കണ്ണൂർ- ജില്ലയിൽ ഫിബ്രവരി 29 ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്ത് നടക്കുന്ന പരിപാടികൾ ബഹിഷ്‌ക്കരിക്കാൻ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെയും, സഹകരിക്കുന്ന കക്ഷികളുടെയും യോഗം തീരുമാനിച്ചു. കണ്ണൂർ വിമാനത്താവളം, കണ്ണൂർ യൂനിവേഴ്‌സിറ്റി, ബാരാപോൾ, അഴീക്കൽ തുറമുഖം, മൊയ്തുപാലം, എന്നീ അഞ്ച് പരിപാടികളാണ് ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. ബഹിഷ്‌ക്കരണ പരിപാടികൾ വിജയിപ്പിക്കുവാൻ മുഴുവനാളുകളോടും യോഗം അഭ്യർത്ഥിച്ചു. കെ.കെ.രാമചന്ദ്രൻ യോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു. കൺവീനർ കെ.പി.സഹദേവൻ, എം.വി.ജയരാജൻ, സി.രവീന്ദ്രൻ,വി.വി.കുഞ്ഞികൃഷ്ണൻ, കെ.കെ.ജയപ്രകാശ്, ജേക്കബ് ചൂരനോലിൽ, വി.രാജേഷ്‌പ്രേം, കെ.സുരേശൻ, സിവി.ശശീന്ദ്രൻ, അഷ്‌റഫ് പുറവൂർ, സന്തോഷ് മാവില, അഡ്വ.ടി.മനോജ്കുമാർ,ഡി.മുനീർ എന്നിവർ സംസാരിച്ചു.

കെ.പി സഹദേവൻ
കൺവീനർ