കണ്ണൂർ : തളിപ്പറമ്പ് മേഖലയിൽ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച ഒരാളായിരുന്നു കെ പി രാഘവ പൊതുവാൾ. ലോയേഴ്‌സ് യൂണിയൻ കെട്ടിപടുക്കുന്നതിൽ പ്രധാനപ്പെട്ട പങ്കാണ് സഖാവ് വഹിച്ചത്. തളിപ്പറമ്പ എം എൽ എ എന്ന നിലയിൽ മണ്ഡലത്തിന്റെ വികസന കാര്യങ്ങളിൽ പ്രധാനപ്പെട്ട സംഭാവന നൽകിയ ജനപ്രതിനിധിയായിരുന്നു സഖാവ്. കെ പി രാഘവ പൊതുവാളിന്റെ വേർപാടിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി സി പി ഐ (എം) ജില്ല സെക്രട്ടറി പി ജയരാജൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.