യു.എ.പി.എ വകുപ്പ് ദുരുപയോഗത്തിനെതിരെ, പി.ജയരാജനെ കള്ളക്കേസിൽ കുടുക്കിയതിനെതിരെ ജില്ലക്കകത്ത് ഫിബ്രവരി 20 മുതൽ 25 വരെയുള്ള തീയ്യതികളിൽ കണ്ണൂർ, തലശ്ശേരി , കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ എൽ.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച പ്രതിഷേധ റാലി സംഘടിപ്പിക്കാൻ എൽ.ഡി.എഫിന്റെയും സഹകരിക്കുന്ന കക്ഷികളുടെയും ജില്ലാകമ്മിറ്റിയോഗം തീരുമാനിച്ചു. 

ഫിബ്രവരി 20 ന് കണ്ണൂരിലും, 22 ന് കൂത്തുപറമ്പ്, തളിപ്പറമ്പ്, 23 പയ്യന്നൂർ ,തലശ്ശേരി, 25 ന് ഇരിട്ടി എന്നിങ്ങനെയാണ് റാലികൾ നടക്കുക. റാലിയിൽ എൽ.ഡി.എഫിന്റെ സംസ്ഥാന നേതാക്കൾ സംബന്ധിക്കും.  പ്രശസ്ത കവി പ്രൊ.ഒ.എൻ.വി കുറുപ്പിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.  യോഗത്തിൽ സി.രവീന്ദ്രൻ  അദ്ധ്യക്ഷത വഹിച്ചു. കെ.പി.സഹദേവൻ, എം.വി ജയരാജൻ, ടി.കൃഷ്ണൻ, വിവി.കുഞ്ഞികൃഷ്ണൻ, ഇ.പി.ആർ വേശാല, കെ സുരേശൻ, വി രാജേഷ്‌പ്രേം, കെ.കെ രാമചന്ദ്രൻ, കെ.സി ജേക്കബ്, ഇ.ജനാർദ്ദനൻ, ജേക്കബ് ചൂരനോലിൽ, സി.കെ നാരായണൻ, കുറുമാത്തൂർ ബാലകൃഷ്ണൻ, അഷ്‌റഫ് പുറവൂർ, ഡി.മുനീർ, അഡ്വ.ടി മനോജ്കുമാർ, രാജൻ ആമ്പിലോത്ത്  എന്നിവർ സംസാരിച്ചു.

കെ.പി സഹദേവൻ
കൺവീനർ, എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി