നിയമസഭാംഗവും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു പി ദേവൂട്ടി.

സ്ത്രീകൾ പൊതുരംഗത്ത് വരാൻ മടിച്ച കാലത്ത് അവരെ സംഘടിപ്പിച്ച് പൊതുരംഗത്ത് സജീവമായി. മഹിളാ പ്രസ്ഥാനവും പൊതുജനാധിപത്യ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിന് വലിയ സംഭാവന നൽകി. യുവജന ഫെഡറേഷൻ, കർഷകത്തൊഴിലാളി യൂണിയൻ, മഹിളാ സംഘം എന്നിവയിലൂടെ നേതൃനിരയിലേക്ക് ഉയർന്നു. രണ്ടുതവണ അഴീക്കോട് മണ്ഡലത്തിൽനിന്ന് നിയമസഭാംഗമായി. പ്രതികൂലസാഹചര്യങ്ങളിൽ പാർടിയെയും മഹിളാ പ്രസ്ഥാനത്തെയും നയിച്ച സഖാവിന്റെ സ്മരണ എന്നും വഴികാട്ടിയാണ്.