ജില്ലയിൽ കാലവർഷം കനത്ത സാഹചര്യത്തിൽ പല പ്രദേശങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്. വീടുകളിലുൾപ്പെടെ വെള്ളം കയറിയത് മൂലം നിരവധി കുടുംബങ്ങളാണ് ദുരിതത്തിലായത്. സർക്കാർ ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനും ദുരിതാശ്വാസ ക്യാമ്പുകൾ  തുടങ്ങുന്നതിനും മറ്റും അതിവേഗം നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. അത്തരം പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണം. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്നും സിപിഐഎം അഭ്യർത്ഥിച്ചു.