പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫിന്റെ നേതൃത്വത്തിൽ 2016 ജനുവരി 14 നു പകൽ 3 മണിമുതൽ 3.30 വരെ വാഹനങ്ങൾ നിർത്തിവെച്ച് ചക്രസ്തംഭന സമരം നടത്താൻ എൽ ഡി എഫ് ജില്ലാ കമ്മിറ്റിയുടെയും സഹകരിക്കുന്ന കക്ഷികളുടെയും യോഗം തീരുമാനിച്ചു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 1.17 രൂപയുമാണ് എക്‌സൈസ് തീരുവ ഇനത്തിൽ കേന്ദ്ര സർക്കാർ ഇപ്പോൾ വർദ്ധിപ്പിച്ചത്. ബി ജെ പി സർക്കാർ അധികാരമേറ്റശേഷം ഏഴു തവണ പെട്രോൾ - ഡീസൽ തീരുവ കൂട്ടി ഇതുമൂലം വൻ വിലക്കയറ്റമാണ് ജനങ്ങൾ അനുഭവിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ നടത്തുന്ന ചക്രസ്തംഭന സമരത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. യോഗത്തിൽ സി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം പ്രകാശൻ മാസ്റ്റർ, വി വി കുഞ്ഞികൃഷ്ണൻ, ഇ ജനാർദ്ദനൻ, കെ കെ ജയപ്രകാശ്, സന്തോഷ് മാവില, സി കെ നാരായണൻ, മഹമ്മൂദ് പറക്കാട്ട്, കെ സുരേശൻ, പനോളി ലക്ഷ്മണൻ, ബാബുരാജ് ഉളിക്കൽ, ഹമീദ് ഇരിണാവ്, അഷറഫ് പുറവൂർ, അഡ്വ: ടി മനോജ് കുമാർ എന്നിവർ സംസാരിച്ചു.