കണ്ണൂർ: എസ് എഫ് ഐ ജില്ല പ്രസിഡണ്ട് സരിൻ ശശിയെ ജാമ്യത്തിലിറക്കാൻ എത്തിയ വിദ്യാർത്ഥികളെ ജയിൽ കോംമ്പൗണ്ടിൽ വെച്ച് അറസ്റ്റ് ചെയ്ത് പോലീസ് നടപടിയിൽ സി പി ഐ (എം) ജില്ല സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു.

 

പോലീസ് തുടർന്ന്‌കൊണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്നത്തെ സംഭവം. ജയിൽ സുപ്രണ്ടിന്റെ അധികാര പരിധിയിൽ ഉള്ള സ്ഥലത്താണ് പോലീസിന്റെ അതിക്രമം നടന്നത്.നേരത്തെയും ഇതുപോലെയുള്ള നടപടികൾ പോലീസ് സ്വീകരിച്ചിട്ടുണ്ട്. എന്നുമാത്രമല്ല ഒരു കേസിൽ പോലും ഇതുവരെ  പ്രതികളല്ലാത്ത എസ് എഫ് ഐ പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നില്ലെങ്കിൽ ശക്തമായ പ്രതികരണമുണ്ടാവുമെന്ന് മുന്നറിയിപ്പ് നൽകുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരണമെന്ന് മുഴുവൻ ജനാധിപത്യ വിശ്വാസികളോടും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.