കണ്ണൂർ: വലതുപക്ഷ രാഷ്ട്രീയക്കാരും, വലതുപക്ഷ മാധ്യമങ്ങളും സി പി ഐ (എം) നെതിരെ നടത്തുന്ന വസ്തുതാ വിരുദ്ധമായ പ്രചാരണത്തിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ ലഘുലേഖയുമായി വീടുവീടാന്തരം കയറിയിറങ്ങുന്ന പ്രചാരണ പരിപാടി വിജയിപ്പിക്കാൻ സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു. ജൂലായ് 15 മുതൽ 22 വരെയുള്ള തീയ്യതികളിലാണ് ഈ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്.

കേരളത്തിൽ അധികാരത്തിലുള്ള യു ഡി എഫ് ഗവൺമെന്റ് കള്ളക്കേസുകൾ ചുമത്തി സി പി ഐ (എം) നെ അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. ഈ അടിച്ചമർത്തലിന് പശ്ചാത്തലമൊരുക്കി കൊടുക്കുകയാണ് വലതുപക്ഷ മാധ്യമങ്ങൾ ചെയ്യുന്നത്. ഭരണകൂടത്തിന്റെ തലപ്പത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥർക്കിടയിൽ മാർക്‌സിസ്റ്റ് വിരുദ്ധജ്വരം പടർത്തുകയാണ് അവരുടെ ലക്ഷ്യം.

 

നിയമവിരുദ്ധമാക്കപ്പെട്ട മൂന്നാംമുറ കേസന്വേഷണത്തിന്റെ മറപിടിച്ച് സി പി എം പ്രവർത്തകർക്കെതിരെ പ്രയോഗിക്കുകയാണ്. അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കും വിധം ഉരുട്ടൽ അടക്കമുള്ള മർദ്ദന രീതികൾ ഉമ്മൻചാണ്ടിയുടെ ഭരണത്തിൽ പുന:സ്ഥാപിച്ചിരിക്കുന്നു. ഇതിനെല്ലാം എതിരായി ജനങ്ങളെ അണിനിരത്തുന്നതിന്റെ  ഭാഗമായാണ് പാർട്ടി ഈ പ്രചരണ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി വിജയിപ്പിക്കണമെന്ന് സി പി ഐ (എം) കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റ് പാർട്ടി ബന്ധുക്കളോടും ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.