കണ്ണൂർ : മലപ്പട്ടത്ത് സദാചാര ഗുണ്ടകൾ ചമഞ്ഞ് മത ഭ്രാന്തന്മാർ നടത്തിയ പിന്നിലുള്ള ആസൂത്രകരെ കണ്ടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. ഈ അക്രമത്തിലെ പ്രതികളെ പിടികൂടിയ മയ്യിൽ പോലീസിനെ ഭീഷണിപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രവർത്തനങ്ങളെ ശക്തമായി സി പി ഐ (എം) അപലപിക്കുന്നു.

ആഗസ്ത് 24-നു പുലർച്ചെ 4 മണിക്കാണ് മലപ്പട്ടത്തെ കാർത്യായനിയുടെ വീട്ടിൽ കയറി മകൻ അനൂപിനെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുന്നത്. ബൈക്ക് തകരാറിലായി എന്നു പറഞ്ഞുകൊണ്ടാണ് ഡൈവർ കൂടിയായ അനൂപിനെ വീട്ടിൽ നിന്നും പുറത്തേക്ക് വിളിച്ചിറക്കുന്നത്. വീടിന് തൊട്ട് മുന്നിലുള്ള റോഡിലേക്ക് ഇറങ്ങിയതോടെ വെട്ടുകയായിരുന്നു.വീട്ടിലേക്ക് ഓടി കയറിയതുകൊണ്ടാണ് അനൂപിന്റെ ജീവൻ രക്ഷപ്പെട്ടത്. ജില്ല ആശുപത്രിയിൽ അമ്മയുടെ ചികിത്സക്കിടയിൽ പരിചയപ്പെട്ട മുസ്ലീം സ്ത്രീ അമ്മയെ സഹായിക്കാൻ വീട്ടിൽ വന്ന കാരണത്താലാണ് പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ഇത്തരത്തിലുള്ള അക്രമണം ആസൂത്രണം ചെയ്തത്. ഇതിലെ യഥാർത്ഥ പ്രതികളെ മയ്യിൽ പോലീസ് സബ്ബ് ഇൻസ്‌പെക്ടറും മറ്റും കൃത്യമായി അന്വേഷിച്ച് കണ്ടെത്തി. അതിൽ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി പിടികിട്ടാനുണ്ട്. നടപടിയെടുത്ത പോലീസിനെ ഭീഷണിപ്പെടുത്താനാണ് മയ്യിൽ ടൗണിൽ പോപ്പുലർ ഫ്രണ്ട് പ്രകടനം നടത്തിയത് നാട്ടിൽ മത തീവ്രവാദം പ്രചരിപ്പിക്കാനും അതുവഴി മതപരമായ ചേരി തിരിവ് ശക്തിപ്പെടുത്താനും ഉള്ള ബോധപൂർവ്വമായ ശ്രമമാണ് ഇതിന്റെ പിന്നിൽ. ഇതിനെ എല്ലാ വിഭാഗം ജനങ്ങളും എതിർത്ത് പരാജയപ്പെടുത്തണം. എന്നാൽ ലീഗ് നേതൃത്വം നടപടിയെടുത്ത സബ്ബ് ഇൻസ്‌പെക്ടറെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇത് ഫലത്തിൽ തീവ്രവാദി അക്രമികളെ സഹായിക്കുന്ന സമീപനമാണ്. ഇതിനെതിരെ കോൺഗ്രസിനെ പോലുള്ള പാർടികൾ പ്രതികരിക്കണമെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

 

(അക്രമത്തിന് ഇരയായ അനൂപിന്റെ മലപ്പട്ടത്തെ വീട് സപ്തംബർ 20-നു പി ജയരാജൻ സന്ദർശിച്ചു.)