കണ്ണൂർ :കേന്ദ്ര-കേരള സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് മുല്ലപെരിയാറിൽ നടക്കുന്ന സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഡിസംബർ 8 ന് വൈകുന്നേരം 5 മണിക്ക് കണ്ണൂരിൽ നടത്താൻ തീരുമാനിച്ച മനുഷ്യ ചങ്ങലയിൽ കണ്ണികളാവാൻ മുഴുവൻ ജനങ്ങളോടും സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി അഭ്യർത്ഥിച്ചു.

 

കണ്ണൂർ റെയിൽവേ സ്റ്റേഷൻ മുതൽ കലക്‌ട്രേറ്റ് വരെയാണ് ഐക്യദാർഢ്യ മനുഷ്യ ചങ്ങല സൃഷ്ടിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി തീരുമാനിച്ചിട്ടുള്ളത്. മനുഷ്യചങ്ങല പരിപാടിയിൽ  ജനപ്രതിനിധികൾ, വിവിധ വർഗ്ഗ ബഹുജന സംഘടനാ പ്രവർത്തകർ തുടങ്ങി കേരളത്തിന്റെ സുരക്ഷയിൽ താൽപര്യമുള്ള എല്ലാ വിഭാഗം ജനങ്ങളും അണിചേരണമെന്ന് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.