തളിപ്പറമ്പിൽ ലീഗ് പ്രവർത്തകൻ മുഹമ്മദ്കുഞ്ഞിയുടെ മരണം ദൗർഭാഗ്യകരമാണ്. ജില്ലയിൽ തെരഞ്ഞെടുപ്പ് പൊതുവിൽ സമാധാനപരമായിരുന്നു. അതിന് അപവാദമാണ് തളിപ്പറമ്പ് സംഭവം. ദൗർഭാഗ്യകരമായ ഈ സംഭവത്തെ അടിസ്ഥാനമാക്കി നിക്ഷിപ്ത താൽപര്യക്കാർ പ്രകോപനമുണ്ടാക്കാൻ ശ്രമം നടത്തുന്നുണ്ട്. പ്രകോപനങ്ങളിൽ പാർട്ടി പ്രവർത്തകർ കുടുങ്ങി പോകരുതെന്നും സമാധാന ശ്രമങ്ങളുമായി സഹകരിക്കണമെന്നും സി.പി.ഐ.(എം)  ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.