വർഗ്ഗീയതക്കും അഴിമതിക്കും വിലക്കയറ്റത്തിനും യു ഡി എഫ് സർക്കാരിന്റെ കെടുകാര്യസ്ഥതക്കും എതിരെ വിപുലമായ ബഹുജന ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 26-നു ജില്ലയിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പൊതുയോഗം സംഘടിപ്പിക്കാൻ എൽ ഡി എഫ് ജില്ലാ കമ്മിറ്റിയുടെയും സഹകരിക്കുന്ന കക്ഷികളുടെയും യോഗം തീരുമാനിച്ചു.

റബ്ബർ മേഖലയിലെ പ്രശ്‌നം ഉയർത്തിക്കൊണ്ട് മലയോര മേഖലയായ ആലക്കോടും ഇരിട്ടിയിലും കർഷക സംഘടനകളെയടക്കം പങ്കെടുപ്പിച്ചുകൊണ്ട് എൽ ഡി എഫ് ആഭിമുഖ്യത്തിൽ ജനുവരി 10-നകം സെമിനാറുകൾ  സംഘടിപ്പിക്കുന്നതിനും  യോഗം തീരുമാനിച്ചു.. സി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി ജയരാജൻ, ഇ പി ആർ വേശാല, കെ കെ ജയപ്രകാശ്, വി രാജേഷ് പ്രേം, ബാബുരാജ് ഉളിക്കൽ, വി വി കുഞ്ഞികൃഷ്ണൻ, കെ സുരേശൻ, കെ വി വിജയൻ, കെ കെ രാമചന്ദ്രൻ, സി വി ശശീന്ദ്രൻ, ഹമീദ് ഇരിണാവ്, സന്തോഷ് മാവില, അഡ്വ. ടി മനോജ് കുമാർ, വി രാഹുലൻ എന്നിവർ സംസാരിച്ചു