കണ്ണൂർ : ഷുക്കൂർ കേസിൽ പ്രതി ചേർക്കപ്പെട്ട ഡി വൈ എഫ് ഐ പ്രവർത്തകൻ ആറ്റാലി സരീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദുരാരോപണങ്ങൾ പ്രചരിപ്പിച്ചതിനെതിരെ സി പി ഐ (എം) ജില്ല സെക്രട്ടറി പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു.

കെ എം ഷാജി എം എൽ എ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി എം സാദിക്കലി, ചന്ദ്രിക, മലയാള മനോരമ ദിനപത്രം പത്രാധിപർ & പബ്ലിഷർമാർ എന്നിവർക്കാണ് അഡ്വ: ബി പി ശശീന്ദ്രൻ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.

 

പത്ര സമ്മേളനം നടത്തി പ്രസ്താവനയും ദുരാരോപണങ്ങളും പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും പി ജയരാജൻ വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടു.