ധനരാജ് വധക്കേസിൽ ആർ.എസ്.എസ് നേതാക്കളുൾപ്പെടെയുള്ളവർക്കെതിരെ ഗൂഢാലോചനയ്ക്ക് കേസെടുത്ത പോലീസ് നടപടി സ്വാഗതാർഹമാണ്. ധനരാജ് കൊലപാതകം ആസൂത്രണം ചെയ്ത ആർ.എസ്.എസ് നേതാക്കളുൾപ്പെടെ 5 പേരുടെ പട്ടികയാണ് ഗൂഢാലോചന കുറ്റം ചുമത്തി  കോടതിയിൽ സമർപ്പിച്ചിട്ടുള്ളത് 

ധനരാജിന്റെ കൊലപാതകത്തിന് പശ്ചാത്തലമൊരുക്കാൻ ഈ നേതാക്കൾ ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തിന്റെ തലേ ദിവസം പയ്യന്നൂർ ടൗണിൽ കൊലവിളി പ്രകടനം നടത്തിയത്. കാങ്കോലിൽ ഒരു ആർ.എസ്.എസ് ക്രിമിനലിന്റെ വീടിന് നേരെ സി.പി.ഐ(എം) കാർ ബോബെറിഞ്ഞു എന്നാരോപിച്ചുകൊണ്ടായിരുന്നു പ്രകടനം. ഈ ബേേബറ് സ്വയം സൃഷ്ടിച്ചതായിരുന്നു. ഇതേക്കുറിച്ചും അന്വേഷിച്ച് നടപടിയെടുക്കണം.

വധഗൂഢാലോചനയിൽ തിരുവനന്തപുരം സ്വദേശിയായ ആർ.എസ്.എസ് പ്രചാരകനുൾപ്പെട്ടതായി പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ചെറുവത്തൂർ സ്വദേശിയായ മറ്റൊരു നേതാവ് ഇതിൽ പങ്കെടുത്തിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ രഹസ്യമായി ക്യാമ്പ് ചെയ്ത് അക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത് മറ്റ് ജില്ലകളിൽ നിന്ന് വരുന്ന ഇത്തരം നേതാക്കളാണ്. മറ്റ് ജില്ലകളിൽ നിന്ന് വന്ന് ഇങ്ങനെ രഹസ്യ പ്രവർത്തനം നടത്തുന്നവരെക്കുറിച്ച് പോലീസ് ഇന്റലിജൻസ് വിഭാഗം അന്വേഷിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളണം.

ജില്ലയിൽ നടന്നിട്ടുള്ള പല കൊലപാതകക്കേസുകളിലും ആസൂത്രകരായ ആർ.എസ്.എസ് നേതാക്കൾ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അത്തരം കേസുകളെക്കുറിച്ച്കൂടി പോലീസ് അന്വേഷിച്ച് ഗൂഢലോചനക്കാർക്ക് എതിരായ നടപടി കൈക്കൊള്ളണമെന്നും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.