കണ്ണൂർ : സി പി ഐ (എം) പ്രവർത്തന ഫണ്ട് വിജയിപ്പിക്കണമെന്ന് പി ജയരാജൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

കോൺഗ്രസിനും ബി ജെ പിക്കുമെതിരെ ബദൽ നയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രക്ഷോഭങ്ങളും സമരങ്ങളും സി പി ഐ (എം) സംഘടിപ്പിച്ചുവരികയാണ്. വലതുപക്ഷ പാർടികൾ സാമ്രാജ്യത്വത്തിന്റെയും കോർപ്പറേറ്റുകളുടെയും മറ്റ് പിന്തിരിപ്പൻ സ്ഥാപിത താൽപര്യക്കാരുടെയും സംരക്ഷകരായാണ് പ്രവർത്തിച്ചുവരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ സി പി ഐ (എം) കൂടുതൽ ശക്തിപ്പെടേണ്ടതുണ്ട്. ഭരണവർഗ്ഗ പാർടികൾ അതുകൊണ്ടുതന്നെ സി പി ഐ (എം) നെ അടിച്ചമർത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി സി പി ഐ (എം) ചെറുത്ത് പരാജയപ്പെടുത്താനാണ് പരിശ്രമിക്കുന്നത്.

 

അധ്വാനിക്കുന്ന ജനവിഭാഗങ്ങളാണ് പാർടിയുടെ കരുത്തായി നിലനിന്നിട്ടുള്ളത്. സി പി ഐ (എം) വരുന്ന ഒരു വർഷക്കാലത്തെ പ്രവർത്തന ഫണ്ട് പിരിവിനായാണ് ഇപ്പോൾ ജനങ്ങളെ സമീപിക്കുന്നത്. വീടുവീടാന്തരം കയറി ഈ ഫണ്ട് പ്രവർത്തനം വിജയിപ്പിക്കാൻ സി പി ഐ (എം) ന്റെ എല്ലാ പ്രവർത്തകരോടും, ഫണ്ട് നൽകി സഹായിക്കാൻ എല്ലാ വിഭാഗം   ജനങ്ങളോടും പി ജയരാജൻ അഭ്യർത്ഥിച്ചു.