ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ തെളിവുകൾ അനുസരിച്ച് ഫസൽ വധക്കേസ് പുനരന്വേഷിക്കാൻ സി.ബി.ഐ അടിയന്ത നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

പടുവിലായി മോഹനൻ വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിൽ ആർ.എസ്.എസുകാരനായ സുബീഷ് ഫസൽ വധക്കേസുമായി ബന്ധപ്പെട്ട് നൽകിയ കുറ്റ സമ്മതമൊഴി മാധ്യമങ്ങളിലെല്ലാം വന്നിട്ടുള്ളതാണ് ഈ മൊഴിയെ അടിസ്ഥാനപ്പെടുത്തി. ചിറ്റാരിപ്പറമ്പ് ജി. പവിത്രൻ വധക്കേസ് കേരള പോലീസ് ഇപ്പോൾ പുനരന്വേഷണം നടത്തുകയാണ്. വധിക്കപ്പെട്ട ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ കോടതിയിൽ സുബീഷിന്റെ കുറ്റസമ്മതമൊഴി ഇന്ന് ഹാജരാക്കിയിരിക്കുകയാണ്. കുറ്റകൃത്യം നടത്തിയ പ്രതികളുടെ പേരും സംഭവത്തിന്റെ വിശദാശങ്ങളെല്ലാം ഈ കുറ്റസമ്മതമൊഴിയിലുണ്ട്. ഇതോടൊപ്പം സുബീഷ് തന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണത്തിന്റെ ഒരു ശബ്ദരേഖയും അബ്ദുൾ സത്താർ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. മോഹനൻ വധക്കേസിലെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തുന്നതിനും ഒന്നര വർഷം മുമ്പ് നടത്തിയ ഈ സംഭാഷണത്തിലും ഫസൽ വധം നടത്തിയത് ആർ.എസ്.എസ് ആണെന്ന് സുബീഷ് വെളിപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലും ഇത് സംബന്ധിച്ച പുനരന്വേഷണം അത്യാന്താപേക്ഷിതാമാണ്. ഈ കേസ് സി.ബി.ഐ പുനരന്വേഷിക്കാതിരിക്കുന്നത് കുറ്റവാളികളെ ബോധപൂർവ്വം രക്ഷിക്കുന്നതിന് വേണ്ടിയാണ് യഥാർത്ഥ വസ്തുത വെളിപ്പെട്ടാൽ ഐ.പി.സി 195-ാം വകുപ്പ് അനുസരിച്ച് തങ്ങൾ ശിക്ഷിക്കപ്പെടുമെന്ന് സി.ബി.ഐ ഭയക്കുന്നു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഫസൽ കേസ് പുനരന്വേഷിക്കാൻ സി.ബി.ഐ തയ്യാറാവണം. ഇതോടൊപ്പം ഈ കേസിലെ പ്രതിപ്പട്ടികയിൽ സി.ബി.ഐ ഇപ്പോൾ നൽകിയിട്ടുള്ള പ്രതികളെ കുറ്റ വിമുക്തരാക്കണം. ഈ കേസ് സംബന്ധിച്ച് പോപ്പുലർ ഫ്രണ്ട് തങ്ങളുടെ ഇരട്ടത്താപ്പ് തുടരുകയാണ്. യഥാർത്ഥ പ്രതികളുടെ പേരുകൾ കുറ്റ സമ്മതമൊഴിയിൽ വെളിപ്പെടുത്തപ്പെട്ടിട്ടും. പോപ്പുലർ ഫ്രണ്ട് സി.പി.ഐ(എം) ന് മേൽ കുറ്റം ചാരാൻ ശ്രമിക്കുകയാണ്. കുറ്റവാളികളായ ആർ.എസ്.എസിനെ രക്ഷിക്കാനുള്ള ഈ ശ്രമത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ട് പിന്മാറണം. കുറ്റവാളികളെ രക്ഷപ്പെടുത്താനുള്ള സി.ബി.ഐ ശ്രമത്തിനെതിരെ ഫസൽ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെുകൊണ്ട് നാളെ എല്ലാ ലോക്കലുകളിലും പ്രകടനങ്ങൾ നടത്തണമെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.