നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനമായ ജനുവരി 23 ന് എല്‍.ഡി.എഫ് ആഭിമുഖ്യത്തില്‍ ജില്ലയില്‍ 22 കേന്ദ്രങ്ങളില്‍ മനുഷ്യമഹാശൃംഖലയുടെ വിളംബര പരിപാടികള്‍ സംഘടിപ്പിക്കും. മതാതീതമായി ഇന്ത്യന്‍ ജനതയെ ഒന്നിപ്പിക്കുന്നതിനായി നേതാജി സുഭാഷ് ചന്ദ്രബോസ് വലിയ പങ്കാണ് വഹിച്ചത്. സൈഗാള്‍, ദില്ലന്‍, ഷാനവാസ് എന്നീ പോരാളികളെ ചെങ്കോട്ടയില്‍ 1945-46 ല്‍ ബ്രീട്ടുഷുകാര്‍ വിചാരണ ചെയ്തപ്പോള്‍ ഹിന്ദു-മുസ്ലീം-സിഖ് ഐക്യത്തിന്‍റെ മാതൃകയായി ഉയര്‍ത്തുകയാണ് നേതാജിയുടെ നേതൃത്വത്തില്‍ ഐ.എന്‍.എ പോരാളികള്‍ ചെയ്തത്.

പൗരത്വഭേദഗതി നിയമത്തിനെതിരായും, ഭരണഘടന മൂല്യങ്ങളെ അട്ടിമറിക്കുന്നതിനെ പ്രതിരോധിച്ചും ജനുവരി 26 ന് നടക്കുന്ന  മനുഷ്യമഹാശൃംഖലയുടെ പ്രചരണങ്ങള്‍ക്കിടയിലാണ് നേതാജിയുടെ ജന്മദിനം കടന്നുവരുന്നത്.

ഈ സാഹചര്യത്തില്‍ വിവിധ മതങ്ങളുടെ ഐക്യത്തിന്‍റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച നേതാജിയുടെ ജന്മദിനമായ ജനുവരി 23 ന് വ്യാഴാഴ്ച മനുഷ്യമഹാശൃംഖലയുടെ പ്രചരണം കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ജില്ലയില്‍ ചെറുപുഴ, പയ്യന്നൂര്‍, പിലാത്തറ, കുപ്പം, കരുവഞ്ചാല്‍, ചുഴലി, ഇരിക്കൂര്‍, നിടിയേങ്ങ, കുയിലൂര്‍, മയ്യില്‍, പാപ്പിനിശ്ശേരി, പുതിയതെരു, താഴെചൊവ്വ, ചക്കരക്കല്ല്, പിണറായി, തലശ്ശേരി ടൗണ്‍, പൊയിലൂര്‍, കൂത്തുപറമ്പ്, കോളയാട്, പേരാവൂര്‍, മട്ടന്നൂര്‍, ഇരിട്ടി എന്നിവിടങ്ങളില്‍ നടക്കുന്ന പരിപാടി വിജയിപ്പിക്കണമെന്ന് എല്‍.ഡി.എഫ് ജില്ലാകണ്‍വീനര്‍ കെ പി സഹദേവന്‍ അഭ്യര്‍ത്ഥിച്ചു.