കണ്ണൂർ : സി പി ഐ (എം) മയ്യിൽ ഏറിയ കമ്മിറ്റി സെക്രട്ടറിയായി സ: ടി കെ ഗോവിന്ദൻ മാസ്റ്ററെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തു. സ: കെ സി ഗോവിന്ദൻ മാസ്റ്റർ സെക്രട്ടറി സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കണമെന്ന അഭ്യർത്ഥനയെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.

 

യോഗത്തിൽ സ: കെ നാണു അദ്ധ്യക്ഷനായി. കെ സി ഗോവിന്ദൻ മാസ്റ്റർ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്തു. പാർടി ജില്ല സെക്രട്ടറി പി ജയരാജൻ, ജില്ല സെക്രട്ടറിയേറ്റംഗം ഒ വി നാരായണൻ, ജില്ല  കമ്മിറ്റി അംഗങ്ങളായ പി വി കൃഷ്ണൻ, പി ബാലൻ, കെ ചന്ദ്രൻ എന്നീ സഖാക്കളും യോഗത്തിൽ സംബന്ധിച്ചു.