കണ്ണൂർ : പാർടി പ്രവർത്തകർ പ്രതികളായ കേസുകൾ നടത്തുന്ന അഭിഭാഷകരുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ വാസ്തവ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് സി പി ഐ (എം) ജില്ല സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

 

പാർടി ജില്ല സെക്രട്ടറിയേറ്റംഗം സ: കാരായി രാജൻ പ്രതിയായ കേസിൽ ഹാജരാവുന്ന ഒരു അഭിഭാഷകനെ സംബന്ധിച്ച് പാർടിയിൽ വ്യത്യസ്ത അഭിപ്രായമില്ല. പാർടി തീരുമാനമനുസരിച്ചാണ് പാർടി സഖാക്കൾ പ്രതികളായ കേസുകളിൽ ഓരോ അഭിഭാഷകനും ഹാജരാവുന്നത്. സി പി ഐ (എം) നെ കുറിച്ച് വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നതിന് വലതുപക്ഷ മാധ്യമങ്ങൾ മത്സരിച്ച് നടത്തുന്ന ഭാവനാ സൃഷ്ടികൾ മാത്രമാണ് ഇത്തരം വ്യാജ വാർത്തകളെന്നും പി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.