കണ്ണൂർ: മഹത്തായ ഒക്‌റ്റോബർ വിപ്ലവത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ വളണ്ടിയർ മാർച്ചിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു.  അതിന്റെ ഭാഗമായി ഇൻസ്ട്രക്റ്റർമാരുടെ ജില്ലാതല പരേഡ് ഒക്‌റ്റോബർ 29 ശനിയാഴ്ച്ച വൈകുന്നേരം 3.30 ന് നടക്കും.  പരേഡ് കീച്ചേരിയിൽ നിന്നാരംഭിച്ച് പാപ്പിനിശ്ശേരി പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിക്കും.  സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദൻ മാസ്റ്റർ, ജില്ലാ സെക്രട്ടറി പി ജയരാജൻ എന്നിവർ സമാപന പരിപാടിയിൽ പങ്കെടുക്കും.