കണ്ണൂർ- ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന കാരായി രാജൻ രാജിവെച്ച ഒഴിവിലേക്ക് കെ.വി.സുമേഷിനെ മത്സരിപ്പിക്കാൻ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെയും സഹകരിക്കുന്ന കക്ഷികളുടെയും യോഗം തീരുമാനിച്ചു. 

യോഗത്തിൽ അഡ്വ.പി.സന്തോഷ്‌കുമാർ  അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി.സഹദേവൻ, എം.വി ജയരാജൻ, സി.രവീന്ദ്രൻ,വിവി.കുഞ്ഞികൃഷ്ണൻ, കെകെ.ജയപ്രകാശ്, കെ.സി ജേക്കബ്, വി രാജേഷ്‌പ്രേം, കെ സുരേശൻ, ബാബുരാജ് ഉളിക്കൽ, അഷ്‌റഫ് പുറവൂർ, സി.കെ നാരായണൻ, സിവി.ശശീന്ദ്രൻ,കെവി.വിജയൻ, ഡി.മുനീർ  എന്നിവർ സംസാരിച്ചു.

കെ.പി സഹദേവൻ
കൺവീനർ, എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി