കണ്ണൂർ : സി പി ഐ (എം) നെതിരായ അടിച്ചമർത്തലുകൾക്കും ഭരണകൂട ഭീകരതക്കും നീതി നിഷേധത്തിനുമെതിരെ എല്ലാവരെയും അണിനിരത്തി ജനകീയ പ്രതിഷേധം ഉയർത്തികൊണ്ടുവരേണ്ട കാലഘട്ടമാണിത്. അത്തരമൊരു സാഹചര്യത്തിൽ ശത്രുവർഗ്ഗത്തിന് പാർടിക്കെതിരായി പ്രചരണം നടത്താൻ കഴിയുന്ന പ്രചരണ പരിപാടികളിൽ ആരും ഏർപ്പെടാൻ പാടില്ല. പാർടിയുടെ ബന്ധുമിത്രാദികളും നല്ല ജാഗ്രത പുലർത്തണം.  സി പി ഐ (എം) തീരുമാനിക്കാത്തതും രാഷ്ട്രീയ എതിരാളികൾക്ക് വിവാദം സൃഷ്ടിക്കാൻ ഇടയാക്കുന്നതുമായ പ്രചരണങ്ങളിൽ ആരും കുടുങ്ങിപ്പോവരുതെന്നും സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് ഓർമ്മപ്പെടുത്തുന്നു. അമ്പാടി മുക്കിലെ പ്രചരണ ബോർഡ് ഇത്തരം ശത്രുവർഗ്ഗ പ്രചരണത്തിന് ഇടയാക്കുകയാണുണ്ടായത്. നവ മാധ്യമങ്ങൾ പാർടിയുടെ ആശയ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കാൻ എല്ലാ പാർടി പ്രവർത്തകർക്കും ബന്ധുക്കൾക്കും കഴിയണം.