കണ്ണൂർ : കോട്ടയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി നസീറിനെ ഒരു സംഘം കോൺഗ്രസ് ക്രിമിനലുകൾ അക്രമിച്ച സംഭവത്തെ സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ശക്തമായി അപലപിക്കുന്നു.

അധികാരത്തിന്റെ ഹുങ്കിൽ കോൺഗ്രസുകാർ നടത്തുന്ന അക്രമങ്ങൾ ജില്ലയിലെമ്പാടും വ്യാപിക്കുകയാണ്. ഏരുവേശി സഹകരണ ബേങ്ക് തെരഞ്ഞെടുപ്പിന്റെ തലേ ദിവസം സി പി ഐ (എം) പ്രവർത്തകരെ അക്രമിച്ച് ഭീതി സൃഷ്ടിച്ചാണ് ബേങ്ക് ഭരണം കോൺഗ്രസ് പിടിച്ചെടുത്തത്. തുടർന്നും വായനശാലകൾ ഉൾപ്പെടെ അക്രമിക്കുന്ന നിലയുണ്ടായി. ഏച്ചൂർ നല്ലാഞ്ചിയിൽ പ്രവർത്തിക്കുന്ന ക്ലബ്ബും തീയിട്ട് നശിപ്പിച്ചു. പാർടി പെരിങ്ങോം ഏറിയ കമ്മിറ്റി ഓഫീസും അക്രമിക്കുന്ന നിലയുണ്ടായി. സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്കിനെ തകർക്കാൻ ജില്ലയിൽ പലയിടത്തും കെ എസ് യു അക്രമികളാണ് അഴിഞ്ഞാടിയത്. ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം അക്രമ സംഭവങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്നു.

 

ഇത്തരം അക്രമ സംഭവങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകുന്നില്ലെന്ന് മാത്രമല്ല അക്രമികൾക്ക് സഹായകരമായ നിലപാടുമാണ് ഇവർ കൈക്കൊള്ളുന്നത് ഇത്തരം സംഭവങ്ങൾക്കെതിരെ സമാധാനമാഗ്രഹിക്കുന്ന മുഴുവനാളുകളും അണിനിരക്കണമെന്ന് സി പി ഐ (എം) അഭ്യർത്ഥിക്കുന്നു.