവഹിക്കുന്നതായിരിക്കും. ജനങ്ങളുടെ ജനാധിപത്യപരമായ അഭിലാഷങ്ങളോട് നിരന്തരം പ്രതികരിക്കാൻ പാകത്തിൽ നിയമനിർമാണ-നിർവഹണ സംവിധാനങ്ങളെ സജ്ജമാക്കാൻ ആവശ്യമായ നടപടികൾ ഗവൺമെൻറ് കൈക്കൊള്ളുന്നതാണ്; ഭരണത്തിലും സർക്കാരിന്റെ പ്രവർത്തനങ്ങളിലും ബഹുജനങ്ങളും അവരുടെ സംഘടനകളും സജീവ പങ്കുവഹിക്കുന്നു എന്ന് ഗവൺമെൻറ് ഉറപ്പുവരുത്തും. ഭരണകൂടത്തിലും ഭരണത്തിലുമുള്ള ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വപരമായ പതിവുകൾ ഇല്ലായ്മ ചെയ്യാൻ അതു പ്രവർത്തിക്കുന്നതായിരിക്കും.  

viii. ജനകീയ ജനാധിപത്യ ഭരണകൂടം കള്ളപ്പണം കണ്ടെടുക്കുന്നതും അഴിമതി ഇല്ലാതാക്കുന്നതും പൊതുജനസേവകരുടെ സാമ്പത്തിക കുറ്റങ്ങളും അഴിമതികളും കണ്ടെത്തി ശിക്ഷിക്കുന്നതും ആയിരിക്കും.  

ix. നീതി നടപ്പാക്കുന്ന കാര്യത്തിൽ ജനാധിപത്യപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതായിരിക്കും. ന്യായയുക്തവും കൃത്യനിഷ്ഠവുമായ നീതി ഉറപ്പുവരുത്തും. ആവശ്യമുള്ളവർക്ക് നിയമപരമായ ആശ്വാസം എളുപ്പത്തിൽ ലഭ്യമാകത്തക്ക വിധത്തിൽ സൗജന്യമായി നിയമസഹായവും വിദഗ്‌ധോപദേശവും ഏർപ്പെടുത്തുന്നതായിരിക്കും.  

x. സായുധസേനയിലെ അംഗങ്ങളിൽ ദേശാഭിമാനത്തിന്റെയും ജനാധിപത്യത്തിന്റെയും ജനസേവനത്തിന്റെയും വികാരം ഉളവാക്കാൻ ജനകീയ ജനാധിപത്യ ഗവൺമെൻറ് ശ്രമിക്കുന്നതായിരിക്കും. അവർക്ക് നല്ല ജീവിതനിലവാരവും സേവന വ്യവസ്ഥകളും സാംസ്‌കാരിക സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ഗവൺമെൻറ്, അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസവും പ്രദാനം ചെയ്യുന്നതായിരിക്കും. സൈനിക പരിശീലനം നേടാൻ കായികശേഷിയുള്ള എല്ലാ ആളുകളെയും പ്രേരിപ്പിക്കും; ദേശീയ സ്വാതന്ത്ര്യത്തിന്റെയും അതിന്റെ സംരക്ഷണത്തിന്റെയും വികാരം എല്ലാവരിലും വളർത്തും.

xi. പൗരസ്വാതന്ത്ര്യങ്ങൾ പൂർണമായും ഉറപ്പുവരുത്തുന്നതായിരിക്കും. വ്യക്തികൾക്കും അവരുടെ വാസസ്ഥലത്തിനും ആക്രമണങ്ങളിൽനിന്ന് നിയമപരമായ സംരക്ഷണം, വിചാരണ കൂടാതെയുള്ള തടങ്കൽ ഒഴിവാക്കൽ, ചിന്തക്കും മതവിശ്വാസത്തിനും ആരാധനക്കും പ്രസംഗത്തിനും പത്രപ്രവർത്തനത്തിനും സംഘടിക്കുന്നതിനും രാഷ്ട്രീയപ്പാർടികളും സംഘടനകളും രൂപീകരിക്കുന്നതിനുമുള്ള അവകാശം, എവിടെയും സഞ്ചരിക്കാനും ജോലി ലഭിക്കാനുമുള്ള സ്വാതന്ത്ര്യം, ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം ഇതെല്ലാം ഉറപ്പുവരുത്തും.  

xii. തൊഴിൽ ചെയ്യാനുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമായി ഉറപ്പുവരുത്തും. മതമോ ജാതിയോ ലിംഗമോ വംശമോ ദേശീയതയോ നോക്കാതെ തുല്യജോലിക്ക് തുല്യവേതനവും എല്ലാ പൗരന്മാർക്കും തുല്യാവകാശങ്ങളും ഉറപ്പുവരുത്തും. ശമ്പളങ്ങളിലും വരുമാനങ്ങളിലും ഉള്ള വലിയ അസമത്വങ്ങൾ ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരും.  

xiii. ഒരു ജാതിയുടെമേൽ മറ്റൊരു ജാതി ഏൽപ്പിക്കുന്ന സാമൂഹ്യമായ അടിച്ചമർത്തൽ ഇല്ലാതാക്കും. അയിത്തവും സാമൂഹ്യമായ എല്ലാ വിവേചനങ്ങളും നിയമപരമായ ശിക്ഷയ്ക്ക് വിധേയമാക്കപ്പെടും. സേവനത്തുറകളുടെയും മറ്റ് വിദ്യാഭ്യാസ സൗകര്യങ്ങളുടെയും കാര്യത്തിൽ പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും മറ്റ് പിന്നോക്ക സമുദായങ്ങൾക്കും പ്രത്യേക സൗകര്യങ്ങൾ അനുവദിക്കുന്നതായിരിക്കും.  

xiv സാമൂഹ്യമായ അസമത്വങ്ങൾ നീക്കം ചെയ്യും; സ്ത്രീകൾക്ക് എതിരായ വിവേചനം അവസാനിപ്പിക്കും; ഭൂമിയടക്കമുള്ള സ്വത്തുക്കളുടെ പിന്തുടർച്ചാവകാശംപോലുള്ള കാര്യങ്ങളിൽ സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പുവരുത്തും; എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾക്ക് തുല്യാവകാശം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യവും സാമ്പത്തികവും കുടുംബപരവുമായ സംരക്ഷണനിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവരും; ജോലികളിലും സേവനങ്ങളിലും ഉള്ള പ്രവേശനം ഉറപ്പുവരുത്തും. കുടുംബഘടനയെ ജനാധിപത്യവൽക്കരിക്കുന്നതിന് ഊന്നൽ നൽകുന്നതിന്റെ ഭാഗമായി ശിശുസംരക്ഷണത്തിനും വീട്ടുജോലികൾക്കും ആവശ്യമായ സഹായ സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടും.  

xv രാഷ്ട്രത്തിന്റെ മതനിരപേക്ഷ സ്വഭാവം ഉറപ്പുവരുത്തും. സർക്കാർ കാര്യങ്ങളിലും രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും ഉള്ള മതസ്ഥാപനങ്ങളുടെ ഇടപെടൽ നിരോധിക്കും. മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകും. അവരോടുള്ള ഏതു തരം വിവേചനവും നിരോധിക്കപ്പെടും.  

xvi. എല്ലാ തലങ്ങളിലും വിപുലമായ ശാസ്ത്രീയ വിദ്യാഭ്യാസം ഏർപ്പെടുത്തുന്നതിനായി പൊതു വിദ്യാഭ്യാസ വ്യവസ്ഥ വിപുലപ്പെടുത്തും. സെക്കണ്ടറിതലംവരെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസവും വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷ സ്വഭാവവും ഉറപ്പുവരുത്തും. ഉന്നതവിദ്യാഭ്യാസവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും ആധുനികമാക്കപ്പെടുകയും കാലോചിതമായി പരിഷ്‌കരിക്കുകയും ചെയ്യും. വിപുലമായ ഗവേഷണ സ്ഥാപനങ്ങളിലൂടെ ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വികാസം ഉറപ്പുവരുത്തും. കായിക വിനോദ പ്രവർത്തനങ്ങളുടെ വളർച്ചക്കായി സമഗ്രമായ ഒരു നയം ആവിഷ്‌കരിക്കും.  

xvii. സൗജന്യമായ ആരോഗ്യ-വൈദ്യ-മാതൃ ശുശ്രൂഷാസേവനങ്ങളുടെ അതിവിപുലമായ ശൃംഖല സ്ഥാപിക്കപ്പെടും. ശിശുമന്ദിരങ്ങളും തൊഴിലെടുക്കുന്നവർക്ക് വിശ്രമഭവനങ്ങളും വിനോദകേന്ദ്രങ്ങളും സ്ഥാപിക്കും. വൃദ്ധ പെൻഷൻ ഉറപ്പുവരുത്തും. സ്ത്രീകളിലും പുരുഷന്മാരിലും കുടുംബാസൂത്രണബോധം സൃഷ്ടിക്കുന്നതിനായി നിർബന്ധിതമല്ലാത്ത ജനസംഖ്യാനയം ജനകീയ ജനാധിപത്യ ഗവൺമെൻറ് വികസിപ്പിച്ചെടുക്കും.  

xviii. പരിസ്ഥിതി സംരക്ഷിക്കുവാനുള്ള സമഗ്രമായ നടപടികൾ കൈക്കൊള്ളും. പരിസ്ഥിതി സന്തുലനം നിലനിർത്തേണ്ടതിന്റെ ആവശ്യം മനസിൽവെച്ചുകൊണ്ടുള്ള വികസന പരിപാടികൾ ആസൂത്രണം ചെയ്യും. രാജ്യത്തിന്റെ ജൈവവൈവിധ്യവും ജൈവവിഭവങ്ങളും സാമ്രാജ്യത്വ ചൂഷണത്തിൽനിന്ന് സംരക്ഷിക്കും.  

xix. സമൂഹത്തോട് സമന്വയിക്കപ്പെട്ട പൂർണപൗരർ എന്ന നിലയിൽ ജീവിക്കാൻ അവശർക്കുള്ള അവകാശം സംരക്ഷിക്കപ്പെടും. വൃദ്ധർക്കു മാന്യമായ ജീവിതം നയിക്കാനുള്ള അവകാശം സർക്കാർ സഗൗരവം ഉറപ്പുവരുത്തും. മൊത്തത്തിൽ പറഞ്ഞാൽ മൗലികാവകാശങ്ങളായി പരിഗണിക്കപ്പെട്ടുവരുന്ന സാമൂഹ്യാവകാശങ്ങൾ ജനകീയ ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വമായിരിക്കും. 

xx. ജനാധിപത്യ-മതനിരപേക്ഷ വീക്ഷണമുള്ള ഒരു പുതിയ പുരോഗമന ജനകീയ സംസ്‌കാരം വളർത്തിക്കൊണ്ടുവരുന്നതിനായി, ജനകീയ ജനാധിപത്യ ഭരണകൂടവും ഗവൺമെൻറും ജനങ്ങളുടെ സൃഷ്ടിപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതാണ്. ജനങ്ങളുടെ ഭൗതികവും സാംസ്‌കാരികവുമായ ജീവിതത്തെ സമ്പുഷ്ടമാക്കുന്നതിന് ഉതകുന്ന കലയും സംസ്‌കാരവും സാഹിത്യവും രൂപപ്പെടുത്തി വളർത്തിക്കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതാണ്. ജാതിചിന്തയും ലിംഗപക്ഷപാതവും വർഗീയ മുൻവിധികളും അന്ധവിശ്വാസങ്ങളും അധീശത്വാശയങ്ങളും ഉന്മൂലനം ചെയ്യുന്നതിന് അത് ജനങ്ങളെ സഹായിക്കുന്നതാണ്. ശാസ്ത്രീയ സമീപനത്തെ അത് പ്രോൽസാഹിപ്പിക്കും. രാജ്യത്താകെയുള്ള ജനാധിപത്യ ജനവിഭാഗങ്ങളുടെ പൊതുവായ ആശയാഭിലാഷങ്ങളുമായി ഇണങ്ങിച്ചേരുന്നവിധത്തിൽ തങ്ങളുടെ വ്യതിരിക്തമായ ഭാഷയെയും സംസ്‌കാരത്തെയും ജീവിതരീതിയെയും വളർത്തിക്കൊണ്ടുവരാൻ അത്, ഗോത്രവർഗ ജനങ്ങളടക്കമുള്ള ഓരോ ഭാഷ-ദേശീയതയേയും സഹായിക്കുന്നതായിരിക്കും. മറ്റു രാജ്യങ്ങളിലെ ജനങ്ങളുമായി സാഹോദര്യം വളർത്തിയെടുക്കുന്നതിനും വർഗീയവും ദേശീയവുമായ വിരോധം ഇല്ലാതാക്കുന്നതിനും ആവശ്യമായ വികാരങ്ങൾ അതു ജനങ്ങളിൽ സന്നിവേശിപ്പിക്കും.  

xxi.ഇലക്‌ട്രോണിക് മാധ്യമങ്ങൾക്കു പൊതുപ്രക്ഷേപണ വ്യവസ്ഥയിൽ ഊന്നൽ നൽകിക്കൊണ്ട് മാധ്യമങ്ങൾ വികസിപ്പിക്കപ്പെടും. സ്വകാര്യവ്യക്തികളുടെ കൈകളിൽ മാധ്യമ ആസ്തികൾ കേന്ദ്രീകരിക്കുന്നതും ഇന്ത്യൻ മാധ്യമങ്ങളിൽ വിദേശ ഉടമസ്ഥത അനുവദിക്കുന്നതും അല്ല. ജനാധിപത്യപരമായ നിയന്ത്രണവും ഉത്തരവാദിത്വബാധ്യതയും ഉറപ്പുവരുത്തും.

6.4 കൃഷിയുടെയും കർഷകരുടെയും മേഖലയിൽ: കൃഷിയെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യക്കുള്ളത്. ജനസംഖ്യയിൽ 70 ശതമാനത്തിലേറെയും ഗ്രാമങ്ങളിലാണ് വസിക്കുന്നത്. അതിനാൽ കൃഷി വികസിപ്പിക്കേണ്ടതും കർഷക ജനസാമാന്യത്തിന്റെ ജീവിതനിലവാരം ഉയർത്തേണ്ടതും സമ്പദ്‌വ്യവസ്ഥയുടെ സമഗ്ര വികസനത്തിൽ നിർണായക ഘടകങ്ങളാണ്.  

ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ജനകീയ ജനാധിപത്യ ഗവൺമെൻറ് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നതായിരിക്കും  

i. മൗലികമായ ഭൂപരിഷ്‌കാരങ്ങൾ നടപ്പാക്കിക്കൊണ്ട് ഭൂപ്രഭുത്വം അവസാനിപ്പിക്കും. കർഷകത്തൊഴിലാളികൾക്കും ദരിദ്ര കൃഷിക്കാർക്കും സൗജന്യമായി ഭൂമി വിതരണം ചെയ്യുക.  

ii. ദരിദ്രകൃഷിക്കാരും കർഷകത്തൊഴിലാളികളും കൈത്തൊഴിൽക്കാരും ഹുണ്ടികക്കാർക്കും ഭൂപ്രഭുക്കൾക്കും കൊടുക്കാനുള്ള കടങ്ങൾ റദ്ദാക്കുക. 

iii. വൻകിട കച്ചവടക്കാരിൽനിന്നും ബഹുരാഷ്ട്ര കോർപ്പറേഷനുകളിൽനിന്നും വിലനിലവാരത്തിന്റെ കുത്തനെയുള്ള ഏറ്റക്കുറച്ചിലുകളിൽനിന്നും കർഷക ജനസാമാന്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി സർക്കാരിന്റെ നേതൃത്വത്തിൽ ഒരു വിപണന വ്യവസ്ഥ വളർത്തിയെടുക്കുക. കൃഷിക്കാർക്കും കൈത്തൊഴിൽക്കാർക്കും കർഷകത്തൊഴിലാളികൾക്കും കുറഞ്ഞ പലിശനിരക്കിൽ ദീർഘകാല വായ്പ ഉറപ്പുവരുത്തുക. കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പുവരുത്തുക.  

iv. ജലസേചന-വിദ്യുച്ഛക്തി സൗകര്യങ്ങൾ പരമാവധി വർധിപ്പിക്കുക. അവ ശരിയായ വിധത്തിൽ ഉപയോഗപ്പെടുത്തുക. കാർഷികമേഖലയിൽ നാടൻ ഗവേഷണ-വികസന പ്രവർത്തനങ്ങൾക്കു പ്രോൽസാഹനം നൽകുക. ഉൽപ്പാദനക്ഷമത വർധിപ്പിക്കാനായി ആധുനിക സാങ്കേതികവിദ്യകളും മെച്ചപ്പെട്ട വിത്തിനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് കൃഷിസമ്പ്രദായം പരിഷ്‌കരിക്കാൻ കൃഷിക്കാരെ സഹായിക്കുക.  

v. കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിയും സാമൂഹ്യസുരക്ഷാനടപടികളും ജീവിത പരിതഃസ്ഥിതികളും ഉറപ്പുവരുത്തുക. 

vi. കൃഷിക്കും മറ്റ് സേവനങ്ങൾക്കുമായി, സ്വയം സന്നദ്ധതയുടെ അടിസ്ഥാനത്തിൽ കൃഷിക്കാരുടെയും കൈത്തൊഴിൽക്കാരുടെയും സഹകരണ സംഘങ്ങൾക്ക് പ്രോത്‌സാഹനം നൽകുക.  

vii. ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും കുറഞ്ഞവിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി സമഗ്രമായ ഒരു പൊതുവിതരണ സമ്പ്രദായം ഏർപ്പെടുത്തുക.  

6.5 വ്യത്യസ്ത നിലവാരങ്ങളിലുള്ള സാമ്പത്തിക വികസനത്തോടും വ്യത്യസ്ത സാമൂഹ്യ-സാമ്പത്തിക മാതൃകകളോടും കൂടിയ ഒരു വലിയ രാജ്യമാണ് ഇന്ത്യ. അതിനാൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വികാസത്തിനും ജനങ്ങളുടെ ജീവിതപരിതഃസ്ഥിതികളുടെ അനുക്രമമായ പുരോഗതിക്കും ആവശ്യമായ ഉൽപ്പാദനശക്തികൾ ദ്രുതഗതിയിൽ വളർച്ച കൈവരിക്കണമെങ്കിൽ, സമ്പദ്‌വ്യവസ്ഥയുടെ പരമപ്രധാനമേഖലകളിൽ പൊതു ഉടമസ്ഥത നടപ്പാക്കിയും മറ്റ് മേഖലകളിൽ നിയന്ത്രകമാർഗനിദേശക പങ്ക് കൈക്കൊണ്ടും ജനകീയ ജനാധിപത്യ ഗവൺമെൻറ് നിർണായകമായ കടമ നിർവഹിക്കേണ്ടതുണ്ട്. ജനകീയ ജനാധിപത്യ സമ്പദ്‌വ്യവസ്ഥ, വിവിധ ഉടമസ്ഥതാരീതികളോടു കൂടിയ ഒരു ബഹുഘടനാ സംവിധാനമായിരിക്കും. എന്നാൽ അതിൽ പൊതുമേഖലയ്ക്ക് മേധാവിത്വപരമായ പങ്കുണ്ടായിരിക്കുകയും ചെയ്യും. ആഗോളസമ്പദ്‌വ്യവസ്ഥയിൽ വമ്പിച്ച മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വിദേശത്തുനിന്നുള്ള ആധുനിക സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുന്ന അവസരത്തിൽത്തന്നെ, നമ്മുടെ രാജ്യം അതിന്റെ സ്വാശ്രയ അടിത്തറ കൂടുതൽ ശക്തിപ്പെടുത്താൻ പരിശ്രമിക്കും. 

6.6 വ്യവസായത്തിന്റെയും തൊഴിലിന്റെയും മേഖലയിൽ: കർഷകജനസാമാന്യത്തിന്റെ കുറഞ്ഞ വാങ്ങൽക്കഴിവിന്റെ ആഘാതം മാത്രമല്ല നമ്മുടെ വ്യവസായത്തിന് സഹിക്കേണ്ടിവരുന്നത്. ഉൽപ്പാദനത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും കുത്തക കുടുംബങ്ങളുടെ മരണപ്പിടിത്തത്തിന്റെയും വിദേശമൂലധനത്തിന്റെ വർധമാനമായ നുഴഞ്ഞുകയറ്റത്തിന്റെയും സാമ്രാജ്യത്വ ഏജൻസികൾ ചെലുത്തിക്കൊണ്ടിരിക്കുന്ന നാനാരൂപങ്ങളിലുള്ള മേധാവിത്വത്തിന്റെയും ആഘാതങ്ങളും അതിന് സഹിക്കേണ്ടിവരുന്നുണ്ട്. കുത്തകകമ്പനികളിൽ ആസ്തികൾ കേന്ദ്രീകരിക്കപ്പെടുന്നതുമൂലം സാമ്പത്തിക വികസനം വികൃതമാക്കപ്പെടുകയും വ്യാപകമായ അസമത്വങ്ങൾക്ക് കാരണമായിത്തീരുകയും ചെയ്യുന്നു. വിദേശമൂലധനത്തിന്മേലുള്ള ആശ്രിതത്വവും അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തിന്റെ തിട്ടൂരങ്ങളും കടുത്ത ചൂഷണത്തിനും വികസന•വൈകൃതങ്ങൾക്കും വഴിവയ്ക്കുന്നു. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്നവയല്ല ഇവ. അതിനാൽ വ്യവസായത്തിന്റെ മേഖലയിൽ ജനകീയ ജനാധിപത്യ ഗവൺമെൻറ് താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുന്നതായിരിക്കും.  

i വ്യവസായധനം, കച്ചവടം, സേവനം എന്നീ വിവിധ മേഖലകളിൽ ഇന്ത്യനും വിദേശിയുമായ കുത്തകകളെ ഇല്ലാതാക്കുന്നതിനും അവയുടെ ആസ്തികൾ ഏറ്റെടുക്കുന്നതടക്കമുള്ള നടപടികൾ കൈക്കൊള്ളും. 

ii. ആധുനികവൽക്കരണം, ജനാധിപത്യവൽക്കരണം, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ നിയന്ത്രണങ്ങളിലൂടെ അഴിമതിയിൽനിന്നും മോചിപ്പിക്കൽ, ഉത്തരവാദിത്വം നിശ്ചയിക്കൽ, മാനേജ്‌മെൻറിൽ തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തൽ, മൽസരിക്കാനുള്ള കഴിവ് ഉണ്ടാക്കിക്കൊടുക്കൽ എന്നിവയിലൂടെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തും. അതിലൂടെ അവയ്ക്ക് സമ്പദ്‌വ്യവസ്ഥയിൽ നായകസ്ഥാനം ഉറപ്പുവരുത്തും.

iii. ആധുനിക സാങ്കേതികവിദ്യ സ്വായത്തമാക്കുന്നതിനും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടി തെരഞ്ഞെടുക്കപ്പെട്ട ചില മേഖലകളിൽ വിദേശ പ്രത്യക്ഷനിക്ഷേപം അനുവദിക്കും. സമ്പദ്‌വ്യവസ്ഥയുടെ മൊത്തത്തിലുള്ള താൽപര്യത്തിനുവേണ്ടി ഫിനാൻസ് മൂലധനത്തിന്റെ ഒഴുക്ക് നിയന്ത്രിക്കും.

iv. വായ്പ, ന്യായമായ വിലയ്ക്ക് അസംസ്‌കൃത സാധനങ്ങൾ, വിപണന സൗകര്യങ്ങൾ എന്നിവ നൽകി ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സഹായിക്കും.  

v.   സന്തുലിതവും ആസൂത്രിതവുമായ സാമ്പത്തിക വികസനം കൈവരിക്കാൻ കഴിയത്തക്ക വിധത്തിൽ സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളെയും വിപണിയെയും നിയന്ത്രിക്കുകയും സമന്വയിപ്പിക്കുകയും ചെയ്യും. വിദേശവാണിജ്യത്തെ നിയന്ത്രിക്കും.  

vi. താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്തുകൊണ്ട് തൊഴിലാളികളുടെ ജീവിത നിലവാരം മൗലികമായി മെച്ചപ്പെടുത്തും. 1. ജീവിക്കാൻ ആവശ്യമായ കൂലി നിശ്ചയിക്കുക. 2. തൊഴിൽ നിയമം ക്രമമായി കുറച്ചുകൊണ്ടുവരിക. 3. ഓരോരോ രീതിയിലുള്ള അവശതകൾക്കും തൊഴിലില്ലായ്മക്കും പരിഹാരമായി സാമൂഹ്യ ഇൻഷ്വറൻസ്. 4. തൊഴിലാളികൾക്ക് പാർപ്പിട സൗകര്യം. 5. കൂട്ടായി വിലപേശാനും പണിമുടക്കാനുമുള്ള ട്രേഡ്‌യൂണിയനുകളുടെ  അവകാശം അംഗീകരിക്കൽ. രഹസ്യ വോട്ടെടുപ്പിലൂടെ ട്രേഡ് യൂണിയനുകൾക്ക് അംഗീകാരം. 6. ബാലവേല ഇല്ലായ്മ ചെയ്യുക.

vii. തൊഴിലാളികൾക്കും കൃഷിക്കാർക്കും കൈത്തൊഴിൽക്കാർക്കും നികുതിയിൽനിന്ന് പരമാവധി ആശ്വാസം നൽകുക. കൃഷിയിലും വ്യവസായത്തിലും കച്ചവടത്തിലും പടിപടിയായുള്ള നികുതിനിരക്കുകൾ ഏർപ്പെടുത്തുക. സാധാരണക്കാരുടെ താൽപര്യങ്ങൾക്കു നിരക്കുന്ന ഒരു വിലനയം ഫലപ്രദമായി നടപ്പാക്കുക.  

6.7 വിദേശനയത്തിന്റെ മേഖലയിൽ: ലോകസമാധാനം കാത്തുസൂക്ഷിക്കുന്നതിനും സാമ്രാജ്യത്വത്തിന്റെ മേധാവിത്വത്തിനെതിരായി നീങ്ങുന്നതിനും അന്താരാഷ്ട്രബന്ധങ്ങൾ ജനാധിപത്യവൽക്കരിക്കുന്നതിനും ഇന്ത്യ അർഹമായ പങ്ക് നിർവഹിക്കുമെന്ന് ഉറപ്പുവരുത്താനായി ജനകീയ ജനാധിപത്യ ഗവൺമെൻറ് താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നതായിരിക്കും.

i.   സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ രാജ്യങ്ങളുമായും ബന്ധം വളർത്തിയെടുക്കുക. ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിൻ അമേരിക്കയിലെയും എല്ലാ വികസ്വരരാജ്യങ്ങളുമായി ബന്ധവും ഐക്യദാർഢ്യവും ശക്തിപ്പെടുത്തുക. സാമ്രാജ്യത്വ രാജ്യങ്ങളുടെ മേധാവിത്വത്തെ ചെറുക്കാനായി ദക്ഷിണ-ദക്ഷിണ സഹകരണം പ്രോൽസാഹിപ്പിക്കുകയും ചേരിചേരാപ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുക.

ii. സോഷ്യലിസ്റ്റ് രാജ്യങ്ങളുമായും സമാധാനകാംക്ഷികളായ എല്ലാ രാഷ്ട്രങ്ങളുമായും സൗഹൃദബന്ധവും സഹകരണവും വളർത്തിയെടുക്കുക. സാമ്രാജ്യത്വത്തിന് എതിരായും ജനാധിപത്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള എല്ലാ സമരങ്ങൾക്കും പിന്തുണ നൽകുക.  

iii. ആണവ യുദ്ധഭീഷണി ഇല്ലാതാക്കാൻവേണ്ടി പ്രവർത്തിക്കുക. സാർവത്രിക ആണവനിരായുധീകരണത്തിനുവേണ്ടി പ്രവർത്തിക്കുക. സർവനാശം വരുത്തുന്ന എല്ലാവിധ ആയുധങ്ങളും (ആണവ-രാസ-ജൈവ ആയുധങ്ങളെല്ലാം) നിർമാർജനം ചെയ്യുക. വിദേശ സൈനികത്താവളങ്ങളെല്ലാം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെടുക. പരിസരസംരക്ഷണത്തിനും പരിസ്ഥിതി സന്തുലനത്തിനും വേണ്ടി അന്താരാഷ്ട്ര സഹകരണം വളർത്തിക്കൊണ്ടുവരിക.  

iv. ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാക്കിസ്താൻ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ബർമ എന്നിവയുമായി നിലവിലുള്ള അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും സമാധാനപരമായി പരിഹരിക്കുന്നതിനും സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിനും പരസ്പര ചർച്ചകളിലൂടെ പ്രത്യേക ശ്രമം നടത്തുക. ദക്ഷിണേഷ്യൻ സഹകരണം വളർത്തുക.


VII  ജനകീയ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കൽ

7.1 ഇന്ത്യൻ വിപ്ലവത്തിന്റെ മൗലികകടമകൾ പരിപൂർണമായും പൂർത്തീകരിക്കുന്നതിന് വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ഇന്നത്തെ ബൂർഷ്വാ-ഭൂപ്രഭു ഭരണകൂടത്തെ മാറ്റി തൽസ്ഥാനത്ത് തൊഴിലാളിവർഗ നേതൃത്വത്തിലുള്ള ഒരു ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുകയെന്നത് ഇന്നത്തെ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്.  

7.2 നമ്മുടെ വിപ്ലവത്തിന്റെ സ്വഭാവം, അതിന്റെ വികാസത്തിന്റെ ഇന്നത്തെ ഘട്ടത്തിൽ, അനിവാര്യമായും ഫ്യൂഡൽവിരുദ്ധവും സാമ്രാജ്യവിരുദ്ധവും കുത്തകവിരുദ്ധവും ജനാധിപത്യപരവുമാണ്. നമ്മുടെ വിപ്ലവത്തിന്റെ ഘട്ടം, അതു നേടിയെടുക്കാനുള്ള സമരത്തിൽ വിവിധ വർഗങ്ങൾ വഹിക്കുന്ന പങ്ക് എന്തെന്നു നിർണയിക്കുന്നു. സോഷ്യലിസം നേടിയെടുക്കാനുള്ള മുന്നേറ്റത്തിലെ ഒരു അവശ്യഘട്ടം എന്ന നിലയിൽ, ഇന്നത്തെ കാലഘട്ടത്തിൽ, തൊഴിലാളിവർഗം, ജനാധിപത്യവിപ്ലവത്തിന് നേതൃത്വം നൽകേണ്ടിയിരിക്കുന്നു. ഇത് പഴയ രീതിയിലുള്ള ബൂർഷ്വാ ജനാധിപത്യ വിപ്ലവമല്ല. മറിച്ച്, തൊഴിലാളിവർഗം സംഘടിപ്പിക്കുന്നതും അവർ തന്നെ നയിക്കുന്നതുമായ പുതിയ രീതിയിലുള്ള ജനകീയ ജനാധിപത്യ വിപ്ലവമാണ്.  

7.3 കൃഷിയിലെയും വ്യവസായങ്ങളിലെയും ഉൽപ്പാദനശക്തികളിലെ ഫ്യൂഡൽ-അർധഫ്യൂഡൽ കാൽച്ചങ്ങലകളുടെ അവശിഷ്ടങ്ങൾ കൂടി തൂത്തുമാറ്റാൻ കഴിയത്തക്കവിധത്തിൽ, കർഷക ജനസാമാന്യത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് മൗലികമായ ഭൂപരിഷ്‌കാരം നടപ്പാക്കുക എന്നതാണ് ജനകീയ ജനാധിപത്യവിപ്ലവത്തിന്റെ പ്രഥമവും പ്രധാനവുമായ കടമ. അതോടൊപ്പം, ജാതിയെപ്പോലുള്ള പ്രാങ് മുതലാളിത്ത സാമൂഹ്യാവശിഷ്ടങ്ങളിലൂടെ ഗ്രാമങ്ങളെ യുഗങ്ങളോളം പഴക്കമുള്ള പിന്നോക്കാവസ്ഥയിൽ തളച്ചിടുന്ന സാമൂഹ്യ വ്യവസ്ഥ പരിഷ്‌കരിക്കുന്നതിനുള്ള സമഗ്രമായ നടപടികൾ കൈക്കൊള്ളുകയും വേണം. യഥാർഥത്തിൽ ജനകീയ-ജനാധിപത്യ വിപ്ലവത്തിന്റെ അച്ചുതണ്ടായ കാർഷിക വിപ്ലവത്തിന്റെ പൂർത്തീകരണവുമായി ഈ കടമയെ ദൃഢമായി ബന്ധിപ്പിക്കുകയും വേണം. സാമ്രാജ്യത്വത്തിന്റെ വിനാശകരമായ സ്വാധീനത്തിൽനിന്നും ബഹുരാഷ്ട്ര കുത്തകകളുടെയും അന്താരാഷ്ട്ര കുത്തകമൂലധനത്തിന്റെ വിവിധ ഏജൻസികളുടെയും മേധാവിത്വത്തിൽനിന്നും നമ്മുടെ ജനങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ - സാമൂഹ്യ ജീവിതത്തെ സ്വതന്ത്രമാക്കുക എന്നതാണ് രണ്ടാമത്തെ അടിയന്തര കടമ. കുത്തകമൂലധനത്തിന്റെ അധികാരം തകർക്കുക എന്ന കടമ ഇതുമായി ബന്ധപ്പെട്ടതുതന്നെയാണ്. 

7.4 പക്ഷെ വൻകിട ബൂർഷ്വാസിക്കും ഭരണകൂടത്തിൽ പ്രമുഖസ്ഥാനം വഹിക്കുന്ന അതിന്റെ രാഷ്ട്രീയ പ്രതിനിധികൾക്കും എതിരായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊള്ളാതെ, അവർക്കെതിരായി സമരം ചെയ്യാതെ, ഇന്നത്തെ പശ്ചാത്തലത്തിൽ, വിപ്ലവത്തിന്റെ മൗലികവും അടിസ്ഥാനപരവുമായ ഈ കടമകൾ നിറവേറ്റാൻ കഴിയുകയില്ല. തങ്ങളുടെ വർഗമേധാവിത്വത്തെ താങ്ങിനിർത്താനായി വൻകിട ബൂർഷ്വാസി ഭൂപ്രഭുത്വവുമായി കൂട്ടുചേർന്നിരിക്കുകയാണ്. വിദേശകുത്തക മൂലധനത്തെ സംരക്ഷിക്കുന്നതിനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതൽ നുഴഞ്ഞുകടക്കാൻ അതിന് അവസരമുണ്ടാക്കിക്കൊടുക്കുന്നതിനും വേണ്ടി, അവർ തങ്ങളുടെ ഭരണകൂടാധികാരത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, വിദേശകുത്തകകളുമായി അനുരഞ്ജനം നടത്തുകയും കൂട്ടുസംരംഭങ്ങളിൽ ഏർപ്പെടുകയും വൻകിട ഇന്ത്യൻ ഭൂപ്രഭുക്കളുമായി കൂട്ടുകൂടുകയും ചെയ്യുക എന്ന നയം അനുവർത്തിക്കുന്ന അവർ മുതലാളിത്ത വികസനത്തിന്റെ മാർഗം ഊർജസ്വലമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. അത് നമ്മുടെ രാജ്യത്തെ കുത്തക മൂലധനത്തിന്റെ വളർച്ചയെ അങ്ങേയറ്റം അനായാസമാക്കിയിട്ടുണ്ട്. അതിനാൽ ഭൂപ്രഭുത്വത്തിനും വിദേശകുത്തക മൂലധനത്തിനും എതിരായി ജനാധിപത്യവിപ്ലവം വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊള്ളുന്നു. എന്നുമാത്രമല്ല, അതോടൊപ്പം വിദേശ ഫിനാൻസ് മൂലധനവുമായി അനുരഞ്ജനം, കൂട്ടുപങ്കാളിത്തം, ഭൂപ്രഭുത്വവുമായി കൂട്ടുകൂടൽ എന്നീ നയങ്ങൾ അനുവർത്തിക്കുന്നതും ഭരണകൂടത്തിന് നേതൃത്വം നൽകുന്നതുമായ വൻകിട ബൂർഷ്വാസിക്ക് എതിരാണ്, ജനകീയ ജനാധിപത്യ വിപ്ലവം.

7.5 തൊഴിലാളിവർഗത്തിന്റെയും അതിന്റെ രാഷ്ട്രീയപ്പാർടിയായ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്)യുടെയും നേതൃത്വത്തിലല്ലാതെ, ജനകീയ ജനാധിപത്യമുന്നണി വിജയകരമായി കെട്ടിപ്പടുക്കാനോ, വിപ്ലവം വിജയത്തിലെത്തിക്കാനോ കഴിയുകയില്ല. ചരിത്രപരമായി, തൊഴിലാളിവർഗമല്ലാതെ, ആധുനിക സമൂഹത്തിലെ മറ്റൊരു വർഗവും ഈ കടമ നിറവേറ്റാൻ വിധിക്കപ്പെട്ടവരായിട്ടില്ല. നമ്മുടെ കാലഘട്ടത്തിലെ അനുഭവങ്ങളെല്ലാം, ഈ സത്യം തികച്ചും വ്യക്തമാക്കിത്തരുന്നുണ്ട്.  

7.6 ജനകീയ ജനാധിപത്യമുന്നണിയുടെ അന്തഃസത്തയും അടിത്തറയും തൊഴിലാളിവർഗവും കർഷകജനസാമാന്യവും തമ്മിലുള്ള ദൃഢമായ കൂട്ടുകെട്ടാണ്. ദേശീയ സ്വാതന്ത്ര്യം കാത്തുരക്ഷിക്കുന്നതിലും ദൂരവ്യാപകമായ ജനാധിപത്യ പരിവർത്തനങ്ങൾ കൈവരിക്കുന്നതിലും സർവതോമുഖമായ സാമൂഹ്യ പുരോഗതി ഉറപ്പുവരുത്തുന്നതിലും പരമപ്രധാനമായ ശക്തിയാണ് ഈ കൂട്ടുകെട്ട്. വിപ്ലവം നടത്തുന്നതിൽ മറ്റ് വർഗങ്ങൾക്കുള്ള പങ്ക്, ഈ തൊഴിലാളി-കർഷക സഖ്യത്തിന്റെ ശക്തിയെയും സ്ഥിരതയെയും നിർണായകമായി ആശ്രയിച്ചിരിക്കുന്നു.  

7.7 മുതലാളിത്തം കാർഷികമേഖലയിലേക്ക് ആഴ്ന്നിറങ്ങിയിട്ടുള്ളതിനാൽ കർഷക ജനസാമാന്യത്തിനിടയിൽ വ്യക്തമായ വേർതിരിവ് ഉണ്ടായിട്ടുണ്ട്. വ്യത്യസ്തവിഭാഗങ്ങൾ, വിപ്ലവത്തിൽ വ്യത്യസ്ത പങ്കാണ് വഹിക്കുക. ഗ്രാമീണകുടുംബങ്ങളിൽ മഹാഭൂരിപക്ഷവും കർഷകത്തൊഴിലാളികളും ദരിദ്രകൃഷിക്കാരുമാണ്. ഭൂപ്രഭുക്കളുടെയും മുതലാളിമാരുടെയും കടുത്ത ചൂഷണത്തിന് വിധേയരാവുന്ന അവർ, തൊഴിലാളിവർഗത്തിന്റെ അടിസ്ഥാനസഖ്യശക്തികളായിരിക്കും. നാട്ടിൻപുറങ്ങളിലെ കൊള്ളപ്പലിശക്കാരായ ഹുണ്ടികക്കാർ, ജന്മികൾ, മുതലാളിത്ത ഭൂപ്രഭുക്കൾ എന്നിവരുടെയും ബഹുരാഷ്ട്രകുത്തകകളുടെയും വൻകിട ബൂർഷ്വാസിയുടെയും നിയന്ത്രണത്തിലുള്ള മുതലാളിത്ത വിപണിയുടെയും പകൽക്കൊള്ളയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്നവരാണ് ഇടത്തരം കൃഷിക്കാർ. ഗ്രാമീണ ജീവിതത്തിലെ ഭൂപ്രഭുത്വമേധാവിത്വം അവരുടെ സാമൂഹ്യനിലയെ നാനാതരത്തിൽ ബാധിക്കുന്നത് ജനകീയ ജനാധിപത്യമുന്നണിയിലെ വിശ്വസ്തരായ സഖ്യകക്ഷികളായി അവരെ മാറ്റുന്നു.  

7.8 കർഷകജനസാമാന്യത്തിൽ ധനികകൃഷിക്കാർ നല്ല സ്വാധീനശക്തിയുള്ള വിഭാഗമാണ്. ബൂർഷ്വാ-ഭൂപ്രഭു കാർഷികനയങ്ങൾ അവരിൽ ഒരു വിഭാഗത്തിന് നേട്ടമുണ്ടാക്കിക്കൊടുത്തിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. സ്വാതന്ത്ര്യാനന്തര സർക്കാരുകളുടെ ഭരണത്തിൽ അവരും നേട്ടമുണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നതിന് അവർ കർഷകത്തൊഴിലാളികളെ കൂലിക്കു വയ്ക്കുന്നതുകൊണ്ട്, മുതലാളിത്ത ഭൂപ്രഭുവർഗത്തോടു ചേരാനുള്ള പ്രവണതയാണ് അവർക്കുള്ളത്. എന്നാൽ കുത്തകകച്ചവടക്കാരുടെയും ബഹുരാഷ്ട്ര കോർപറേഷനുകളുടെയും പിടിയിൽ അമർന്ന വിപണിയുടെ കൊള്ളയ്ക്ക് വിധേയരാക്കപ്പെട്ടവരും വിലനിലവാരത്തിന്റെ തുടർച്ചയായ ഏറ്റക്കുറച്ചിലുകളുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നവരുമാണ് അവർ എന്നതിനാൽ ബൂർഷ്വാ-ഭൂപ്രഭു ഗവൺമെൻറിനെതിരായി അവരും മുന്നോട്ടുവരും. ചില ഘട്ടങ്ങളിൽ അവരേയും ജനകീയ ജനാധിപത്യമുന്നണിയിൽ കൊണ്ടുവരാവുന്നതാണ്; ചാഞ്ചാട്ടസ്വഭാവം ഉണ്ടെങ്കിലും അവർക്കും ജനകീയ ജനാധിപത്യ വിപ്ലവത്തിൽ ഒരു പങ്കുവഹിക്കാൻ കഴിയുന്നതാണ്. 

7.9 മുതലാളിത്ത-ഭൂപ്രഭു ഭരണത്തിൻകീഴിൽ ഗ്രാമീണമേഖലയിലെ ഇടത്തരക്കാരും നഗരപ്രദേശങ്ങളിലെ ഇടത്തരക്കാരും കടുത്ത ദുരിതം അനുഭവിക്കുന്നുണ്ട്. വളരെയേറെ ''വെള്ളക്കോളർ'' ജീവനക്കാരും അധ്യാപകരും എഞ്ചിനീയർമാരും ഡോക്ടർമാരും പ്രൊഫഷണലുകളും ബുദ്ധിജീവികളിൽ പുതിയ ഒരു വിഭാഗവും അടങ്ങുന്ന ഇത്തരക്കാർ പ്രധാനപ്പെട്ടതും സ്വാധീനശക്തിയുള്ളതുമായ ഒരു വിഭാഗമാണ്. മുതലാളിത്തം കൂടുതൽ വികസിക്കുകയും ഉദാരവൽക്കരണനയങ്ങൾ കൂടുതൽ വിപുലമാവുകയും ചെയ്തതോടെ, ഇടത്തരക്കാർക്കുള്ളിൽതന്നെയുള്ള വേർതിരിവ് കൂടുതൽ അഗാധമായിട്ടുണ്ട്. ഇടത്തരക്കാരിൽ മുകൾത്തട്ടിലുള്ള ഒരു വിഭാഗം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഇടത്തരക്കാരിൽ ബാക്കിയുള്ളവരുടെ കാഴ്ചപ്പാടിനോട് അവർ യോജിക്കുന്നില്ല. പക്ഷേ, ഇവരിൽ മഹാഭൂരിപക്ഷമാകട്ടെ, അവശ്യസാധനങ്ങളുടെ വർധിച്ചുകൊണ്ടേയിരിക്കുന്ന വിലക്കയറ്റവും ഗവൺമെൻറ് കെട്ടിയേൽപ്പിച്ച കനത്ത നികുതി ഭാരവും കനത്ത തൊഴിലില്ലായ്മയും അടിസ്ഥാന ജീവിതസൗകര്യങ്ങളുടെ അഭാവവും മൂലം ദുരിതം അനുഭവിക്കുകയാണ്. ജനകീയ ജനാധിപത്യ മുന്നണിയിലെ ഒരു സഖ്യശക്തിയാവാൻ അവർക്കു കഴിയും; അവർ സഖ്യശക്തിയായിരിക്കുകയും ചെയ്യും. വിപ്ലവത്തിന്റെ പക്ഷത്തേക്ക് അവരെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ഈ വിഭാഗത്തിലുള്ളവരെ ജനാധിപത്യലക്ഷ്യങ്ങൾക്കു പിന്നിൽ അണിനിരത്തുന്ന കാര്യത്തിൽ ബുദ്ധിജീവികൾക്കുള്ള പങ്ക് സുപ്രധാനമാണ്.

7.10 ഇന്ത്യൻ ബൂർഷ്വാസിക്ക് ഒരു വർഗമെന്ന നിലയിൽ, സാമ്രാജ്യത്വവുമായി വൈരുധ്യങ്ങളുണ്ട്. അതുപോലെതന്നെ ഫ്യൂഡൽ-അർധഫ്യൂഡൽ കാർഷിക വ്യവസ്ഥയുമായും അവർക്ക് വൈരുധ്യങ്ങളുണ്ട്; സംഘട്ടനങ്ങളുണ്ട്. എന്നാൽ, അവരിൽ വൻകിടക്കാരും കുത്തകകളുമായ വിഭാഗം സ്വാതന്ത്ര്യാനന്തരം, ഈ വൈരുധ്യങ്ങളും സംഘട്ടനങ്ങളും അനുരഞ്ജനത്തിലൂടെയും സമ്മർദങ്ങളിലൂടെയും വിലപേശലുകളിലൂടെയും പരിഹരിക്കാനായി, ഭരണകൂടാധികാരത്തിന്മേലുള്ള തങ്ങളുടെ സ്വാധീനത്തെ ഉപയോഗപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ പ്രക്രിയക്കിടയിൽ അവർ ഭൂപ്രഭുക്കളുമായി അധികാരം പങ്കുവയ്ക്കുന്നു. അവർക്ക് ജനവിരുദ്ധ-കമ്യൂണിസ്റ്റ്‌വിരുദ്ധ സ്വഭാവമാണുള്ളത്. ജനകീയ ജനാധിപത്യമുന്നണിക്കും വിപ്ലവലക്ഷ്യങ്ങൾക്കും അവർ തീർത്തും എതിരാണ്. 

7.11 കുത്തകയല്ലാത്ത, വൻകിടയല്ലാത്ത, ബൂർഷ്വാസിക്ക്, വൻകിട ബൂർഷ്വാസിയിൽനിന്നും വിദേശബഹുരാഷ്ട്ര കമ്പനികളിൽ നിന്നും പലവിധത്തിലും അസമമായ മത്‌സരം നേരിടേണ്ടിവരുന്നു. മുതലാളിത്ത പ്രതിസന്ധിയും ബഹുരാഷ്ട്ര കോർപ്പറേഷനുകളുടെ അനിയന്ത്രിതമായ പ്രവേശനവും മൂലം അവരും വിദേശമൂലധനവും തമ്മിലുള്ള വൈരുധ്യം മൂർച്ഛിക്കും. തങ്ങളുടെ സാമ്പത്തികാധികാരവും ഭരണകൂടത്തിലുള്ള പ്രമുഖസ്ഥാനവും ഉപയോഗപ്പെടുത്തിക്കൊണ്ട് വൻകിട ബൂർഷ്വാസി, തങ്ങളുടെ ദുർബലരായ വർഗ സഹോദരങ്ങളുടെ ചെലവിൽ, പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്നു. അതിനാൽ ബൂർഷ്വാസിയിലെ ദുർബലമായ ഈ വിഭാഗം ഭരണകൂടാധികാരവുമായി എതിരിടാൻ നിർബന്ധിതരായിത്തീരുന്നു. ജനകീയ ജനാധിപത്യമുന്നണിയിൽ അവർക്ക് ഒരു സ്ഥാനം കണ്ടെത്താൻ കഴിയും. എന്നാൽ വൻകിട ബൂർഷ്വാസിയുമായി ഇപ്പോഴും ഭരണം പങ്കിടുന്നവരാണ് ഈ വിഭാഗമെന്നും അതേ ഭരണത്തിൽ ഇനിയും മുന്നേറാൻകഴിയും എന്ന ഉയർന്ന പ്രതീക്ഷകൾ വെച്ചുപുലർത്തുന്നവരാണ്അവരെന്നുമുള്ള കാര്യം നാം ഓർക്കേണ്ടതുണ്ട്.വസ്തുനിഷ്ഠമായി പുരോഗമനാത്മകമായ ഒരുപങ്ക് ആ വിഭാഗത്തിനുണ്ടെങ്കിൽതന്നെയുംഇന്ത്യൻ വൻകിടബൂർഷ്വാസിയും സാമ്രാജ്യത്വവുമായി താരതമ്യപ്പെടുത്തുമ്പോൾഅതിന്റെ ദുർബലമായ വർഗനിലപാടുകാരണം അത് അസ്ഥിരമാണ്. ഒരുവശത്ത്വൻകിട ബൂർഷ്വാസിയും വിദേശമൂലധനവുംമറുവശത്ത് ജനകീയ ജനാധിപത്യമുന്നണിയും ഇവയ്ക്കിടയിൽക്കിടന്ന് ആ വിഭാഗംചാഞ്ചാടിക്കൊണ്ടിരിക്കും. ഈ വിഭാഗത്തിന്റെഈ ഇരട്ടസ്വഭാവം കാരണം അസ്ഥിരമായ ഒരുസഖ്യശക്തി എന്ന നിലയിൽ വിപ്ലവത്തിലുള്ളഅതിന്റെ പങ്കാളിത്തം പോലും വസ്തുനിഷ്ഠമായ ഏതാനും ഘടകങ്ങളെആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുക.വർഗശക്തികൾ തമ്മിലുള്ളപരസ്പരബന്ധത്തിലുള്ള മാറ്റം സാമ്രാജ്യത്വഭൂപ്രഭുത്വങ്ങളും ജനങ്ങളുംതമ്മിലുള്ള വൈരുധ്യത്തിന്റെ ആഴം, വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ഭരണകൂടവും ബൂർഷ്വാസിയിലെ മറ്റ് വിഭാഗങ്ങളും തമ്മിലുള്ള വൈരുധ്യങ്ങളുടെആഴം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച്.  

7.12 അവരുടെ പ്രശ്‌നങ്ങൾവസ്തുനിഷ്ഠമായി ശ്രദ്ധാപൂർവം പഠിച്ച്അവരെ ജനാധിപത്യമുന്നണിയിലേക്ക്കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ഇന്ത്യൻ കുത്തകകൾക്കുംവിദേശ സാമ്രാജ്യമത്‌സരക്കാർക്കുംഎതിരായി അവർ നടത്തുന്ന എല്ലാ സമരങ്ങളിലും അവർക്ക് പിന്തുണ നൽകുന്നകാര്യത്തിൽ തൊഴിലാളിവർഗം ഒരുഅവസരവും പാഴാക്കിക്കൂടാ.  

7.13 ജനകീയജനാധിപത്യ വിപ്ലവംകൈവരിക്കുന്നതിനുവേണ്ടി ജനകീയജനാധിപത്യമുന്നണി കെട്ടിപ്പടുക്കുക എന്നമൗലികലക്ഷ്യവും വൻകിട ബൂർഷ്വാസിയുടെനേതൃത്വത്തിലുള്ള ഇന്നത്തെഇന്ത്യൻഭരണകൂടവുമായി അനിവാര്യമായിസംഘട്ടനത്തിൽ ഏർപ്പെടേണ്ടിവരും എന്നവസ്തുതയും ഒരുനിമിഷംപോലുംവിസ്മരിക്കാതിരിക്കുമ്പോൾതന്നെ, വൻകിട ബൂർഷ്വാസി അടക്കമുള്ള ഇന്ത്യൻബൂർഷ്വാസിയും സാമ്രാജ്യത്വവും തമ്മിൽ ഇന്ന് നിലനിൽക്കുന്ന വൈരുധ്യങ്ങളെയുംസംഘട്ടനങ്ങളെയും തൊഴിലാളിവർഗവുംഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി  (മാർക്‌സിസ്റ്റ്) യും ശരിക്കും കണക്കിലെടുക്കുന്നു. ബഹുരാഷ്ട്രകോർപ്പറേഷനുകളുടെയും വിദേശ ഫിനാൻസ്മൂലധനത്തിന്റെയും ഇന്ത്യൻസമ്പദ്‌വ്യവസ്ഥയിലേക്കുള്ള സ്വതന്ത്രവും അനിയന്ത്രിതവുമായ പ്രവേശനം, ഈവൈരുധ്യത്തെ മൂർഛിപ്പിക്കും. ഈപ്രതിഭാസത്തെ ശ്രദ്ധാപൂർവം പഠിക്കുന്ന അവസരത്തിൽതന്നെ സാമ്രാജ്യത്വത്തെഒറ്റപ്പെടുത്തുന്നതിനുംജനാധിപത്യമുന്നേറ്റത്തിനായുള്ള ജനങ്ങളുടെസമരങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഇത്തരംഎല്ലാ അഭിപ്രായവ്യത്യാസങ്ങളെയുംപിളർപ്പുകളെയും സംഘട്ടനങ്ങളെയുംവൈരുധ്യങ്ങളെയും ഉപയോഗപ്പെടുത്താൻഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) പരമാവധി ശ്രമിക്കുന്നതായിരിക്കും. എല്ലാസാമ്രാജ്യത്വവിരുദ്ധ പ്രശ്‌നങ്ങളിലുംലോകസമാധാന പ്രശ്‌നങ്ങളിലുംസാമ്രാജ്യത്വവുമായി സംഘട്ടനങ്ങളിലേക്ക് നയിക്കുന്ന എല്ലാ സാമ്പത്തിക-രാഷ്ട്രീയപ്രശ്‌നങ്ങളിലും നമ്മുടെ പരമാധികാരവുംസ്വതന്ത്ര വിദേശനയവുംശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട എല്ലാപ്രശ്‌നങ്ങളിലും രാജ്യത്തിന്റെ യഥാർഥതാൽപര്യങ്ങൾക്ക് അനുസൃതമായി ഗവൺമെൻറ്കൈക്കൊള്ളുന്ന നയങ്ങൾക്ക് നിർലോഭമായപിന്തുണ നൽകാൻ തൊഴിലാളിവർഗംമടിക്കുകയില്ല.  

7.14 സ്വാതന്ത്ര്യത്തിനുശേഷവുംപിന്തിരിപ്പൻ-പ്രതിവിപ്ലവ പ്രവണതകൾനിലനിന്നുവരുന്നുണ്ട്. ഫ്യൂഡൽ ആശയങ്ങളുടെഅഗാധമായ സ്വാധീനത്തെ ആശ്രയിച്ച്നിലനിൽക്കുന്ന ജനങ്ങളുടെപിന്നോക്കാവസ്ഥയെ അവർ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈഅടുത്ത പതിറ്റാണ്ടുകളിൽകോൺഗ്രസിനെതിരായ അസംതൃപ്തിവർധിച്ചുവരികയും അത് കോൺഗ്രസിനെഅധഃപതനത്തിലേക്ക് നയിക്കുകയുംചെയ്തപ്പോൾ, അത്ഉപയോഗപ്പെടുത്തിക്കൊണ്ട് കോൺഗ്രസ് പാർട്ടി മൂലമുണ്ടായ ശൂന്യത നികത്താൻ ആപിന്തിരിപ്പൻ-പ്രതിവിപ്ലവശക്തികൾഗൗരവമായ ശ്രമംനടത്തിക്കൊണ്ടിരിക്കുകയാണ്.പിളർപ്പുണ്ടാക്കുന്നതും വർഗീയവുമായപരിപാടിയോടുകൂടിയപിന്തിരിപ്പൻപാർടിയാണ് ഭാരതീയജനതാപാർടി. മറ്റ് മതങ്ങളോടുള്ള വെറുപ്പുംഅസഹിഷ്ണുതയും തീവ്രദേശീയതയുടേതായസങ്കുചിതവാദവും ആണ് അതിന്റെപിന്തിരിപ്പൻ ഉള്ളടക്കത്തിന്റെ അടിസ്ഥാനം.ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയസ്വയംസേവക് സംഘം മാർഗനിർദേശംനൽകുകയും മേധാവിത്വം വഹിക്കുകയുംചെയ്യുന്നതിനാൽ, ബി ജെ പി സാധാരണബൂർഷ്വാ പാർടിയല്ല. ബി ജെ പിഅധികാരത്തിലിരിക്കുമ്പോൾ,ഭരണകൂടാധികാരത്തിന്റെയും ഭരണകൂടസംവിധാനത്തിന്റെയും ഉപകരണങ്ങളിൽ ആർ എസ് എസിന് ഇടപെടാൻ കഴിയുന്നുണ്ട്. ഹിന്ദുത്വ പ്രത്യയശാസ്ത്രംപുനരുത്ഥാനവാദെത്ത വളർത്തുന്നു. ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ അത് ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തെ നിഷേധിക്കുന്നു. ഇത്തരത്തിലുള്ള വർഗീയകാഴ്ചപ്പാടിന്റെ വികാസം ന്യൂനപക്ഷമതമൗലികതയുടെവളർച്ചയിലേക്കാണ് നയിക്കുന്നത്. രാഷ്ട്രസംവിധാനത്തിന്റെ മതനിരപേക്ഷഅടിത്തറെയ സംബന്ധിച്ചിടത്തോളം അത്ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു;ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്അത് ഗുരുതരമായ അപകടംവരുത്തിവെക്കുന്നു. വൻകിടബിസിനസുകാരിലും ഭൂപ്രഭുക്കളിലും ഒരുവലിയ വിഭാഗത്തിനു പുറമേ യു എസ് എയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വവുംബി ജെ പിക്ക് അങ്ങേയറ്റം പിന്തുണനൽകിക്കൊണ്ടിരിക്കുകയാണ്. 

7.15 മേൽപറഞ്ഞ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് രാജ്യത്തിലെ എല്ലാ ദേശാഭിമാന ശക്തികളുമായും ഐക്യമുണ്ടാക്കുക എന്നത് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്)അതിന്റെ കടമയായി സ്വയംമുന്നോട്ടുവെക്കുന്നു. മുതലാളിത്തപൂർവസമൂഹത്തിന്റെ അവശിഷ്ടങ്ങളെല്ലാം തുടച്ചുനീക്കുന്നതിനും കർഷകജനസാമാന്യത്തിന്റെതാൽപര്യങ്ങൾക്കനുസരിച്ചും സമഗ്രമായരീതിയിലും കാർഷികവിപ്ലവംനടപ്പാക്കുന്നതിലും വിദേശമൂലധനത്തിന്റെഅനിയന്ത്രിതമായ പ്രവേശനത്തെ എതിർക്കുന്നതിലും ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയും സാമൂഹ്യജീവിതവുംസംസ്‌കാരവും മൗലികമായിഉടച്ചുവാർക്കുന്നതിന് മുന്നിലുള്ള എല്ലാ തടസങ്ങളും നീക്കുന്നതിലും തൽപരരായഎല്ലാവരും ഇതിൽ ഉൾപ്പെടുന്നു.  

7.16 തൊഴിലാളി-കർഷക സഖ്യത്തെ കേന്ദ്രീകരിച്ചുകൊണ്ട് എല്ലാദേശാഭിമാന-ജനാധിപത്യ ശക്തികളുടെയുംവിപ്ലവഐക്യം കെട്ടിപ്പടുത്ത് അതിലൂടെ ജനകീയജനാധിപത്യ വിപ്ലവത്തിന്റെ ലക്ഷ്യങ്ങൾപൂർത്തീകരിക്കാനുള്ള സമരം വളരെ സങ്കീർണവും കാലവിളംബംവരുത്തുന്നതുമാണ്. വ്യത്യസ്ത പരിതഃസ്ഥിതികളിൽ, വ്യത്യസ്ത ഘട്ടങ്ങളിലായി അത് നടത്തേണ്ടിവരും. വിപ്ലവപ്രസ്ഥാനത്തിന്റെ വികാസത്തിന്റെവ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത വർഗങ്ങൾ, ഒരേ വർഗത്തിലെതന്നെ വ്യത്യസ്തവിഭാഗങ്ങൾ എന്നിവ വ്യത്യസ്തങ്ങളായ നിലപാടുകൾ കൈക്കൊള്ളാൻ നിർബന്ധിതമാകും. തന്ത്രപരമായി ലക്ഷ്യം സാധിച്ചെടുക്കുന്നതിന് ഈബഹുജനപ്രസ്ഥാനങ്ങൾ വളർത്തിക്കൊണ്ടുവരികയും അനുയോജ്യമായ ഐക്യമുന്നണി അടവുകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ശക്തമായ ഒരു കമ്യൂണിസ്റ്റ് പാർടിക്കു മാത്രമേ, ഈ ചുവടുമാറ്റങ്ങളെ ഉപയോഗപ്പെടുത്താനും ഈ വിഭാഗങ്ങളെ തങ്ങളുടെ അണികളിലേക്ക് ആകർഷിക്കാനും കഴിയൂ. ഏറ്റവും ആത്മാർഥതയുള്ള ആത്മാർപ്പണത്തിനു തയ്യാറുള്ള വിപ്ലവകാരികളെ സ്വന്തം അണികളിലേക്കു കൊണ്ടുവരുന്ന അത്തരം ഒരു പാർട്ടിക്കു മാത്രമേ വിപ്ലവപ്രസ്ഥാനത്തിന്റെ പാതയിലുണ്ടാവുന്ന വിവിധ വളവുതിരുവുകളിലൂടെബഹുജനങ്ങളെ മുന്നോട്ടു നയിക്കാൻ കഴിയൂ.

