കണ്ണൂർ : ധർമ്മടം മണ്ഡലത്തിൽ സി പി ഐ (എം) കള്ള വോട്ട് ചെയ്തു എന്ന യു ഡി എഫ് ആരോപണം അടിസ്ഥാനരഹിതമാണ്. പരാജയ വിഭ്രാന്തികൊണ്ടാണ് ഇത്തരം കള്ള പ്രചരണങ്ങൾ നടത്തുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇത്തരം കുപ്രചരണങ്ങൾ യു ഡി എഫ് നടത്തിയിരുന്നു. എൽ ഡി എഫ് ജില്ലയിൽ തിളക്കമാർന്ന വിജയം നേടുമെന്നുറപ്പാണ്. വിജയതിളക്കത്തിന്റെ മാറ്റ് കുറക്കാനാണ് കള്ള പ്രചരണങ്ങളിലൂടെ യു ഡി എഫ് ശ്രമിക്കുന്നത്. 

പോസ്റ്റൽ ബാലറ്റ് ശേഖരിക്കുകയും യു ഡി എഫ് സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തുകയും തപാൽ വഴി അയച്ച പോസ്റ്റൽ ബാലറ്റുകൾ റിട്ടേണിങ്ങ് ഓഫീസറുടെ ഓഫീസിൽ നിന്നും എടുത്തുകൊണ്ടുപോയി മാറ്റി വോട്ട് ചെയ്യുകയും ചെയ്യുന്ന കോൺഗ്രസ് അനുകൂല സർക്കാർ ജീവനക്കാരുടെ സംഘടനാ നേതാക്കളെ കൈയ്യോടെ പിടികൂടിയതിന്റെ ജാള്യം മറക്കാനാണ് കോൺഗ്രസിന്റെ ശ്രമം. ഇത്തരം  പ്രചരണങ്ങൾ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും.