സംഘപരിവാർ ഭീഷണിക്കും ജനാധിപത്യ കശാപ്പിനുമെതിരെ  ആഗസ്ത്  അഞ്ചിന്‌ വൈകിട്ട്‌  നാലിന്‌ ലോക്കൽ  കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കാൻ സിപിഐ എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.  വിഖ്യാത ചലചിത്രകാരൻ അടൂർ ഗോപാലകൃഷ്‌ണനെതിരായ ഭീഷണിക്കും ഉന്നാവ്‌  സംഭവങ്ങളിലും പ്രതിഷേധിച്ചാണ്‌ പ്രകടനം. പാർടി പ്രവർത്തകരും ഗ്രന്ഥശാലകളുടെയും   പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും പ്രവർത്തകരും  വർഗ ബഹുജന സംഘടനകളും അണിനിരക്കും.
ജില്ലാ കമ്മിറ്റി യോഗത്തിൽ പി വി ഗോപിനാഥ്‌ അധ്യക്ഷനായി.  സെക്രട്ടറി എം വി ജയരാജൻ മേൽക്കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു.