കണ്ണൂർ: തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിന്റെയും സഹകരിക്കുന്ന കക്ഷികളുടെയും ജനപ്രതിനിധികളുടെ സംഗമം നവംബർ 29 ന് ഞായറാഴ്ച വൈകു.4 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സി.പി.ഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സത്യൻ മൊകേരി, പ്രൊ. ജോബ് കാട്ടൂർ, കടന്നപ്പള്ളി രാമചന്ദ്രൻ, ജോർജ് തോമസ്, സി.പി.കാർത്തികേയൻ, ബി.ഹംസ ഹാജി, അഡ്വ. ടി. മനോജ്കുമാർ തുടങ്ങിയവർ സംസാരിക്കും.