മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.സി. ജോസഫ് എം.എൽ.എ ക്കെതിരായി വരവിൽ കവിഞ്ഞ സ്വത്ത് സംമ്പാദിച്ച കേസിൽ കൂടുതൽ അന്വേഷണം വേണമെന്ന വിജിലൻസ് വിധി സ്വാഗതാർഹമാണ്. ഇത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കമുള്ളവർക്കെതിരെയുള്ള ബാംഗ്ലൂർ കോടതി വിധിയുടെ തുടർച്ചയാണ്. യു.ഡി.എഫ് ഭരണകാലത്ത് നടത്തിയ ഭീമമായ അഴിമതിയുടെ ഒരു ഭാഗം മാത്രമാണ് ഇതിനകം പുറത്ത് വന്നിട്ടുള്ളത് ബാക്കിയുള്ളവ കൂടി പുറത്തുവരണമെങ്കിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. അതിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് തലശ്ശേരി വിജിലൻസ് കോടതി വിധി. നിയമസഭ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം  സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറഞ്ഞ വരുമാനം ശരിയല്ലെന്നാണ് പ്രദമദൃഷ്ട്യാ  കണ്ടെത്തിയിട്ടുള്ളത്. സത്യവാങ്ങ്മൂലം വിജിലൻസ് കോടതി തള്ളിക്കളഞ്ഞിരിക്കുകയാണ് ഇത് ഗൗരവമുള്ള കാര്യമാണ്. മന്ത്രിയായ കാലത്തെ അദ്ദേഹത്തിന്റെ വരുമാനം സംബന്ധിച്ച് ഗൗരവമായ വിധിയാണ് കോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ നിലപാട് വ്യക്തമാക്കണം.