കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് പാട്യം ഡിവിഷനിൽ നിന്നും വിജയിച്ച കാരായി രാജനെയും കടന്നപ്പള്ളി ഡിവിഷനിൽ നിന്നും വിജയിച്ച പി പി ദിവ്യയെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും മത്സരിപ്പിക്കാൻ തീരുമാനിച്ചു. 

കണ്ണൂർ കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് മേലെ ചൊവ്വ ഡിവിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഇ പി ലതയെ മത്സരിപ്പിക്കാനും എൽ.ഡി.എഫ് ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗത്തിൽ സി.പി.സന്തോഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. പി.ജയരാജൻ, എം.വി .ജയരാജൻ, ടി.കൃഷ്ണൻ, സി.പി മുരളി, സി.രവീന്ദ്രൻ, കെ.കെ.രാമചന്ദ്രൻ, വി.വി കുഞ്ഞികൃഷ്ണൻമാസ്റ്റർ, വി.രാജേഷ് പ്രേം, ഹമീദ് ഇരിണാവ്, ഇ.പി.ആർ. വേശാല, ബാബുരാജ് ഉളിക്കൽ, സി.വി.ശശീന്ദ്രൻ, കെ.വി.വിജയൻ, കെ.സുരേശൻ, സന്തോഷ് മാവില എന്നിവർ സംസാരിച്ചു.