ധർമ്മടം പഞ്ചായത്തിലെ അണ്ടല്ലൂരിൽ സന്തോഷ് എന്നയാൾ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഏറിയ സെക്രട്ടറി കെ മനോഹരൻ വ്യക്തമാക്കി. ഈ നിഷ്ഠൂരമായ കൊലപാതകത്തെ സിപി.ഐ(എം) ശക്തമായി അപലപിക്കുന്നു. 

ഈ സംഭവത്തിൽ യഥാർത്ഥകുറ്റവാളികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരണം. ഇതിൽ പാർട്ടിയുമായി ബന്ധപ്പെട്ട ആരെങ്കിലുമുണ്ടെങ്കിൽ അവരെ സംരക്ഷിക്കുകയില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.