കണ്ണൂർ കോർപ്പറേഷൻ എൽ.ഡി.എഫ് കൗൺസിലർമാരുടെ യോഗം വെള്ളോറ രാജന്റെ അദ്ധ്യക്ഷതയിൽ അഴീക്കോടൻ മന്ദിരത്തിൽ ചേർന്നു. ഡപ്പ്യൂട്ടി മേയറായി പി.കെ.രാഗേഷിന്റെ പേര് നിർദ്ദേശിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ സി.പി.ഐ(എം) ജില്ലാ സെക്രട്ടറി പി.ജയരാജൻ, ജില്ലാസെക്രട്ടറിയേറ്റ് മെമ്പർ എം.പ്രകാശൻമാസ്റ്റർ എന്നിവർ സംസാരിച്ചു.