കണ്ണൂർ : ഇരിട്ടി എം ജി കോളജ് അദ്ധ്യാപകനും യുവ സാഹിത്യകാരനുമായ പ്രമോദ് വെള്ളച്ചാലിനെ ക്ലാസിൽ കയറി ക്രൂരമായി മർദ്ധിച്ച ആർ എസ് എസ് ഫാസിസത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് സി പി ഐ(എം) ജില്ലാ സെക്രട്ടറി പി ശശി അഭ്യർത്ഥിച്ചു.
സമാധാനപരമായി പ്രവർത്തിക്കുന്ന കലാലയത്തിൽ കയറി ക്ലാസെടുത്തുകൊണ്ടിരിക്കുന്ന അദ്ധ്യാപകനെ ഒരു കാരണവും കൂടാതെ ക്രൂരമായി മർദ്ദിച്ച ആർ എസ് എസിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണ്. പ്രദേശത്തെ ആർ എസ് എസിന്റെ കൊടും ക്രിമിനലുകളാണ് അക്രമികൾ. മാരകായുധങ്ങളുമായി ക്ലാസിൽ കയറി അദ്ധ്യാപകനെ മർദ്ധിച്ച ആർ എസ് എസിന്റെ ഫാസിസ്റ്റ് മുഖം ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണ്.
ആർ എസ് എസിന്റെ അദ്ധ്യാപക മർദ്ധനത്തിനെതിരെ മുഴുവൻ അദ്ധ്യാപകരും വിദ്യാർത്ഥികളും ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതിഷേധിക്കണമെന്നും പി ശശി അഭ്യർത്ഥിച്ചു. അക്രമികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ പോലീസ് അധികൃതർ മുന്നോട്ട് വരണം.