കണ്ണൂർ:  കണ്ണൂർ ജില്ലയിൽ ലീഗ് തീവ്രവാദികൾ നടത്തുന്ന ആക്രമണത്തിനെതിരായി കോൺഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം ഉയർത്തിയ എതിർപ്പ് ന്യായവും സ്വാഗതാർഹവുമാണെന്ന്  വ്യക്തമാക്കാനാഗ്രഹിക്കുന്നു. ഉമ്മൻചാണ്ടി ഗവൺമെന്റ് അധികാരത്തിൽ വന്നതിനെ തുടർന്ന്  അധികാരമത്ത് പിടിച്ച ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന അക്രമണങ്ങളെകുറിച്ച് സിപിഐ(എം)ഉയർത്തിയ കാര്യങ്ങൾ ശരിവയ്ക്കുന്നതാണ് ന്യൂനപക്ഷ കോൺഗ്രസിന്റെ പ്രസ്താവന

ആഗസ്ത് 15-ന് രാത്രിയിൽ പരിയാരം ഓണപ്പറമ്പിൽ പള്ളിക്കും മദ്രസക്കും നേരെ നടത്തിയ ലീഗ് ക്രിമിനലുകളുടെ അക്രമണത്തെ തള്ളിപ്പറയാൻ ഇതേവരെ ലീഗ് നേതൃത്വം തയ്യാറായിട്ടില്ല, എന്നു മാത്രമല്ല മയ്യിൽ പഞ്ചായത്തിലെ പാലത്തും കരയിലെ സുന്നി സംഘടനാ ഓഫീസ് അടിച്ചു തകർത്തതും ലീഗിലെ തീവ്രവാദികളാണ്. മട്ടന്നൂർ എടയന്നൂരിൽ എകെജി മന്ദിരത്തിൽ പ്രവർത്തിക്കുന്ന സിപിഐ(എം) ഓഫീസ് അടിച്ചുതകർത്തതും ലീഗ് തീവ്രവാദികൾ തന്നെ മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ പെരുവയൽകരയിൽ എപി വിഭാഗം സുന്നികൾ നടത്തുന്ന മദ്രസക്ക് നേരെ ലീഗുകാർ ഉപരോധം പ്രഖ്യാപിക്കുകയും മദ്രസ അധ്യാപകനും മറ്റും ഭക്ഷണം നൽകാനെത്തിയ  യുവാക്കളെ മുഖം മൂടിയിട്ട് അക്രമിക്കുകയും ചെയ്തു, എന്നുമാത്രമല്ല ലീഗ് അംഗീകരിക്കാത്ത മദ്രസയിലേക്ക് കുട്ടികളെ അയച്ചാൽ വീടുകളിലുള്ളവർ മരണപ്പെട്ടാൽ പള്ളിപ്പറമ്പിൽ മൃതദേഹം സംസ്‌കരിക്കില്ല.  എന്ന ഭീഷണി മുഴക്കി എന്നുമാണ് മനസ്സിലാക്കുന്നത്. ലീഗ് ഇതരരായ മുസ്ലീങ്ങളുടെ ജീവന് നേരെ പോലും ഭീഷണി ഉയർത്തുന്ന ലീഗുകാർ മരണാനന്തരവും അവരെ വെറുതെ വിടില്ലെന്നാണ് ഇതുവഴി അവർ പ്രഖ്യാപിക്കുന്നത്. അധികാരത്തിന്റെ മത്ത്പിടിച്ച ലീഗ് ജില്ലയിൽ ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. അസഹിഷ്ണുതയുടെ ആൾരൂപമായി ലീഗ് മാറിയിരിക്കുകയാണ്. സിപിഐ(എം)നെ മതവിരുദ്ധരായി പ്രഖ്യാപിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ഹീന ശ്രമങ്ങൾ നടത്തുന്ന ലീഗിന്റെ നേതൃത്വത്തിന, പള്ളികൾക്കും മദ്രസകൾക്കും മതസംഘടനാ പ്രവർത്തകർക്കുമെതിരെ ലീഗിലെ ഒരുപറ്റം ക്രിമിനലുകൾ നടത്തികൊണ്ടിരിക്കുന്ന തുടർച്ചയായ അക്രമണങ്ങളെപറ്റി എന്താണ് പറയാനുള്ളതെന്ന് അറിയാൻ താൽപര്യമുണ്ട്.

 

ഭരണത്തിന്റെ തണലിൽ ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം അക്രമണങ്ങളെ കുറിച്ച് ന്യൂനപക്ഷ കോൺഗ്രസ് ഉയർത്തിയ വസ്തുതകളെകുറിച്ച് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടും വ്യക്തമാക്കണം.