7.17 ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്നരാഷ്ട്രീയസ്ഥിതിയുടെ ആവശ്യങ്ങളെ നേരിടാൻ പാർട്ടിക്ക് വിവിധ ഇടക്കാല മുദ്രാവാക്യങ്ങൾ ആവിഷ്‌കരിക്കേണ്ടിവരുമെന്നുള്ളത്വ്യക്തമാണ്. ഇന്നത്തെഭരണാധികാരിവർഗങ്ങളെ മാറ്റി തൽസ്ഥാനത്ത് തൊഴിലാളി-കർഷകസഖ്യത്തിന്മേൽ പടുത്തുയർത്തിയ ഒരുപുതിയ ജനാധിപത്യ ഭരണകൂടവും ഗവൺമെൻറും സ്ഥാപിക്കുകയെന്ന കടമജനങ്ങളുടെ മുമ്പാകെഉയർത്തിപ്പിടിക്കുമ്പോൾതന്നെ ജനങ്ങൾക്ക് ആശ്വാസം നൽകുകയും നിലവിലുള്ളപരിമിതികൾക്കകത്തുനിന്നുകൊണ്ട് ബദൽനയങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന പരിപാടി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമായ ഗവൺമെൻറുകൾനിലവിൽ വരുത്താൻ കിട്ടുന്ന എല്ലാ സന്ദർഭങ്ങളും പാർട്ടി ഉപയോഗപ്പെടുത്തും. അത്തരം ഗവൺമെൻറുകളുടെ രൂപീകരണം അധ്വാനിക്കുന്നജനങ്ങളുടെ വിപ്ലവപ്രസ്ഥാനത്തിന് ഉത്തേജനം നൽകുകയുംജനാധിപത്യമുന്നണി കെട്ടിപ്പടുക്കുകയെന്ന പ്രക്രിയയെ സഹായിക്കുകയും ചെയ്യുന്നു. പക്ഷേ, അടിസ്ഥാനപരമായി ഒരു രീതിയിലും അത് രാഷ്ട്രത്തിന്റെസാമ്പത്തിക-രാഷ്ട്രീയ പ്രശ്‌നങ്ങൾ പരിഹരിക്കുകയില്ല. അതുകൊണ്ട്മൂർത്തമായ സാഹചര്യങ്ങൾക്കു അനുസൃതമായി സംസ്ഥാനങ്ങളിലോ കേന്ദ്രത്തിലോ ഇത്തരം ഗവൺമെൻറുകൾ രൂപീകരിക്കാനുള്ള അവസരങ്ങൾഉപയോഗിക്കവെതന്നെ വൻകിട ബൂർഷ്വാസിയുടെ നേതൃത്വത്തിലുള്ള ബൂർഷ്വാ-ഭൂപ്രഭുഭരണകൂടത്തെയും ഗവൺമെൻറിനെയുംമാറ്റേണ്ടതിന്റെ ആവശ്യം പാർട്ടി തുടർന്നു പഠിപ്പിച്ചുകൊണ്ടിരിക്കുകയുംഅങ്ങനെ ബഹുജനപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.

7.18 ജനകീയ ജനാധിപത്യം സ്ഥാപിക്കുകയുംസമാധാനപരമായ മാർഗങ്ങളിലൂടെ സോഷ്യലിസ്റ്റ് പരിവർത്തനം കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യംനേടിയെടുക്കാൻ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) യത്‌നിക്കുന്നു. ശക്തമായ ഒരു ബഹുജന വിപ്ലവ പ്രസ്ഥാനം വളർത്തിക്കൊണ്ടുംപാർലമെൻററി-പാർലമെന്റേതര സമരരൂപങ്ങളെ സമന്വയിപ്പിച്ചുകൊണ്ടും പിന്തിരിപ്പൻശക്തികളുടെ എതിർപ്പിനെ അതിജീവിക്കാനും മേൽപ്പറഞ്ഞ മാറ്റങ്ങൾ സമാധാനപരമായ മാർഗങ്ങളിലൂടെകൈവരിക്കാനും തൊഴിലാളിവർഗവുംഅതിന്റെ സഖ്യശക്തികളും പരമാവധി ശ്രമിക്കുന്നതായിരിക്കും. പക്ഷേഭരണവർഗങ്ങൾ ഒരിക്കലും തങ്ങളുടെ അധികാരം സ്വേച്ഛയാ ഉപേക്ഷിക്കുകയില്ലെന്ന കാര്യം എല്ലായ്‌പ്പോഴും ഓർക്കേണ്ടതുണ്ട്. ജനങ്ങളുടെ അഭിലാഷത്തെധിക്കരിക്കാനും അക്രമത്തിലൂടെയും നിയമനിഷേധത്തിലൂടെയും അതിനെനേർവിപരീത ദിശയിലാക്കാനും അവർശ്രമിക്കുന്നു. അതിനാൽ എല്ലാ സന്ദിഗ്ധഘട്ടങ്ങളെയും രാജ്യത്തിന്റെ രാഷ്ട്രീയജീവിതത്തിന്റെ എല്ലാ ഗതിവിഗതികളെയുംനേരിടാൻ കഴിയത്തക്ക വിധത്തിൽ തങ്ങളുടെ പ്രവർത്തനത്തെ ക്രമീകരിക്കുകയും ജാഗ്രത പാലിക്കുകയുംചെയ്യുന്നത് വിപ്ലവശക്തികളെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്.


VIII  കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കൽ

8.1 ജനകീയ ജനാധിപത്യംസ്ഥാപിക്കുന്നതിനുള്ള തങ്ങളുടെവിപ്ലവപരിപാടി, ഇന്ത്യൻ കമ്യൂണിസ്റ്റ്പാർട്ടി (മാർക്‌സിസ്റ്റ്)  ഇന്ത്യയിലെ ജനങ്ങളുടെ മുമ്പിൽ വയ്ക്കുകയാണ്. ജനകീയ ജനാധിപത്യവിപ്ലവം സോഷ്യലിസത്തിന്റെ മുന്നേറ്റത്തിനും ചൂഷണരഹിതമായ സമൂഹത്തിനും വഴിതെളിക്കും. ഇന്ത്യൻജനതയുടെവിമോചനത്തിനുള്ള അത്തരം ഒരു വിപ്ലവത്തിന് നേതൃത്വം നൽകേണ്ടത് കർഷകജനസാമാന്യത്തോട് സഖ്യമുണ്ടാക്കിയിട്ടുള്ളതൊഴിലാളിവർഗമാണ്. ഈ ലക്ഷ്യം സാധിക്കുന്നതിനായി തൊഴിലാളിവർഗത്തിന്റെമുന്നണിപ്പടയാളിയായ കമ്യൂണിസ്റ്റ് പാർട്ടിക്ക് സാമ്രാജ്യത്വത്തിനും കുത്തകമുതലാളിത്തത്തിനും ഭൂപ്രഭുത്വത്തിനും എതിരായി ഊർജസ്വലമായ സമരങ്ങൾനയിക്കേണ്ടതുണ്ട്.  രാജ്യത്ത് നിലവിലുള്ളപരിതഃസ്ഥിതികൾക്ക് അനുയോജ്യമായവിധത്തിൽ മാർക്‌സിസം-ലെനിനിസത്തിന്റെതത്വങ്ങൾ മൂർത്തമായി പ്രയോഗിച്ചുകൊണ്ട്, വിജയം കൈവരിക്കുംവരെ എല്ലാമുന്നണികളിലും-രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ എല്ലാമുന്നണികളിലും-പാർട്ടി സുദീർഘസമരങ്ങൾനടത്തേണ്ടതുണ്ട്.  

8.2 സോഷ്യലിസത്തിനേറ്റ തിരിച്ചടികളെത്തുടർന്ന് അമേരിക്കൻ ഐക്യനാടുകളുടെ നേതൃത്വത്തിൽ സാമ്രാജ്യത്വം നടത്തിക്കൊണ്ടിരിക്കുന്ന ഊർജിതമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യയശാസ്ത്രസമരം കൂടുതൽഊർജസ്വലമാക്കുക എന്നത്കമ്യൂണിസ്റ്റുകാരുടെ അനിവാര്യ കടമയാണ്. ഭരണവർഗങ്ങളുടെ പ്രമുഖ പ്രത്യയശാസ്ത്രആയുധമായ കമ്യൂണിസ്റ്റ് വിരോധത്തെകമ്യൂണിസ്റ്റുകാർ തുറന്നുകാട്ടുകയുംചെറുക്കുകയും ചെയ്യുന്നു.  ഫ്യൂഡൽ-ബൂർഷ്വാ പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനത്തിൽനിന്ന്ജനങ്ങളെ മോചിപ്പിക്കുന്നതിനും അവരുടെരാഷ്ട്രീയബോധം ഉയർത്തുന്നതിനുംവേണ്ടി ആ പ്രത്യയശാസ്ത്രങ്ങൾക്ക് എതിരായികമ്യൂണിസ്റ്റുകാർ നിരന്തരം സമരംചെയ്തുകൊണ്ടിരിക്കുന്നു;സാമ്രാജ്യത്വത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നആഗോളവൽക്കരണത്തിന്റെയുംഉദാരവൽക്കരണത്തിന്റെയും സ്വതന്ത്ര വിപണിസമ്പദ്‌വ്യവസ്ഥയുടെയും വൈതാളികരുടെ പ്രചാരണങ്ങളെ നേരിടുന്നതിനുവേണ്ടിയുംകമ്യൂണിസ്റ്റുകാർ നിരന്തരം സമരം ചെയ്തുകൊണ്ടിരിക്കുന്നു.  

8.3  മതമൗലികവാദവുംവിജ്ഞാനവിരോധവും വർഗീയതയുംജാതീയതയും ജനങ്ങളെ വേർതിരിക്കുകയുംഅവരുടെ ജനാധിപത്യബോധത്തെ പുറകോട്ടടിക്കുകയും ചെയ്യുന്നു. ജനാധിപത്യപ്രസ്ഥാനത്തിന്റെ വളർച്ച തകർക്കാൻ ബൂർഷ്വാ ദേശീയതക്കും സങ്കുചിത ദേശീയവാദത്തിനുമൊപ്പം മേൽപറഞ്ഞ ശക്തികളെയും സാമ്രാജ്യത്വത്തിന്റെ പിന്തുണയുള്ള പിന്തിരിപ്പൻ ശക്തികൾഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഈപിളർപ്പൻ ആശയങ്ങൾക്കും ശക്തികൾക്കുംഎതിരായി കമ്യൂണിസ്റ്റുകാർദൃഢനിശ്ചയത്തോടെയുള്ള സമരംനടത്തേണ്ടതുണ്ട്. 

