കണ്ണൂർ : സി പി ഐ (എം) നിലപാടും നവ ലിബറൽ നയങ്ങൾക്കുള്ള ബദൽകാഴ്പ്പാടും ഉയർത്തികാണിക്കുന്നതിനായി ദേശീയതലത്തിൽ നടത്തുന്ന സമരസന്ദേശജാഥയുടെ ഭാഗമായി ഫിബ്രവരി 24, 25, 26 തീയതികളിൽ ജില്ലയിൽ 2 ജാഥകൾ സംഘടിപ്പിക്കും. ഭക്ഷ്യസുരക്ഷയും വിലക്കയറ്റവും, പാർപ്പിടവും, ഭൂമിയും,     തൊഴിൽ, വിദ്യാഭ്യാസവും ആരോഗ്യവും, അഴിമതിക്കെതിരായുള്ള പോരാട്ടം, സ്ത്രീകളുടെ അവകാശങ്ങൾ, ദളിതർ-ആദിവാസികൾ-ന്യൂനപക്ഷങ്ങൾ എന്നിവർക്ക് സാമൂഹ്യനീതി തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജാഥയിൽ ഉന്നയിക്കുന്നത്.

സ:പി ജയരാജൻ നേതൃത്വം നൽകുന്ന വടക്കൻ മേഖലാജാഥ ഫെബ്രുവരി 24-നു ചെറുപുഴയിൽ വെച്ച് സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: ബേബിജോൺ ഉൽഘാടനം ചെയ്യും. തുടർന്ന് 25, 26 തീയതികളിൽ പെരിങ്ങോം, പയ്യന്നൂർ, മാടായി, ആലക്കോട്, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, പാപ്പിനിശ്ശേരി, കണ്ണൂർ, മയ്യിൽ, ഏരിയകളിൽ പര്യടനം നടത്തി 26-ന് മയ്യിൽ സമാപിക്കും. കെ കെ രാഗേഷ്, കെ എം ജോസഫ്, കെ കെ നാരായണൻ എം എൽ എ, എം ജയലക്ഷ്മി, എ എൻ ഷംസീർ എന്നീ സഖാക്കൾ ജാഥാംഗങ്ങളായിരിക്കും.

സ:എം വി ജയരാജൻ നേതൃത്വം നൽകുന്ന തെക്കൻ മേഖലാജാഥ ഫെബ്രുവരി 24-നു കേളകത്ത് സി പി ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം സ: ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 25, 26 തീയതികളിൽ പേരാവൂർ, ഇരിട്ടി, മട്ടന്നൂർ, അഞ്ചരക്കണ്ടി, എടക്കാട്, പിണറായി, കൂത്തുപറമ്പ്, പാനൂർ, തലശ്ശേരി ഏരിയകളിൽ പര്യടനം നടത്തി 26-നു തലശ്ശേരിയിൽ സമാപിക്കും. ജയിംസ് മാത്യു എം എൽ എ, എം പ്രകാശൻ മാസ്റ്റർ, വി നാരായണൻ, എം വി സരള, എം ഷാജർ എന്നീ സഖാക്കൾ ജാഥാംഗങ്ങളായിരിക്കും

 

ദേശീയ ജാഥയുടെ ഭാഗമായി ജില്ലയിൽ നടക്കുന്ന 2 ജാഥകളും വൻ വിജയമാക്കുന്നതിനുള്ള പ്രചരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ മേൽ മുദ്രാവാക്യങ്ങളുയർത്തി നടത്തുന്ന ജാഥ വിജയിപ്പിക്കുന്നതിന് മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും സഹായ സഹകരണങ്ങൾ സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു.