കണ്ണൂർ: ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി പിഐ (എം) നേതൃത്വത്തിൽ വെള്ളിയാഴ്ച നടക്കുന്ന കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് ഉപരോധത്തിൽ മുഴുവൻ ജനങ്ങളും പങ്കാളികളാകണമെന്ന്  സി പിഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ അഭ്യർഥിച്ചു. രാവിലെ എട്ട് മണി മുതൽ വൈകീട്ട് 5 വരെയാണ് ഉപരോധം. ആയിരങ്ങൾ അണിനിരക്കുന്ന ഉപരോധ സമരം സി പിഐ (എം) കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ടീച്ചർ നേതൃത്വം നൽകും.

 

വിലക്കയറ്റം തടയുക, യൂറിയ ഉൾപ്പെടെയുള്ള രാസ വളങ്ങളുടെ വിലക്കയറ്റം പിടിച്ചുനിർത്തുക, കേന്ദ്ര-സംസ്ഥാന സർക്കാർ തസ്തികളിലെ ഒഴിവുകൾ നികത്തുക, ഫലപ്രദമായ ലോക്പാൽ നിയമം കൊണ്ടുവരിക, ചെറുകിട വ്യാപാര മേഖയിലെ വിദേശ മൂലധന നിക്ഷേപം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ ഒന്ന് മുതൽ ഏഴ് വരെയാണ് ദേശീയ പ്രക്ഷോഭം.