8.4 വിപ്ലവപ്രസ്ഥാനത്തെ നയിക്കുന്നതിനും എല്ലാ മുന്നണികളിലും സമരം നടത്തുന്നതിനുമായി ഒരു ബഹുജനവിപ്ലവപ്പാർടി വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.  ബഹുജനപ്രസ്ഥാനങ്ങൾ വളർത്തിയെടുത്തുകൊണ്ടും അതോടൊപ്പംതന്നെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനം കൂടുതൽ ദൃഢമാക്കിക്കൊണ്ടും അത്തരമൊരു പാർടി, ജനങ്ങൾക്കിടയിലുള്ളതങ്ങളുടെ അടിത്തറ നിരന്തരം വികസിപ്പിക്കേണ്ടതുണ്ട്. ജനാധിപത്യകേന്ദ്രീകരണത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശക്തവും അച്ചടക്കമുള്ളതുമായ പാർടി അതിനാവശ്യമാണ്. തൊഴിലാളിവർഗത്തോടുംഅധ്വാനിക്കുന്ന ജനങ്ങളുടെ മറ്റെല്ലാ വിഭാഗങ്ങളോടുമുള്ള ചരിത്രപരമായഉത്തരവാദിത്തം നിറവേറ്റുന്നതിനായി, പാർടി നിരന്തരം സ്വയം വിദ്യാഭ്യാസം നടത്തുകയും പുനർവിദ്യാഭ്യാസം നടത്തുകയും സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ നിലവാരം പുതുക്കുകയും സംഘടനാപരമായശക്തി കെട്ടിപ്പടുക്കുകയും ചെയ്യേണ്ടതുണ്ട്.  

8.5 ജനകീയ ജനാധിപത്യഗവൺമെൻറിന്റെ സ്ഥാപനം, ഈ കടമകൾവിജയകരമായി നടപ്പാക്കൽ, ജനകീയജനാധിപത്യ ഗവൺമെൻറിൽതൊഴിലാളിവർഗത്തിനുള്ള നേതൃത്വം എന്നിവഇന്ത്യൻ വിപ്ലവം ജനാധിപത്യ ഘട്ടത്തിൽവെച്ച്അവസാനിക്കുകയില്ലെന്നുംഉൽപ്പാദനശക്തികളെ വളർത്തിക്കൊണ്ടുവന്ന്സോഷ്യലിസ്റ്റ് പരിവർത്തനംസാധിതപ്രായമാകുന്ന ഘട്ടത്തിലേക്ക്പ്രവേശിക്കുമെന്നും ഉള്ളതിന് ഉറപ്പുനൽകുന്നഘടകങ്ങളാണ്.

8.6 തങ്ങൾ എന്തിനുവേണ്ടിയാണോസമരംചെയ്യുന്നത്, ആ ലക്ഷ്യമായ ജനാധിപത്യ ദേശീയ മുന്നേറ്റത്തെക്കുറിച്ച്, നമ്മുടെജനങ്ങൾക്ക് വ്യക്തമായ ഒരു ചിത്രംലഭിക്കുന്നതിനുവേണ്ടി, ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) ഈ പരിപാടിജനങ്ങളുടെ മുന്നിൽ വയ്ക്കുകയും ഇന്നത്തെമുഖ്യവും അടിയന്തരവുമായ കടമകൾക്ക്രൂപംനൽകുകയും ചെയ്തിരിക്കുന്നു.  ഈകടമകൾ നിറവേറ്റുന്നതിനും ലക്ഷ്യംനേടിയെടുക്കുന്നതിനുംവേണ്ടി ജനകീയജനാധിപത്യമുന്നണിയിൽ ഒന്നിക്കുവാൻ,യഥാർഥ ജനാധിപത്യപ്രസ്ഥാനത്തിന്റെവളർച്ചയിലും അഭിവൃദ്ധിപ്രാപിച്ച ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിലും താൽപര്യമുള്ളഅധ്വാനിക്കുന്ന ജനങ്ങളെയുംതൊഴിലാളിവർഗത്തെയും കർഷകജനസാമാന്യത്തെയും സ്ത്രീകളെയും വിദ്യാർഥികളെയും യുവജനങ്ങളെയുംബുദ്ധിജീവികളെയും ഇടത്തരക്കാരെയുംനമ്മുടെ പാർടി ആഹ്വാനം ചെയ്യുന്നു.  

8.7 നമ്മുടെ ജനങ്ങളുടെസമരപാരമ്പര്യത്തെയും നമ്മുടെസംസ്‌കാരത്തിലും നാഗരികതയിലും നല്ലതുംവിലപ്പെട്ടതുമായുള്ള എല്ലാറ്റിനെയും ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്)മുന്നോട്ടു കൊണ്ടുപോകുന്നു. സി പി ഐ (എം)ദേശാഭിമാനത്തെ തൊഴിലാളിവർഗസാർവദേശീയതയുമായി കൂട്ടിയിണക്കുന്നു. അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെപരിപൂർണമായ മോചനത്തിനുവേണ്ടിശരിയായ മാർഗനിർദേശം നൽകാൻ കഴിയുന്നമാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് തത്വസംഹിതയുംപ്രമാണങ്ങളുമാണ് നമ്മുടെ പാർട്ടിയെ എല്ലാപ്രവർത്തനങ്ങളിലും സമരങ്ങളിലുംനയിക്കുന്നത്.  അധ്വാനിക്കുന്ന ജനതയുടെഏറ്റവും മുന്നണിയിൽ നിൽക്കുന്ന, ഏറ്റവുംസജീവരായ, ഏറ്റവും നിസ്വാർഥരായ പുത്രീ-പുത്രന്മാരെ പാർട്ടി അതിന്റെഅണികളിൽ സംഘടിപ്പിക്കുന്നു.  അവരെഉറച്ച മാർക്‌സിസ്റ്റ്-ലെനിനിസ്റ്റുകാരുംതൊഴിലാളിവർഗ സാർവദേശീയവാദികളുമായിവളർത്തിക്കൊണ്ടുവരുന്നതിന് അവിരാമമായി പരിശ്രമിക്കുന്നു.  ഒരു ജനാധിപത്യ വികസനമാർഗത്തിനുവേണ്ടിയുള്ള സമരത്തിൽ ദേശാഭിമാനികളും ജനാധിപത്യവാദികളുമായഎല്ലാ ശക്തികളെയും കൂട്ടിച്ചേർക്കുകയെന്ന കടമ നിർവഹിക്കാനും ഈ പരിപാടിനടപ്പാക്കുന്നതിനുംവേണ്ടി സുശക്തമായൊരുജനകീയ ജനാധിപത്യമുന്നണികെട്ടിപ്പടുക്കുകയെന്ന മഹത്തായ കടമനിർവഹിക്കാനും പാർടി അതിന്റെ എല്ലാ കഴിവും കരുത്തും ചെലവഴിക്കുകയാണ്. 

8.8 യു എസ് എയുടെ നേതൃത്വത്തിലുള്ളസാമ്രാജ്യത്വം ലോകമേധാവിത്വത്തിനുവേണ്ടിശ്രമിച്ചുകൊണ്ടിരിക്കുന്നു.  ഇന്ത്യയുടെസമ്പദ്‌വ്യവസ്ഥയും രാഷ്ട്രീയവ്യവസ്ഥയും പരമാധികാരംപോലും ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അത്തരമൊരുപരിതഃസ്ഥിതിയിൽ, ഈ ഭീഷണിയെ ശക്തമായി നേരിടാൻ എല്ലാ സാമ്രാജ്യത്വവിരുദ്ധ പുരോഗമനശക്തികളെയും ഒന്നിപ്പിക്കേണ്ടത്തൊഴിലാളിവർഗത്തിന്റെയും അതിന്റെ പാർട്ടിയുടെയും പ്രധാന കടമയായിത്തീരുന്നു. തൊഴിലാളിവർഗ സാർവദേശീയത ഉയർത്തിപ്പിടിച്ചുകൊണ്ടും ലോകത്തെങ്ങുമുള്ളകമ്യൂണിസ്റ്റ് ശക്തികളുമായി ഉദ്ദേശ്യലക്ഷ്യത്തിലും പ്രവർത്തനത്തിലും ഐക്യം ഊട്ടിയുണ്ടാക്കിക്കൊണ്ടും വിപ്ലവസമരങ്ങൾ നയിക്കുന്നതിലും സോഷ്യലിസം കെട്ടിപ്പടുക്കുന്നതിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായഅനുഭവങ്ങളിൽനിന്ന് ശരിയായ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടും സോഷ്യലിസത്തിനേറ്റ തിരിച്ചടിയുടെ കാരണങ്ങൾ വിശകലനം ചെയ്തുകൊണ്ടും മാത്രമേ, നമുക്ക് നമ്മുടെ വിപ്ലവകരമായ കടമകൾ നിറവേറ്റാൻകഴിയുകയുള്ളൂ. വലതുപക്ഷ റിവിഷനിസ്റ്റ്വ്യതിയാനത്തിനും ഇടതുപക്ഷ സെക്‌ടേറിയൻ വ്യതിയാനത്തിനും എതിരായ സമരം തുടർന്നുനടത്തുമെന്ന് സി പി ഐ (എം) വാഗ്ദാനം ചെയ്യുന്നു. ജനകീയ ജനാധിപത്യമുന്നണികെട്ടിപ്പടുക്കുന്നതിന് വർഗശക്തികളുടെബന്ധങ്ങളിൽ മാറ്റം വരുത്താനുള്ളസമരങ്ങളിൽ ഇന്ത്യയിലെ ജനങ്ങളെഅണിനിരത്തുക എന്ന കടമ പാർട്ടി നിറവേറ്റും.

8.9. തൊഴിലാളിവർഗത്തിന്റെയുംഅതിന്റെ വിപ്ലവമുന്നണിപ്പടയുടെയും നേതൃത്വത്തിൽ, മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്പ്രബോധനങ്ങളുടെ മാർഗദർശനം സ്വീകരിച്ചുകൊണ്ട്, നമ്മുടെ നാട്ടിലെജനങ്ങൾ ഈ പരിപാടി നടപ്പാക്കുമെന്ന്ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) ക്ക്വിശ്വാസമുണ്ട്.  നമ്മുടെ മഹത്തായഇന്ത്യാരാജ്യം വിജയകരമായ ഒരു ജനകീയജനാധിപത്യമായി രംഗപ്രവേശം ചെയ്ത്സോഷ്യലിസത്തിലേക്കുള്ള പാതയിൽക്കൂടിമുന്നേറുമെന്നും നമ്മുടെ പാർട്ടിക്ക് ഉത്തമവിശ്വാസമുണ്ട്.