കണ്ണൂർ : നിപരപാധിയായ ഒരു യാത്രക്കാരനെ അടിച്ചുതകൊന്ന കേസിൽ പതിയായ തന്റെ ഗൺമാനെ രക്ഷിക്കാനുള്ള ശ്രമം നടകത്തുന്ന കെ സുധാകരൻ എന്ന ജനപ്രതിനിധി നമ്മുടെ നാടിന് അപമാനമാണെന്ന് സി പി ഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

പ്രീതിയോ ഭീതിയോ പക്ഷപാതമോ കൂടാതെ കർത്യവ്യ നിർവ്വഹണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായിരുന്നു സുധാകരൻ. ഇപ്പോഴദ്ദേഹം പാർലിമെന്റെ് അംഗമെന്ന നിലക്കും ഇങ്ങനെ പ്രവർത്തിക്കണമെന്നാണ് ഒരു ജന പ്രതിനിധിയകുറിച്ച് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ജനങ്ങൾ കാൺകെ രഘുവെന്ന യാത്രക്കാരനെ മർദ്ദിച്ചുകൊന്ന കേസിൽ പോലീസ് അന്വേഷണം നടത്തി തന്റെ ഗൺമാനെ പ്രതിയാക്കിയപ്പോൾ ഭരണ സ്വാധീനമുപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്തുന്നതിനാണിപ്പോൾ സുധാകരൻ ശ്രമിക്കുന്നത്.

1994 മാർച്ച് 4-നു നാൽപ്പാടി വാസുവെന്ന കർഷകതൊഴിലാളിയെ വെടിവെച്ച് കൊന്ന സംഭവവും ജനങ്ങൾ മറന്നിട്ടില്ല. ഈ ക്രിമിനൽ മാഫിയ സംസ്‌കാരമാണ് സുധാകരനിപ്പോഴും പിന്തുടരുന്നത്. ഈ സത്യമാണ് ഡി സി സി പ്രസിഡണ്ടായിരുന്ന പി രാമകൃഷ്ണൻ വെളിപ്പെടുത്തിയത്. ഈ സത്യം പുറത്ത് പറഞ്ഞതിന്റെ പേരിലാണ് രാമകൃഷ്ണനെ കോൺഗ്രസ് നേതാക്കൾ തന്നെ പുകച്ച് പുറത്ത് ചാടിച്ചത്.

 

ഒരു നിരപരാധിയെ മർദ്ദിച്ചു കൊന്ന കേസിൽ നിന്നും തന്റെ ഗൺമാനായ യഥാർത്ഥ പ്രതിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി കെ പി സി സി ജനറൽ സെക്രട്ടറി കൂടിയായ സുധാകരൻ നടത്തുന്ന നീച ശ്രമത്തെക്കുറിച്ച് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല അഭിപ്രായം പറയണമെന്നും പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.