കൊച്ചിയിൽ നടിയെ  ഡ്രൈവർ മൃഗീയമായി പീഡിപ്പിച്ചതിനെതിരെ കോൺഗ്രസ്സ് എം.എൽ.എ ശ്രീ:പി.ടി തോമസ് 24 മണിക്കൂറാണ് ഉപവാസം നടത്തിയത്. സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി തോമസിന് അഭിവാദ്യങ്ങൾ നേർന്നു. എന്നാൽ ഇങ്ങ് കണ്ണൂരിലെ കൊട്ടിയൂരിൽ 16 വയസുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കുകയും പ്രസവം പോലും ആരോരും അറിയാതിരിക്കാൻ സമൂഹത്തിലെ പ്രബലരായ ചിലരുടെ സംരക്ഷണത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ നടത്തുകയും ചെയ്ത ഹീനമായ കൃത്യം പുറത്ത്് വന്നിട്ടും അവിടുത്തെ എം.എൽ.എ യെ കാണാനില്ല. കണ്ണൂർ എം. പി ശ്രീമതി ടീച്ചർ പെൺകുട്ടിയുടെ വീടും സ്ഥലവും സന്ദർശിച്ച് ഈ ക്രൂരകൃത്യത്തിനെതിരെ ശക്തമായി പ്രതികരിച്ച കാര്യം മാധ്യമങ്ങളിലാകെ റിപ്പോർട്ട്് ചെയ്യപ്പെട്ടു. എന്തെ കോൺഗ്രസ്സ് നേതാവായ പേരാവൂർ എം.എൽ.എ സ്ഥലത്തെത്തി ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വം നിർവഹിക്കാതിരുന്നത്?

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തു ഇതേ കൊട്ടിയൂരിൽ ഒരു ആദിവാസി ആത്മഹത്യ ചെയ്തപ്പോൾ അതൊരു കൊലപാതകമാക്കാനും നിരപരാധികളെ കള്ളക്കേസിൽ കുടുക്കാനും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനും എന്തൊരു വ്യഗ്രതയായിരുന്നു ഈ എം.എൽ എക്ക്.

എം.എൽ.എ യുടെ ഇപ്പോഴത്തെ 'മുങ്ങലിന്' കാരണം ഈ സംഭവം പൊതുസമൂഹം അറിയുന്നത് ഒഴിവാക്കാൻ നടത്തിയ ഇടപെടലുകളിൽ നേരത്തെ ഉൾപ്പെട്ടത് കൊണ്ടാണോ എന്ന് ജനങ്ങൾ സംശയിക്കുന്നു.ഇതിന് മറുപടി നൽകേണ്ടത് എം.എൽ.എ യുടെ ഉത്തരവാദിത്വമാണ്.

ഇക്കാര്യത്തിൽ എം.എൽ.എ വാ തുറക്കണം. കത്തോലിക്കാ സഭയുടെ മാനന്തവാടി രൂപ പോലും പ്രതികരിച്ചിട്ടും എം എൽ എ പ്രതികരിക്കാത്തത് പ്രതിഷേധാർഹമാണ്. കൊട്ടിയൂരിൽ വിശ്വാസികൾ ഉൾപ്പടെ ഉള്ള ജനങ്ങൾ നടത്തുന്ന പ്രതിഷേധ പരിപാടികളിൽ നിന്ന് വിട്ട് നിൽക്കുന്ന എം എൽ എ യുടെ നടപടിക്കെതിരെ ജനങ്ങൾ പ്രതികരിക്കണം.