കണ്ണൂർ കോർപറേഷൻ കൗൺസിലർ പി കെ രാഗേഷിന്റെ പിതാവ് പുതിയാറമ്പത്ത് ഗോവിന്ദന്റെ സ്മൃതി മണ്ഡപം വികൃതമാക്കിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാസെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. മേയർ തെരഞ്ഞെടുപ്പിൽ പി കെ രാഗേഷ് എൽഡിഎഫ് സ്ഥാനാർഥി ഇ പി ലതയ്ക്ക് വോട്ടുചെയ്തതിന്റെ അരിശം തീർക്കുന്നതിന് കെ. സുധാകരന്റെ സംഘമാണ്  ഈ ഹീനകൃത്യം ചെയ്തത്.  ജീവിച്ചിരിക്കുന്ന മകൻ  കൈകൊണ്ട രാഷ്ട്രീയ നിലപാടിനോടുള്ള ശത്രുത തീർക്കാൻ അച്ഛന്റെ സ്മൃതി മണ്ഡപം വികൃതമാക്കുന്നത് കാടത്തമാണ്.

അത്യന്തം  ഹീനമായ നടപടിയാണ് സുധാകര സംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഇതിനെ അപലപിക്കാൻ  മുഴുവൻ ജനാധിപത്യ വിശ്വാസികളും  മുന്നോട്ടുവരണമെന്നും  പ്രസ്താവനയിൽ അഭ്യർഥിച്ചു.