കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും സ്ഥാനാർഥികളാക്കിയ തിനെതിരെ കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രചരണം യഥാർഥ കൊലയാളികളായ ആർ.എസ്.എസ് കാരെ രക്ഷപ്പെടുത്താനാണെന്ന് സി.പി.ഐ(എം) ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

ഫസൽ വധാന്വേഷണം നടത്തിയ സി.ബി.ഐ യഥാർഥ പ്രതികളെയല്ല അറസ്റ്റ് ചെയതത് എന്ന് ഫസലിന്റെ സഹോദരൻ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഫസൽ വധത്തിന്റെ യഥാർഥ പ്രതികളെ കണ്ടെത്തുന്നതിന് തുടരന്വേഷണം നടത്താൻ സി.ബി.ഐ യോട് ആവശ്യപ്പെടുകയാണ് ചെയ്യേണ്ടത്. ഇതിനു പകരം കള്ളക്കേസിൽ പ്രതിചേർക്കപ്പെട്ട രാജനേയും, ചന്ദ്രശേഖരനേയും കൊലയാളികളാക്കി ചിത്രീകരിച്ചു കൊണ്ട് കോൺഗ്രസ് നേതാക്കൾ നടത്തുന്ന പ്രചരണം ആർ.എസ്.എസ് നെ പ്രോൽസാഹിപ്പിക്കുന്ന നിലപാടിന്റെ ഭാഗമാണ്.

സി.പി.ഐ(എം) ഇല്ലാത്ത കേരളം സൃഷ്ടിക്കുന്നതിന് ആർ.എസ്.എസ്, ബി.ജെ.പി നടത്തുന്ന യത്‌നങ്ങൾക്ക് കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വവും ഉമ്മൻ ചാണ്ടിയുടെ ഗവൺമെണ്ടും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയാണ്. കേരളത്തെ ഗുജറാത്താക്കി മാറ്റുന്നതിനുള്ള ആർ.എസ്.എസ് ന്റെ അജണ്ട നടപ്പാക്കുന്നതിന് കേരള ഗവൺമെണ്ട് എല്ലാവിധ സഹായങ്ങശും ചെയ്യുകയാണ്. അതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എൽ.ഡി.എഫ് പ്രവർത്തക•ാർക്ക് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ ഭീഷണി നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. തുടർന്ന് സ്ഥാനാർഥികൾക്കു നേരെയും പോലീസിന്റെ ഭീഷണി ഉയർന്നിരിക്കുകയാണ്. എവിടെയങ്കിലും അനിഷ്ട സംഭവമുണ്ടായതായി കോൺഗ്രസ്സുകാർ പരാതിപ്പെട്ടാൽ അതിന്റെ പേരിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾക്കെതിരായി കേസെടുക്കുന്നതിനാണ് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തലക്ക് മുകളിലൂടെ റീപോളിംഗ് നടത്താനുള്ള നിർദേശം നൽകുമെന്നുള്ള ഭീഷണിയും പോലീസ് ഉയർത്തിയിട്ടുണ്ട്. ജില്ലയിൽ സി.പി.ഐ(എം) കേന്ദ്രത്തിൽ നിന്ന് ബോംബ് കണ്ടെത്തി എന്നുള്ള വ്യാജപ്രചരണവും നടത്തുക, ചില പോലീസ് ഉദ്യോഗസ്ഥ•ാരെ ഉപയോഗപ്പെടുത്തിക്കൊണ്ട് പാർട്ടി പ്രവർത്തകർക്കു നേരെ കള്ളക്കേസെടുക്കുക തുടങ്ങിയ നടപടികളും തുടങ്ങിയിട്ടുണ്ട്. ജില്ലാ പോസീസ് മേധാവി പുറപ്പെടുവിച്ച നിയമവിരുദ്ധമായ നോട്ടീസിനെ ന്യായീകരിച്ചു കൊണ്ട് ഡി.സി.സി നേതൃത്വം നടത്തിയ പ്രസ്താവന പോലീസ് നടപടിയുടെ പിന്നിലുള്ള രാഷ്ട്രീയമായ ദുരുദ്യേശം വ്യക്തമാക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നും .ജില്ലാ പോലീസ് സൂപ്രണ്ടിനെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് മാറ്റി നിർത്തണം എന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.