കണ്ണൂർ : ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്ത് മികച്ച വിജയം കരസ്ഥമാക്കിയ കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാർത്ഥികളെ സി പി ഐ (എം ) ജില്ലാ സെക്രട്ടറി പി ജയരാജൻ അഭിനന്ദിച്ചു.

 

ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ മുകുളം പദ്ധതിയാണ് ഈ പ്രശസ്ത വിജയത്തിന് പ്രേരകമായത്. അദ്ധ്യാപകരും രക്ഷാകർത്താക്കളും വിദ്യാർത്ഥികളും ജനപ്രതിനിധികളും ഒറ്റ മനസോടെ പ്രവർത്തിച്ചു. കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ സൃഷ്ടിച്ച തടസങ്ങൾ അതിജീവിച്ചാണ് ഈ പദ്ധതി വിജയിപ്പിച്ചത്. കണ്ണൂർ ജില്ലയുടെ അഭിമാനം ഉയർത്തിപ്പിടിച്ച മുഴുവനാളുകളെയും പ്രസ്താവനയിൽ അഭിവാദ്യം ചെയ്തു.