കണ്ണൂർ> കോർപ്പറേഷൻ കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കെ ഒരുപറ്റം യൂത്ത് കോൺഗ്രസുകാർ യോഗം നടക്കുന്ന ഹാളിൽ അതിക്രമിച്ച് കടന്നുകയറി നടത്തിയ അക്രമത്തെ സിപിഐ(എം)  ജില്ലാ സെക്രട്ടറിയറ്റ് ശക്തമായി അപലപിക്കുന്നു. തദ്ദേശഭരണ സ്ഥാപനത്തിന്റെ ഏതെങ്കിലും നടപടിയിൽ പ്രതിഷേധം ഉണ്ടെങ്കിൽ അത് പ്രകടിപ്പിക്കാൻ ഏത് സംഘടനയ്ക്കും അവകാശമുണ്ട്.എന്നാൽ കണ്ണൂർ കോർപ്പറേഷൻ ഭരണം ഇടതുപക്ഷത്തിന് ലഭിച്ചതിനെ തുടർന്ന് കോൺഗ്രസുകാർക്കുള്ള അസഹിഷ്ണുതയാണ് ഇത്തരം അക്രമണങ്ങളിലൂടെ അവർ പ്രകടിപ്പിക്കുന്നത്. അഴിമതിയും തട്ടിപ്പും പഴയ യുഡിഎഫ് ഭരണത്തിന്റെ മുഖമുദ്രയായിരുന്നു.എന്നാൽ ഇന്ന് ആ അവസ്ഥ മാറി.അഴിമതി രഹിതമായ കോർപ്പറേഷൻ ഭരണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.  ഭരണത്തിന്റെ നല്ല പ്രതിച്ഛായ തകർക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് യുഡിഎഫ്  നടത്തുന്നത്. ഇത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.  യുഡിഎഫിന്റെ ഇത്തരം ഹീന ശ്രമങ്ങൾക്കെതിരെ മുഴുവനാളുകളും പ്രതികരിക്കണമെന്നും അക്രമികൾക്കെതിരെ പോലീസ് കർശന നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിക്കുന്നു