കണ്ണൂർ : ആഗസ്ത് 31-നു കണ്ണൂരിൽ 2 പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന സോളാർ തട്ടിപ്പ് വീരൻ ഉമ്മൻ ചാണ്ടിക്കെതിരെ നടത്തുന്ന പ്രതിഷേധ പ്രകടനം വിജയിപ്പിക്കാൻ എൽ ഡി എഫ് ജില്ലാ കമ്മിറ്റി മുഴുവൻ ജനങ്ങളോടും അഭ്യർത്ഥിച്ചു.

ചെമ്പേരിയിൽ നടക്കുന് കരിങ്കൊടി പ്രകടനത്തിന് ജയിംസ് മാതു എം എൽ എ, കെ എം ജോസഫ്, കെ ടി ജോസ്, കെ വി ബാബു, ജേക്കബ്ബ് ചുരനോലിൽ, വക്കച്ചൻ മംഗലോത്ത് കാരോട്ടിൽ, ആമ്പിലോത്ത് രാജൻ, എൻ പി ജോയി, എം അബൂബക്കർ, എം രമേശ്, എം കരുണാകരൻ, മാത്യു പുതുപ്പറമ്പിൽ, ബെന്നി കൊട്ടാരത്തിൽ എന്നിവർ നേതൃത്വം നൽകും.

 

യോഗത്തിൽ അഗസ്തി ഇല്ലിക്കൽ അദ്ധ്യക്ഷനായിരുന്നു. പി ജയരാജൻ സ്വാഗതം പറഞ്ഞു.   എം വി ജയരാജൻ, സി പി മുരളി, സി രവീന്ദ്രൻ, കെ സി ജേക്കബ്ബ്, കെ കെ രാമചന്ദ്രൻ, കെ കെ ജയപ്രകാശ്, ഹമീദ് ഇരിണാവ്, വി രാജേഷ് പ്രേം, ജേക്കബ്ബ് ചുരനോലിൽ, ഇ ജനാർദ്ദനൻ എന്നിവർ പങ്കെടുക്കും.