പോലീസിൽ രേഖപ്പെടുത്തുന്നതിന് രണ്ട്‌വർഷം മുമ്പ് കുറ്റസമ്മതമൊഴി 2014 ൽ സുബീഷ് തന്റെ പങ്കാളിത്തം തുറന്ന് സമ്മതിച്ച ഫോൺ സംഭാഷണത്തിന്റെ ഓഡിയോ റിക്കാർഡ് പുറത്തുവന്നകാര്യം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. അത് സംബന്ധിച്ചുള്ള ചോദ്യത്തിന് ആഫോൺ സംഭാഷണം കൃത്രിമമായി ഉണ്ടാക്കിയതെന്നാണ് സുബീഷ് പറയുന്നത്. അങ്ങിനെയെങ്കിൽ ഫോൺസംഭാഷണമുൾപ്പെടെയുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും സി.ബി.ഐ അന്വേഷിക്കട്ടെ. പടുവിലായി മോഹനൻ വധക്കേസിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്യുമ്പോൾ തന്നെ മർദ്ദിച്ചാണ് ഫസൽ കേസിലെ പങ്കാളിത്തം സംബന്ധിച്ച് തന്നെ കൊണ്ട് പറയിപ്പിച്ചത് എന്നാണ് സുബീഷ് ഇപ്പോൾ പറയുന്നത്. എന്നാൽ കോടതിയിൽ ഹാജരാക്കുമ്പോൾ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ സുബീഷിന്റെ മൊഴിയിൽ ''തന്നെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ല'' എന്ന് രണ്ടിടത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ മർദ്ദിച്ചാണ് പോലീസ് മൊഴിരേഖപ്പെടുത്തിയതെന്ന ബി.ജെ.പി ക്കാരുടെ വാദവും പൊളിയുകയാണ്.
സുബീഷിന്റെ മൊഴിയിൽ പറയുന്ന ഫസൽ സംഭവത്തിലെ ഷിനോജ് എന്ന ആർ.എസ്.എസുകാരന്റെ ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. അതും പോലീസ് രേഖപ്പെടുത്തിയ മൊഴിക്ക് മുമ്പാണ്. എന്ന് മാത്രമല്ല സുബീഷിന്റെ കുറ്റസമ്മതമൊഴിയെ തുടർന്ന് ഭയന്ന് ആറ്റിങ്ങൽ ആർ.എസ്.എസ് കാര്യാലയത്തിൽ ഷിനോജ് എത്തിയതായി മുൻ ആർ.എസ്.എസ് പ്രവർത്തകനായ വിഷ്ണുവിന്റെ മൊഴി പോലീസിലും ,കോടതിയിലും രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇങ്ങനെ ഫസൽ സംഭവത്തിലെ ആർ.എസ്.എസ് പങ്കാളിത്തം എത്രമായ്ച്ചാലും ഇല്ലാതാവില്ല.
സുബീഷിന്റെ കുറ്റസമ്മതമൊഴി പ്രകാരം ആർ.എസ്.എസ് പ്രചാരകൻ ഇരിങ്ങാലക്കുടക്കാരൻ അജിത്തിനും, ഡയമണ്ട്മുക്കിലെ ശശി എന്ന ആർ.എസ്.എസ് നേതാവിനും ഉള്ള പങ്കാളിത്തം വെളിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഫസൽ വധത്തിൽ ആർ.എസ്.എസ് നേതാക്കൾക്കുള്ള പങ്കാളിത്തം കൂടി അന്വേഷണത്തിലൂടെ വെളിക്ക് വരുമെന്ന സാഹചര്യത്തിലാണ് ഭരണസ്വാധീനം ഉപയോഗിച്ച് തുടരന്വേഷണം നടത്താതിരിക്കാൻ വേണ്ടി ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് ആർ.എസ്.എസുകാർ കാവൽ നിന്നുകൊണ്ട് നടത്തിയ പത്രസമ്മേളനം. ഇതുകൊണ്ടൊന്നും യാഥാർത്ഥ്യം മറച്ചുവെക്കാൻ കഴിയില്ലെന്ന് ആർ.എസ്.എസ് നേതൃത്വം മനസിലാക്കണം.
യഥാർത്ഥ കൊലയാളികളായ ആർ.എസ്.എസുകാരെ രക്ഷപ്പെടുത്താൻ കേന്ദ്രഗവൺമെന്റിനെ അടക്കം ഉപയോഗിച്ചുകൊണ്ട് നടത്തുന്ന ശ്രമങ്ങളിൽ പോപ്പുലർ ഫ്രണ്ട് നേതൃത്വവും ഒളിച്ചുകളി തുടരുകയാണ്. ഇതിനെതിരെയും ജനങ്ങൾ പ്രതികരിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

NB: കുറ്റസമ്മത മൊഴിക്കുശേഷം മജിസ്‌ട്രേറ്റിനുമുന്നിലുള്ള വൂണ്ട് സർട്ടിഫിക്കറ്റിന്റെ കോപ്പിയും, 19.11.2016 ന് കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിപ്പകർപ്പിന്റെ കോപ്പിയും ഇതോടൊപ്പം ചേർക്കുന്നു