പടുവിലായിയിലെ സിപിഐ(എം) ലോക്കൽ കമ്മറ്റി അംഗം സ:കെ മോഹനനെ കൊലപ്പെടുത്തിയ സംഘത്തിലെ രണ്ട് പേരെ കണ്ണൂരിലെവിഭാഗ് കാര്യാലയ ത്തിൽ നിന്ന് പിടികൂടിയതിന്റെ ജാള്യത മറച്ച് വെക്കാനാണ് ആർ എസ് എസ് നേതാക്കൾ പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുള്ളതെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പറഞ്ഞു.ഇവരെ പിടികൂടിയതോടെ ഗൂഡാലോചന നടത്തിയ നേതാക്കൾ കൂടി പെടുമെന്നായപ്പോഴാണ് വ്യാജ പ്രസ്താവനയുമായി ഇവർ രംഗപ്രവേശം ചെയ്തത്. കൊലയാളികളാണെന്ന് അറിഞ്ഞുകൊണ്ട് കാര്യാലയത്തിനകത്ത് സംരക്ഷണം കൊടുത്ത വിഭാഗ്നേതാക്കൾക്കെതിരെയും കേസെടുക്കണം.

നാട്ടിലാകെ അംഗീകാരമുള്ള പൊതുപ്രവർത്തകനായ സ:കെ മോഹനനെ ആർ എസ് എസ് നേതൃത്വം ഗൂഡാലോചന നടത്തിയാണ് കൊലപ്പെടുത്തിയതെന്ന വസ്തുത വെളിപ്പെടുത്തുന്നതാണ് ഈ അറസ്റ്റും നേതാക്കളുടെ പ്രസ്താവനയും. ഇവർ തങ്ങളുടെ ഓഫീസുകൾ കൊലയാളി സംഘങ്ങളുടെ അഭയകേന്ദ്ര മാക്കുകയാണ്.ആർ എസ് എസ് കാര്യാലയത്തിൽ വെച്ച് പ്രതികൾ പോലീസിന്റെ സമർത്ഥമായ നീക്കത്തിലൂടെയാണ് വലയിൽ അകപ്പെട്ടത്.അതോടെ പരിക്കേറ്റവരെ രക്ഷപ്പെടുത്താനെന്ന ഭാവേന പോലീസ് കസ്റ്റഡിയിൽ എടുത്തതാണെന്ന രീതിയിൽ മാധ്യമങ്ങളിൽ വാർത്ത വരുത്തുന്നതിന് സംഘപരിവാർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് കാര്യാലയങ്ങൾക്കകത്ത് അക്രമി സംഘങ്ങളെ സംരക്ഷിക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നു.ഇപ്പോൾ കൊലയാളികളെ കണ്ടെത്താൻ പോലീസ് നടത്തിയ സമർത്ഥമായ ഇടപെടലിന്റെ ഫലമായാണ് ഈ അറസ്റ്റ് ഉണ്ടായത്.ഏത് കാര്യത്തിലും നുണ പ്രചരിപ്പിക്കാറുള്ള ആർ എസ് എസ് നേതാക്കളുടെ ശൈലിയാണ് ഇവിടെയും കാണുന്നത്.സംഘപരിവാറിന്റെ ഈ തന്ത്രം മുഴുവനാളുകളുംതിരിച്ചറിയണമെന്നും പി.ജയരാജൻ അഭ്യർത്ഥിച്ചു.