കണ്ണൂർ : ജില്ലയിൽ എൽ ഡി എഫ് ചരിത്ര വിജയം നേടും. കഴിഞ്ഞ തവണ യു ഡി എഫ് വിജയിച്ച സീറ്റുകളിൽ എൽ ഡി എഫ് വിജയിക്കുമെന്ന സ്ഥിതിയാണ് പ്രകടമാവുന്നത്.

വർഗ്ഗീയതക്കും അഴിമതിക്കും ജനവിരുദ്ധ നയങ്ങൾക്കും എതിരായ ജനാഭിലാഷമാണ് എൽ ഡി എഫ് അധികാരത്തിലെത്തുക എന്നുള്ളത്. വ്യക്തമായ ജനപക്ഷ വികസന അജണ്ടയോടെ എൽ ഡി എഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പ്രകടനപത്രികക്ക് സാർവ്വത്രിക അംഗീകാരമാണ് ലഭിച്ചത്. ജില്ലയിൽ 1629 പോളിങ്ങ് സ്റ്റേഷനുകളിലും മാഹിയിലെ 32 ബൂത്തുകളിലും നിർഭയമായി വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്മാരും പോലീസും ഒരുക്കേണ്ടത്. ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മർദ്ദത്തിന് കീഴടങ്ങി എൽ ഡി എഫ് പ്രവർത്തകർക്ക് എതിരെ കള്ള കേസും മരണപ്പെട്ടവർക്ക് പോലും 107 വകുപ്പ് പ്രകാരമുള്ള നടപടികളും സ്വീകരിക്കുകയാണ് ചെയ്തത്. പരാജയ ഭീതിയിൽ നിന്ന് യു ഡി എഫും ബി ജെ പിയും അക്രമവും അപവാദ പ്രചരണങ്ങളും അഴിച്ച് വിടുകയാണ് ചെയ്യുന്നത്. യു ഡി എഫ് തോൽക്കുമെന്നുറപ്പായപ്പോൾ ചിലയിടങ്ങളിൽ ബി ജെ പിയുടെ വോട്ട് വിലക്ക് വാങ്ങുകയാണ് ചെയ്തത്. 

വോട്ട് കച്ചവടത്തെ തുടർന്നാണ് ആർ എസ് എസ് ശാഖകളിൽ യു ഡി എഫിന് വോട്ട് ചെയ്യാൻ സർക്കുലർ വായിച്ചത്. അഴീക്കോട് എൽ ഡി എഫ് സ്ഥാനാർത്ഥിയെ വ്യക്തിഹത്യ ചെയ്യുന്ന നോട്ടീസുകൾ തലശ്ശേരിയിലെ ലീഗ് നേതാവിന്റെ പ്രസിൽ നിന്നാണ് പ്രിന്റ് ചെയ്തത്. ഈ നോട്ടീസ് സൂക്ഷിച്ചതിനും വിതരണം ചെയ്യുന്നതിനുമിടയിൽ പിടിക്കപ്പെട്ട യു ഡി എഫ് പ്രവർത്തകരുടെ പേരിൽ പെറ്റി കേസുകളാണ് ചാർജ് ചെയ്തത്. സ്ഥാനാർത്ഥിയെ അയോഗ്യനാക്കപ്പെടുന്ന തരത്തിൽ കുറ്റം ചെയ്തിട്ടും ഭരണകക്ഷിക്ക് കീഴടങ്ങിയ ഉദ്യോഗസ്ഥ•ാരും പോലീസും അപവാദ പ്രവർത്തനം അവസാനിപ്പിക്കുന്നതിനുനള്ള യാതൊരു നടപടിയും എടുത്തിട്ടില്ല. 

തെരഞ്ഞെടുപ്പ് കാലത്ത് എൽ ഡി എഫ് പ്രവർത്തകർക്കെതിരെ രാഷ്ട്രീയ എതിരാളികൾ അക്രമം അഴിച്ച് വിട്ടു. പോലീസ് നടപടികൾ ഏകപക്ഷീയമായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് ചിട്ടയായ തെരഞ്ഞെടുപ്പ് പ്രവർത്തനമാണ് എൽ ഡി എഫ് കാഴ്ചവെച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ചതിന് ശേഷമുള്ള എല്ലാ ഘട്ടത്തിലും എൽ ഡി എഫ് മേൽകൈനേടിയിട്ടുണ്ട്. ജനവിരുദ്ധ യു ഡി എഫ് ഭരണം അനസാനിപ്പിക്കണമെന്ന ജനാഭിലാഷമാണ് ജില്ലയിലെ എൽ ഡി എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ജനാധിപത്യ മതേതര വികസന തൽപ്പരരായ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.

തെരഞ്ഞെടുപ്പ് പ്രവർത്തനം അവസാനിച്ചാൽ ജില്ലയിലെ എല്ലാ പ്രദേശത്തെയും തെരഞ്ഞെടുപ്പ് സാമഗ്രീകൾ യഥാസമയം നീക്കം ചെയ്യുന്നതിന് മുഴുവൻ എൽ ഡി എഫ് പ്രവർത്തകരും രംഗത്തിറങ്ങണം. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നിശ്ചയിച്ച സ്‌ക്വഡുകൾ തന്നെ ഈ ജോലികൾ നിർവ്വഹിക്കണം.

എം വി ജയരാജൻ