കണ്ണൂർ : രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു.

നാട്ടിൽ കടുത്ത വരൾച്ചയാണ് അനുഭവപ്പെടുന്നത്. മുൻകാലങ്ങളിലേക്കാൾ ചൂട് കൂടുതലുമാണ്. വരൾച്ചയെയും കൂടിവെള്ള ക്ഷാമവും നേരിടാൻ ആവശ്യമായ ഫണ്ട് ജില്ലക്ക് ഇതുവരെ അനുവദിച്ചിട്ടില്ല. കേവലം 50 ലക്ഷം രൂപ മാത്രമാണ് കുടിവെള്ള വിതരണത്തിന് സർക്കാർ അനുവദിച്ചത്. സാധാരണ നിലയിൽ ജില്ലക്ക് 4 കോടി രൂപയിലേറെ അനുവദിക്കാറുണ്ട്.

പഞ്ചായത്തും റവന്യൂ വകുപ്പും ചേർന്നാണ് കുടിവെള്ള വിതരണ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാറ്. കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനാൽ കുടിവെള്ള വിതരണം നടക്കുന്നില്ല. ജില്ലാ ഭരണകൂടം വാക്കാൽ നിർദ്ദേശം നൽകുകയും പണം അനുവദിക്കാതിരിക്കുകയും ചെയ്താൽ ഏങ്ങിനെ കുടിവെള്ളം വിതരണം ചെയ്യുമെന്നാണ് തഹസിൽദാർമാർ പഞ്ചായത്ത് പ്രസിഡണ്ടുമാരോട് ചോദിക്കുന്നത്. സംസ്ഥാന ഖജനാവ് ധൂർത്തടിച്ച് കാലിയാക്കിയ യു ഡി എഫ് സർക്കാർ കുടിവെള്ളത്തിന് പണം അനുവദിക്കാതെ ജനങ്ങളെ കഷ്ടത്തിലാക്കുകയാണ്. 

ആവശ്യമായ പണം അനുവദിക്കുകയും രൂക്ഷമാ കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങളിൽ വെള്ളം വിതരണം ചെയ്യുകയും പൊതുകിണറുകളുടെയും കുളങ്ങളുടെയും മെയിന്റനൻസിനും മറ്റും പ്രത്യേക പദ്ധതികൾ തയ്യാറാക്കുകയും വേണമെന്നും ആവശ്യപ്പെടുന്നു.

എം വി ജയരാജൻ