ഞായറാഴ്ച പ്രാദേശികാടിസ്ഥാനത്തിൽ പന്തം കൊളുത്തി പ്രകടനം

കണ്ണൂർ> ആയിരം, അഞ്ഞൂറ് രൂപ നോട്ടുകൾ പിൻവലിച്ച് രാജ്യത്തെ അരാജകത്വത്തിലാഴ്ത്തിയ കേന്ദ്രസർക്കാർ നടപടിക്കും സഹകരണസംഘങ്ങളെ തകർക്കാനുള്ള നീക്കത്തിലും സർവ്വകക്ഷി സംഘത്തെ കാണാൻ പ്രധാനമന്ത്രി അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ച് തിങ്കളാഴ്ച്ച നടത്തുന്ന ഹർത്താൽ വിജയിപ്പിക്കാൻ എൽഡിഎഫ് ജില്ലാ കമ്മറ്റി മുഴുവനാളുകളോടും അഭ്യർത്ഥിച്ചു. ഹർത്താലിന്റെ ഭാഗമായി ഞായറാഴ്ച  പ്രാദേശികമായി പന്തം കൊളുത്തി പ്രകടനം നടക്കും.  യോഗത്തിൽ സി രവീന്ദ്രൻ അധ്യക്ഷനായി. ഫിദൽ കാസ്‌ടോവിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ, ടി കൃഷ്ണൻ, ഒ വി നാരായണൻ, ഇ പി ആർ വേശാല, കെ കെ ജയപ്രകാശ്, കെ സുരേശൻ, വി വി കുഞ്ഞികൃഷ്ണൻ, കെ സി ജേക്കബ്ബ്, പി ചന്ദ്രൻ, സി വി ശശീന്ദ്രൻ, മഹമ്മൂദ് പാറക്കാട്ട്‌,ഹമീദ് ഇരിണാവ്  എന്നിവർ സംസാരിച്ചു.