വർഗീയതയ്ക്കും വിലക്കയറ്റത്തിനുമെതിരെ ഇടതുപക്ഷ കക്ഷികൾ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പ്രചരണത്തിന്റെ ഭാഗമായി ഡിസംബർ 3ന് ജില്ലയിലെ 11 അസംബ്ലി മണ്ഡലങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെയും സഹകരിക്കുന്ന പാർട്ടികളുടെയും യോഗം തീരുമാനിച്ചു.  തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എൽഡിഎഫ് ജനപ്രതിനിധികളുടെ സംഗമം ഡിസംബർ 21ന് വൈകുന്നേരം കണ്ണൂരിൽ വെച്ച് നടക്കും.  ഈ പരിപാടി വിജയിപ്പിക്കാനും തീരുമാനിച്ചു.  

സി. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺവീനർ കെ.പി. സഹദേവൻ, പി. ജയരാജൻ, എം.വി. ജയരാജൻ, വി.വി. കുഞ്ഞികൃഷ്ണൻ, അഷറഫ് പുറവൂർ, ഹമിദ് ഇരിണാവ്, കെ. സുരേശൻ, ബാബു തില്ലങ്കേരി, എം. ഉണ്ണികൃഷ്ണൻ, സി.കെ. നാരായണൻ, അഡ്വ. ടി. മനോജ്കുമാർ, ബാബുരാജ് ഉളിക്കൽ, കെ.കെ. രാമചന്ദ്രൻ, സി.വി. ശശീന്ദ്രൻ, കുറുമാത്തൂർ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.